Jio Offers: എന്റെ പൊന്നോ! എന്തോന്നെടേ ഇത്! 91 രൂപയ്ക്ക് വെറും ഓഫര്‍ അല്ല ഒന്നൊന്നര ഓഫര്‍
Jio Recharge Plans: ഉപഭോക്താക്കള്‍ക്കായി ഒട്ടനവധി മികച്ച പ്ലാനുകളാണ് ജിയോ വിഭാവനം ചെയ്യുന്നത്. സാധാരണക്കാര്‍ക്ക് താങ്ങാനാവുന്ന പ്ലാനുകളാണ് ജിയോയുടെ പക്കലുള്ളത്. അവയില്‍ ചില പ്ലാനുകള്‍ പരിചയപ്പെടാം.

299 രൂപയുടെ പ്ലാന്‍- 28 ദിവസ വാലിഡിറ്റിയുള്ള അണ്‍ലിമിറ്റഡ് കോളിങ് നല്‍കുന്ന പ്ലാനാണിത്. കൂടാതെ പ്രതിദിനം 1.5 ജിബി ഡാറ്റയും ലഭിക്കും. പ്രതിദിനം 100 എസ്എംഎസും ജിയോ സിനിമ, ജിയോ ടിവി, ജിയോ ക്ലൗഡ് എന്നീ സൗകര്യങ്ങളും ഈ പ്ലാനിന്റെ ഭാഗമായി ലഭിക്കും. (Indranil Aditya/NurPhoto via Getty Images)

249 രൂപയുടെ പ്ലാന്‍- 28 ദിവസ വാലിഡിറ്റിയുള്ള പ്ലാനാണിത്. പ്രതിദിനം 1 ജിബി ഡാറ്റയും അണ്‍ലിമിറ്റഡ് കോളിങും പ്രതിദിനം 100 എസ്എംഎസും ഈ പാക്കിന്റെ ഭാഗമായി ലഭിക്കും. കൂടാതെ ജിയോ ടിവി, ജിയോ സിനിമ, ജിയോ ക്ലൗഡ് എന്നീ സേവനങ്ങളും ഈ പ്ലാന്‍ മുന്നോട്ട് വെക്കുന്നുണ്ട്. (Indranil Aditya/NurPhoto via Getty Images)

198 രൂപയുടെ പ്ലാന്‍- 14 ദിവസ വാലിഡിറ്റിയുള്ള പ്ലാന്‍ ആണിത്. എന്നാല്‍ അണ്‍ലിമിറ്റഡ് ട്രൂ 5ജി ഡാറ്റ ഈ പ്ലാന്‍ വാഗ്ദാനം ചെയ്യുന്നുണ്ട്. പ്രതിദിനം 2 ജിബി ഡാറ്റയാണ് ഈ പാക്കിന്റെ ഭാഗമായി ലഭിക്കുക എങ്കിലും 5ജി നെറ്റ്‌വര്‍ക്കില്‍ ഈ പരിധി പ്രശ്‌നമല്ല. കൂടാതെ അണ്‍ലിമിറ്റഡ് കോളിങ്, പ്രതിദിനം 100 എസ്എംഎസ് എന്നിവയും ലഭിക്കും. (Avishek Das/SOPA Images/LightRocket via Getty Images)

223 രൂപയുടെ പ്ലാന്‍- ഈ പ്ലാന്‍ ജിയോ ഫോണിന് വേണ്ടിയുള്ളതാണ്. 28 ദിവസമാണ് വാലിഡിറ്റി. മൂന്ന് ദിവസം 2 ജിബി ഡാറ്റ ലഭിക്കും. അണ്‍ലിമിറ്റഡ് കോളിങ്, പ്രതിദിനം 100 എസ്എംഎസ് എന്നിവയും ലഭിക്കുന്നതാണ്. കൂടാതെ ജിയോ ടിവി, ജിയോ സിനിമ, ജിയോ ക്ലൗഡ് എന്നിവയും ആസ്വദിക്കാം. Pradeep Gaur/SOPA Images/LightRocket via Getty Images)

186 രൂപയുടെ പ്ലാന്‍- ഈ പ്ലാനും ജിയോ ഫോണിനുള്ളതാണ്. 28 ദിവസമാണ് വാലിഡിറ്റി. പ്രതിദിനം 1 ജിബിയാണ് ലഭിക്കുക. കൂടാതെ അണ്‍ലിമിറ്റഡ് കോളിങ്, പ്രതിദിനം 100 എസ്എംഎസ് എന്നിവയും ജിയോ ടിവി, ജിയോ സിനിമ, ജിയോ ക്ലൗഡ് എന്നിവയും ലഭിക്കുന്നതാണ്. (Indranil Aditya/NurPhoto via Getty Images)

91 രൂപയുടെ പ്ലാന്‍- ജിയോ നല്‍കുന്ന ഏറ്റവും കുറഞ്ഞ പ്ലാന്‍ ആണിത്. ഡാറ്റ ഉപയോഗം കുറവുള്ള ജിയോ ഫോണ്‍ ഉപഭോക്താക്കള്‍ക്കാണ് ഈ പ്ലാന്‍ പ്രയോജനപ്പെടുക. പ്രതിദിനം 100 എംബി ഡാറ്റ, കൂടാതെ 200 എംബി ഡാറ്റയും ഈ പ്ലാനിനൊപ്പം ലഭിക്കും. പ്രതിദിനം 50 എസ്എംഎസും ലഭിക്കും. അണ്‍ലിമിറ്റഡ് കോളിങ്, ജിയോ ടിവി, ജിയോ സിനിമ, ജിയോ ക്ലൗഡ് എന്നീ സേവനങ്ങളും ആസ്വദിക്കാവുന്നതാണ്. (Indranil Aditya/NurPhoto via Getty Images)