Muhammed Aashique: ‘ടീമിലേക്ക് വന്നപ്പോള്‍ ഒരുപാട് കേട്ടു, പിടിപാടുകൊണ്ടാണ് എത്തിയതെന്ന് പലരും പറഞ്ഞു’
Muhammed Aashique Kochi Blue Tigers: പല മത്സരങ്ങളിലും ആഷിക്കിന്റെ വമ്പനടികള്‍ ടീമിന് തുണയായി. സിക്‌സറടിക്കുന്നതിനുള്ള മികവ് ആഷിക്കിനെ ബ്ലൂ ടൈഗേഴ്‌സിന്റെ ഫിനിഷറാക്കി. ബൗളിങിലും ടീമിന്റെ കരുത്തായി

കേരള ക്രിക്കറ്റ് ലീഗിന്റെ രണ്ടാം സീസണില്‍ കൊച്ചി ബ്ലൂ ടൈഗേഴ്‌സ് കിരീടം നേടിയപ്പോള്‍ ഓള്‍റൗണ്ടര്‍ മുഹമ്മദ് ആഷിക്കിന്റെ പ്രകടനം കൂടുതല്‍ ചര്‍ച്ചയാകുന്നു. തൃശൂര്‍ സ്വദേശിയായ താരം ബാറ്റും കൊണ്ടും പന്ത് ഉപയോഗിച്ചും ഒരുപോലെ തിളങ്ങി. 10 മത്സരങ്ങളില്‍ നിന്ന് 144 റണ്‍സും, 16 വിക്കറ്റും സ്വന്തമാക്കി (Image Credits: instagram.com/ashique_zee_sha/)

പല മത്സരങ്ങളിലും ആഷിക്കിന്റെ വമ്പനടികള്‍ ടീമിന് തുണയായി. സിക്‌സറടിക്കുന്നതിനുള്ള മികവ് ആഷിക്കിനെ ബ്ലൂ ടൈഗേഴ്‌സിന്റെ ഫിനിഷറാക്കി. ബൗളിങിലും ടീമിന്റെ കരുത്തായി (Image Credits: instagram.com/ashique_zee_sha/)

യുകെയില്‍ നിന്നാണ് ആഷിക് കെസിഎല്‍ കളിക്കാനെത്തുന്നത്. ബ്ലൂ ടൈഗേഴ്‌സിലേക്ക് എത്തിയപ്പോള്‍ താന്‍ പിടിപാടുകൊണ്ടാണ് ടീമിലെത്തിയതെന്നും, അര്‍ഹതയില്ലെന്നും പലരും പറയുന്നത് കേട്ടെന്ന് 'ഏഷ്യാനെറ്റ് ന്യൂസി'ന് നല്‍കിയ അഭിമുഖത്തില്‍ ആഷിക്ക് വെളിപ്പെടുത്തി. ആക്ഷേപമുന്നയിച്ചവരോടുള്ള മധുരപ്രതികാരം കൂടിയായി ആഷിക്കിന്റെ തകര്‍പ്പന്‍ പ്രകടനം (Image Credits: instagram.com/ashique_zee_sha/)

''എന്തു പറയണമെന്നറിയില്ല. ഇത് ഇമോഷണല്‍ മൊമന്റാണ്. വിനോദേട്ടന്‍, ക്രിക്കറ്റ് കളിക്കാന്‍ പ്ലാറ്റ്‌ഫോം തന്ന കെസിഎ, ബ്ലൂടൈഗേഴ്‌സിലേക്ക് വിളിച്ച സുഭാഷേട്ടന്‍, കളിപ്പിച്ച പരിശീലകര്‍, റൈഫി ചേട്ടന്‍, ദീപക്കേട്ടന്‍, റോബര്‍ട്ടേട്ടന്‍, സാജിത്തേട്ടന്‍ അങ്ങനെ ഒരുപാടു പേരോട് നന്ദിയുണ്ട്. എന്ത് അവാര്‍ഡിനെക്കാളും ഈ ട്രോഫി ഏറ്റവും കൂടുതല്‍ ആഗ്രഹിച്ചിരുന്നു. ഈ ടീമിലേക്ക് വന്നപ്പോള്‍ ഒരുപാട് കേട്ടിട്ടുണ്ട്. ഡിസര്‍വിങ് അല്ല, സ്വാധീനിച്ചാണ് ടീമിലെത്തിയതെന്ന രീതിയില്‍ കുറേ പേരുടെ വായില്‍ നിന്ന് കേട്ടു. സ്വാധീനിച്ചാണ് ടീമിലെത്തിയതെന്നും കേട്ടിട്ടുണ്ട്. കപ്പ് നേടണമെന്ന് ഇമോഷണലി ചിന്തിച്ചിരുന്നു''-ആഷിക്ക് പറഞ്ഞു (Image Credits: instagram.com/ashique_zee_sha/)

യുകെയില്‍ പോയപ്പോഴും ക്രിക്കറ്റ് കളി നിര്‍ത്താന്‍ സമ്മതിക്കാതിരുന്നത് ഭാര്യ ഹിബയാണ്. കഴിഞ്ഞ വര്‍ഷം കെസിഎല്‍ കളിക്കണമെന്ന് ആഗ്രഹമുണ്ടായിരുന്നു. അവസരം കിട്ടുമോയെന്ന് കുറച്ചുപേരോട് ചോദിച്ചിരുന്നു. അവസരം കിട്ടാത്തപ്പോള്‍ ഭാര്യ കരഞ്ഞു. അതൊക്കെ ഉള്ളിലുണ്ടായിരുന്നുവെന്നും താരം വ്യക്തമാക്കി (Image Credits: instagram.com/ashique_zee_sha/)