Sanju Samson: ആ 26.80 ലക്ഷം രൂപ സഞ്ജുവിന് വേണ്ട, എല്ലാം സഹതാരങ്ങള്‍ക്ക് നല്‍കും
Sanju Samson's gift to Kochi Blue Tigers players: 26.80 ലക്ഷം രൂപ സഞ്ജു സഹതാരങ്ങള്‍ക്ക് വീതിച്ച് നല്‍കുമെന്നാണ് റിപ്പോര്‍ട്ട്. കെസിഎല്‍ ചരിത്രത്തിലെ റെക്കോഡ് ലേലത്തുകയാണ് സഞ്ജുവിന് ലഭിച്ചത്

കേരള ക്രിക്കറ്റ് ലീഗ് രണ്ടാം സീസണില്‍ കിരീടം നേടിയ കൊച്ചി ബ്ലൂ ടൈഗേഴ്‌സിന് ടീമിലെ സൂപ്പര്‍ താരമായ സഞ്ജു സാംസണിന്റെ സമ്മാനം. ലേലത്തില്‍ തനിക്ക് ലഭിച്ച 26.80 ലക്ഷം രൂപ സഞ്ജു സഹതാരങ്ങള്‍ക്ക് വീതിച്ച് നല്‍കുമെന്നാണ് റിപ്പോര്‍ട്ട്. കെസിഎല്‍ ചരിത്രത്തിലെ റെക്കോഡ് ലേലത്തുകയാണ് സഞ്ജുവിന് ലഭിച്ചത് (Image Credits: facebook.com/KochiBlueTigersOfficial)

കൊച്ചി ബ്ലൂ ടൈഗേഴ്‌സിന്റെ വൈസ് ക്യാപ്റ്റനായിരുന്നു സഞ്ജു. ഏഷ്യാ കപ്പിനായി പോകേണ്ടതിനെ തുടര്‍ന്ന് സഞ്ജു വൈസ് ക്യാപ്റ്റന്‍ സ്ഥാനം ഒഴിഞ്ഞിരുന്നു. തുടര്‍ന്ന് മുഹമ്മദ് ഷാനുവിനെ വൈസ് ക്യാപ്റ്റനായി നിയമിച്ചു. സഞ്ജുവിന്റെ സഹോദരന്‍ സാലി സാംസണായിരുന്നു ക്യാപ്റ്റന്‍ (Image Credits: facebook.com/KochiBlueTigersOfficial)

കെസിഎല്ലില്‍ സഞ്ജുവിന്റെ ആദ്യ സീസണായിരുന്നു ഇത്തവണത്തേത്. ആറു മത്സരങ്ങളില്‍ മാത്രമാണ് താരം കളിച്ചത്. 368 റണ്‍സ് നേടി (Image Credits: facebook.com/KochiBlueTigersOfficial)

ഒരു സെഞ്ചുറിയും, മൂന്ന് അര്‍ധ സെഞ്ചുറിയും താരം സ്വന്തമാക്കി. ഏറ്റവും കൂടുതല്‍ സിക്‌സറുകള്‍ നേടിയത് സഞ്ജുവായിരുന്നു. 30 എണ്ണം. ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ താരങ്ങളില്‍ സഞ്ജു നാലാമതായിരുന്നു (Image Credits: facebook.com/KochiBlueTigersOfficial)

സീസണിലുടനീളം തകര്‍പ്പന്‍ പ്രകടനമാണ് കൊച്ചി ബ്ലൂ ടൈഗേഴ്‌സ് പുറത്തെടുത്തത്. ഗ്രൂപ്പ് ഘട്ടത്തില്‍ പത്ത് മത്സരങ്ങളില്‍ എട്ടിലും ജയിച്ചു. സഞ്ജുവിന്റെ അസാന്നിധ്യത്തിലും സെമിയിലും ഫൈനലിലും തകര്‍പ്പന്‍ വിജയം സ്വന്തമാക്കി (Image Credits: facebook.com/KochiBlueTigersOfficial)