Seventeen Military Enlistment: പത്താം വാർഷികാഘോഷ നിറവിൽ സെവന്റീൻ; പിന്നാലെ ഹോഷിയും വൂസിയും സൈന്യത്തിലേക്ക്
Seventeen Members Hoshi and Woozi Military Enlistment: കൊറിയൻ സംഗീത ബാൻഡായ സെവന്റീനിലെ ഹോഷിയും വോസിയും കൂടി സൈന്യത്തിലേക്ക്. ബാൻഡിന്റെ പത്താം വാർഷിക ആഘോഷങ്ങൾക്ക് പിന്നാലെ ഇരുവരും സൈനിക സേവനം ആരംഭിക്കും.

കൊറിയൻ സംഗീത ബാൻഡായ സെവന്റീനിലെ അംഗങ്ങൾ നിർബന്ധിത സൈനിക സേവനത്തിനായി തയ്യാറെടുക്കുകയാണ്. സെപ്റ്റംബറിൽ സൈനിക സേവനം ആരംഭിച്ച ജൊങ്-ഹാന് പിന്നാലെ കഴിഞ്ഞ ദിവസം വോൻവൂവും ഏപ്രിൽ മൂന്നിന് സൈന്യത്തിൽ ചേരുമെന്ന് അറിയിച്ചിരുന്നു. ഇവർക്ക് പിന്നാലെ ഹോഷിയും വോസിയും കൂടി സൈന്യത്തിലേക്കെന്നാണ് പുതിയ വിവരം. (Image Credits: X)

മാർച്ച് 20, 21 തീയതികളിലായി നടന്ന 'സെവന്റീൻ ഇൻ കാരറ്റ് ലാൻഡ്' എന്ന പരിപാടിക്കിടെയാണ് വൂസി 2025ന്റെ രണ്ടാം പകുതിയോടെ സൈന്യത്തിൽ പ്രവേശിക്കുമെന്ന് അറിയിച്ചത്. നിർബന്ധിത സേവനത്തിന് പോകുന്നതിനുമുമ്പ് സെവൻറ്റീന്റെ പത്താം വാർഷികാഘോഷത്തിൽ പങ്കെടുക്കുമെന്ന് ഹോഷിയും വ്യക്തമാക്കി. (Image Credits: X)

പരിപാടിക്കിടെ വികാരനിർഭരമായ ചില രംഗങ്ങൾക്കും ആരാധകർ സാക്ഷ്യം വഹിച്ചു. ഗ്രൂപ്പ് നിലവിൽ വന്നത് മുതൽ 13 പേരെയും ചേർത്തുപിടിച്ച ലീഡർ എസ്-കൂപ്‌സിന് ഹോഷി നന്ദിയറിച്ചു. ഇതുകേട്ട് കരഞ്ഞ ലീഡറെ മറ്റ് അംഗങ്ങൾ ആലിംഗനം ചെയ്ത് ആശ്വസിപ്പിച്ചു. അവസാനം വരെ ഒന്നും നിലനിൽക്കില്ലെന്ന് പറയുമെങ്കിലും ഞങ്ങൾ അത് തിരുത്താൻ ശ്രമിക്കുമെന്ന് കൂടി ഹോഷി കൂട്ടിച്ചേർത്തു. (Image Credits: X)

2015 മെയ് 26ന് അരങ്ങേറ്റം കുറിച്ച സെവന്റീൻ 2025 മെയ് 16ന് അവരുടെ പത്താം വാർഷികം ആഘോഷിക്കും. പ്ലെഡിസ് എന്റർടൈൻമെന്റിന്റെ കീഴിൽ രൂപീകരിച്ച ഈ 13 അംഗ ഗ്രൂപ്പ് ഏറ്റവും വലിയ കെ-പോപ്പ് ഗ്രൂപ്പുകളിൽ ഒന്നായി കണക്കാക്കപ്പെടുന്നു. അവരുടെ പത്താം വാർഷിക ആഘോഷങ്ങൾക്ക് പിന്നാലെ ഹോഷിയും വൂസിയും സൈന്യത്തിൽ ചേരും. (Image Credits: X)

സെവന്റീനിലെ മിൻഗ്യു, ഡികെ എന്നിവരും 2025ന്റെ അവസാനത്തോടെ സൈന്യത്തിൽ പ്രവേശിക്കുമെന്നാണ് സൂചന. ഇക്കാര്യത്തിൽ ഔദ്യോഗിക പ്രഖ്യാപനങ്ങൾ ഇതുവരെ വന്നിട്ടില്ല. അതേസമയം, ചൈനീസ് പൗരന്മാരായ ജുൻ, ദി8 എന്നിവരെയും അമേരിക്കൻ പൗരനായ ജോഷുവയെയും, ആരോഗ്യ പ്രശ്നങ്ങളെ തുടർന്ന് എസ്-കൂപ്‌സിനെയും നിർബന്ധിത സൈനിക സേവനത്തിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്. (Image Credits: X)