Kalyani Priyadarshan: കിലുക്കം റീമേക്ക് ചെയ്താല്‍ ലാലങ്കിളിന്റെ വേഷം എനിക്ക് വേണം, രേവതി മാം ആയി അവന്‍ മതി: കല്യാണി
Kalyani Priyadarshan About Kilukkam Remake: വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിലൂടെ മലയാളത്തില്‍ അരങ്ങേറ്റം കുറിച്ച നടിയാണ് കല്യാണി പ്രിയദര്‍ശന്‍. എന്നാല്‍ താരത്തിന് മലയാളത്തിന് അധികം ശ്രദ്ധിക്കപ്പെടാന്‍ സാധിച്ചില്ല. മലയാളത്തിന് പുറമെ മറ്റ് ഭാഷകളിലും കല്യാണി വേഷമിട്ടിട്ടുണ്ട്.

1991ല്‍ പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത് പുറത്തിറങ്ങിയ ചിത്രമാണ് കിലുക്കം. മോഹന്‍ലാലും രേവതിയുമാണ് ചിത്രത്തില്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. കിലുക്കത്തിന്റെ റീമേക്കില്‍ അഭിനയിക്കാന്‍ താത്പര്യമുണ്ടെന്ന് പറയുകയാണ് നടി കല്യാണി പ്രിയദര്‍ശന്‍. (Image Credits: Instagram)

മോഹന്‍ലാലിന്റെ വേഷം ചെയ്യാനാണ് തനിക്ക് താത്പര്യം. രേവതി മാമിന്റെ ഭാഗം അപ്പു (പ്രണവ്) ചെയ്താല്‍ വ്യത്യസ്തയുണ്ടാകും. ആരുടെ കൂടെ അഭിനയിച്ചാലും താന്‍ കംഫര്‍ട്ടബിളാണെന്നും കല്യാണി പറയുന്നു.

താനും പ്രണവും ചെറുപ്പം മുതല്‍ക്കേ കൂട്ടുകാരാണ്. പ്രണവിന്റെ കൂടെ അഭിനയിക്കുമ്പോള്‍ കൂടുതല്‍ കംഫര്‍ട്ടബിളായി തോന്നുമെന്നും കല്യാണി കൂട്ടിച്ചേര്‍ത്തു.

തേന്മാവിന്‍ കൊമ്പത്തിലെ കാര്‍ത്തുമ്പിയെന്ന കഥാപാത്രമെല്ലാം പ്രചോദനമായിട്ടുണ്ടെന്നും താരം പറയുന്നു. പക്ഷെ അത്തരം കഥാപാത്രങ്ങള്‍ ചെയ്യണമെന്ന് തോന്നിയിട്ടില്ല.

അതിന് കാരണം ശോഭന മാമിന്റെ പത്ത് ശതമാനം പോലും തനിക്ക് ചെയ്യാന്‍ കഴിയില്ല എന്നതുകൊണ്ടാണെന്നും നടി ഗൃഹലക്ഷ്മിക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.