Karun Nair: എ ടീമിലും ഇടമില്ല; കരുൺ നായരുടെ ഇന്ത്യൻ കരിയർ ഏറെക്കുറെ അവസാനിച്ചെന്ന് സൂചന
Karun Nair And Indian Team: ഇന്ത്യ എ ടീമിൽ ഇടം ലഭിക്കാതെ കരുൺ നായർ. ഇതോടെ താരത്തിൻ്റെ ടെസ്റ്റ് കരിയർ ഏറെക്കുറെ അവസാനിച്ചെന്നാണ് റിപ്പോർട്ടുകൾ.

കരുൺ നായരുടെ ഇന്ത്യൻ കരിയർ ഏറെക്കുറെ അവസാനിച്ചെന്ന് സൂചന. ശ്രേയാസ് അയ്യരുടെ നേതൃത്വത്തിലുള്ള ഇന്ത്യ എ ടീമിൽ താരത്തിന് ഇടം ലഭിക്കാതിരുന്നതിനെ തുടർന്നാണ് കരുൺ നായരിൻ്റെ ഇന്ത്യൻ കരിയർ ഏറെക്കുറെ അവസാനിച്ചെന്ന റിപ്പോർട്ടുകൾ പുറത്തുവന്നത്. (Image Credits- PTI)

ഏറെക്കാലം പുറത്തിരുന്ന കരുൺ ഇംഗ്ലണ്ടിനെതിരായ കഴിഞ്ഞ ടെസ്റ്റ് പരമ്പരയിൽ ടീമിലേക്ക് തിരികെ എത്തിയിരുന്നു. എന്നാൽ, ഈ പരമ്പരയിൽ താരത്തിന് നല്ല പ്രകടനം പുറത്തെടുക്കാൻ സാധിച്ചില്ല. ഇതോടെ തന്നെ കരുണിന് ഇനി ഇന്ത്യൻ ടീമിൽ ഇടം ലഭിച്ചേക്കില്ലെന്ന സൂചനകളുണ്ടായിരുന്നു.

ശ്രേയാസ് അയ്യരുടെ ക്യാപ്റ്റൻസിയിൽ ധ്രുവ് ജുറേൽ ആണ് വൈസ് ക്യാപ്റ്റൻ. ആയുഷ് ബദോനി, തനുഷ് കോടിയൻ, ഗുർനൂർ ബ്രാർ, മാനവ് സൂത്തർ, ഹർഷ് ദുബേ തുടങ്ങിയ പേരുകളാണ് ടീമിൽ പുതുതായി ഉൾപ്പെട്ടത്. പുതിയ താരങ്ങൾക്കൊപ്പം കെഎൽ രാഹുൽ ഉൾപ്പെടെ സീനിയേഴ്സുമുണ്ട്.

അഭിമന്യു ഈശ്വരൻ, സായ് സുദർശൻ, പ്രസിദ്ധ് കൃഷ്ണ, മുഹമ്മദ് സിറാജ് തുടങ്ങി ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിൽ കളിച്ച താരങ്ങളും ടീമിലുണ്ട്. സെപ്തംബർ 16നാണ് ഓസ്ട്രേലിയ എ ടീമിൻ്റെ ഇന്ത്യൻ പര്യടനം. മൂന്ന് ടെസ്റ്റുകളും മൂന്ന് ഏകദിന മത്സരങ്ങളുമാണ് പര്യടനത്തിൽ ഉള്ളത്

ഇന്ത്യ എ ടീം: ശ്രേയാസ് അയ്യർ, അഭിമന്യു ഈശ്വരൻ, നാരായൺ ജഗദീശൻ, സായ് സുദർശൻ, ധ്രുവ് ജുറേൽ, ദേവ്ദത്ത് പടിക്കൽ, ഹർഷ് ദുബേ, ആയുഷ് ബദോനി, നിതീഷ് കുമാർ റെഡ്ഡി, തനുഷ് കോടിയൻ, പ്രസിദ്ധ് കൃഷ്ണ, ഗുർനൂർ ബ്രാർ, ഖലീൽ അഹ്മദ്, മാനവ് സൂത്തർ, യാഷ് താക്കൂർ, കെഎൽ രാഹുൽ, മുഹമ്മദ് സിറാൻ.