John Abraham: ഇന്ത്യയിലെ സുരക്ഷിതത്വം വേറെ എവിടെയുമില്ല; ആര്‍ക്കും ഒരു പ്രശ്‌നവുമില്ലാത്ത മൈനോറിറ്റിയില്‍ നിന്നാണ് വരുന്നത്
John Abraham says minorities are safe in India: ഇന്ത്യയിലുള്ളതിനെക്കാള്‍ സുരക്ഷിതത്വം തനിക്ക് വേറൊരിടത്തും അനുഭവപ്പെട്ടിട്ടില്ലെന്ന് ജോണ്‍ എബ്രഹാം. ഒരു ഇന്ത്യക്കാരനായതില്‍ താന്‍ അഭിമാനിക്കുന്നുവെന്നും താരം. ആര്‍ക്കും ഒരു പ്രശ്‌നവുമില്ലാത്ത മൈനോറിറ്റിയില്‍ നിന്നാണ് വരുന്നതെന്നും ജോണ്‍ എബ്രഹാം

ഇന്ത്യയിലുള്ളതിനെക്കാള്‍ സുരക്ഷിതത്വം തനിക്ക് വേറൊരിടത്തും അനുഭവപ്പെട്ടിട്ടില്ലെന്ന് നടന്‍ ജോണ്‍ എബ്രഹാം. ടൈംസ് നൗവിന് നല്‍കിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം പറഞ്ഞത് (Image Credits: PTI)

ഒരു ഇന്ത്യക്കാരനായതില്‍ താന്‍ അഭിമാനിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. മറ്റ് കാരണങ്ങളാല്‍ ആളുകള്‍ നിങ്ങളെ ഇഷ്ടപ്പെടുകയോ ഇഷ്ടപ്പെടാതിരിക്കുകയോ ചെയ്യാം. താന്‍ ന്യൂനപക്ഷത്തില്‍ നിന്നാണെന്നും അദ്ദേഹം പറഞ്ഞു. ജോണ്‍ എബ്രഹാമിന്റെ വാക്കുകളിലൂടെ (Image Credits: PTI)

അമ്മ സൊറോസ്ട്രിയന്‍ ആണ്. അച്ഛന്‍ സിറിയന്‍ ക്രിസ്ത്യനാണ്. എന്റെ രാജ്യത്ത് ഉള്ളതിനെക്കാള്‍ സുരക്ഷിതത്വം വേറൊരിടത്തും തോന്നിയിട്ടില്ല (Image Credits: PTI)

ഞാന്‍ എന്റെ രാജ്യത്തെ സ്‌നേഹിക്കുന്നു. ഇവിടെ എനിക്ക് വളരെ സുരക്ഷിതത്വം തോന്നുന്നു. ഒരുപക്ഷേ, ആര്‍ക്കും ഒരു പ്രശ്‌നവുമില്ലാത്ത മൈനോറിറ്റിയില്‍ നിന്നാണ് ഞാന്‍ വരുന്നത് (Image Credits: Social Media)

അതേസമയം, ജോണ്‍ എബ്രഹാമിന്റെ ഏറ്റവും പുതിയ ചിത്രമായ 'ദി ഡിപ്ലോമാറ്റ്' മാര്‍ച്ച് 14നാണ് തിയേറ്ററുകളിലെത്തിയത്. നയതന്ത്രജ്ഞന്‍ ജെ.പി. സിംഗായി ജോണ്‍ വേഷമിടുന്നു. ശിവം നായരാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് (Image Credits: PTI)