Kerala Blasters: സൂപ്പര്‍ കപ്പിലും കട്ടയും പടവും മടങ്ങി; കേരള ബ്ലാസ്റ്റേഴ്‌സിനെ വെറുതെ വിടാതെ ആരാധകര്‍
Kalinga Super Cup 2025: കേരള ബ്ലാസ്‌റ്റേഴ്‌സിനെതിരെ ആരാധകരുടെ പടപുറപ്പാട്. ടീമിനെതിരെ വ്യാപക വിമര്‍ശനമാണ് ആരാധകര്‍ ഉന്നയിക്കുന്നത്. ടീമിനെ അണ്‍ഫോളോ ചെയ്യുന്നുവെന്നാണ് ചിലരുടെ വിമര്‍ശനം

സൂപ്പര്‍ കപ്പിലും തോറ്റ് പുറത്തായതോടെ കേരള ബ്ലാസ്‌റ്റേഴ്‌സിനെതിരെ ആരാധകരുടെ പടപുറപ്പാട്. ടീമിനെതിരെ വ്യാപക വിമര്‍ശനമാണ് ആരാധകര്‍ ഉന്നയിക്കുന്നത്. ടീമിനെ അണ്‍ഫോളോ ചെയ്യുന്നുവെന്നാണ് ചിലരുടെ വിമര്‍ശനം. മികച്ച താരങ്ങളെ ടീമിലെത്തിക്കണമെന്നും ആരാധകര്‍ ആവശ്യപ്പെടുന്നു (Image Credits: Social Media)

കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ ഐഎസ്എല്‍ ജേതാക്കളായ മോഹന്‍ ബഗാനോട് 2-1നാണ് ബ്ലാസ്‌റ്റേഴ്‌സ് തോറ്റത്. ഇതോടെ മോഹന്‍ ബഗാന്‍ സെമിയിലെത്തി. മുന്‍ ബ്ലാസ്‌റ്റേഴ്‌സ് താരം സഹല്‍ അബ്ദുള്‍ സമദും, സുഹൈല്‍ അഹമ്മദ് ബട്ടുമാണ് മോഹന്‍ ബഗാനായി ഗോളുകള്‍ നേടിയത്.

ഇഞ്ചുറി ടൈമില്‍ ശ്രീക്കുട്ടനാണ് ബ്ലാസ്‌റ്റേഴ്‌സിനായി ഗോളടിച്ചത്. 22, 51 മിനിറ്റുകളിലാണ് മോഹന്‍ ബഗാന്‍ ഗോളുകള്‍ നേടിയത്. വിവിധ അവസരങ്ങള്‍ ലഭിച്ചിട്ടും ബ്ലാസ്‌റ്റേഴ്‌സിന് അത് പ്രയോജനപ്പെടുത്താനായില്ല.

മോഹന്‍ ബഗാന്റെ രണ്ടാം നിര ടീമിനെ പോലും ബ്ലാസ്‌റ്റേഴ്‌സിന് തോല്‍പിക്കാനാകുന്നില്ലെന്നാണ് ആരാധകരുടെ വിമര്‍ശനം. ആദ്യ മത്സരത്തില്‍ ഈസ്റ്റ് ബംഗാളിനെ തോല്‍പിച്ചതിന്റെ ആത്മവിശ്വാസത്തിലായിരുന്നു കേരള ബ്ലാസ്റ്റേഴ്‌സ്. പക്ഷേ, മോഹന്‍ ബഗാന് മുന്നില്‍ അടിയറവ് പറഞ്ഞു.

ഇന്ത്യന്‍ സൂപ്പര്‍ ലീഗിലും നിരാശജനകമായ പ്രകടനമായിരുന്നു കേരള ബ്ലാസ്റ്റേഴ്‌സ് പുറത്തെടുത്തത്. എട്ടാമതായാണ് ഫിനിഷ് ചെയ്തത്. 24 മത്സരങ്ങളില്‍ നിന്ന് എട്ട് ജയം, അഞ്ച് സമനില, 11 തോല്‍വി.