Keerthy Suresh: ‘ഞങ്ങളുടെ ഡ്രീം ഐക്കൺ ഞങ്ങളെ അനുഗ്രഹിച്ചപ്പോൾ’: വിജയുമായുള്ള ചിത്രം പങ്കുവെച്ച് കീർത്തി സുരേഷ്
Keerthy Suresh shares pictures with Vijay: കീർത്തിയുടെയും ആന്റണി തട്ടിലിന്റെയും വിവാഹത്തിൽ പങ്കെടുത്ത നടൻ വിജയുടെ ചിത്രങ്ങൾ വൈറലാകുന്നു.

കീർത്തി സുരേഷിന്റെ വിവാഹത്തിൽ പങ്കെടുത്ത ദളപതി വിജയുടെ ചിത്രങ്ങളാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്. കീർത്തി തന്നെയാണ് ചിത്രങ്ങൾ ഇൻസ്റ്റാഗ്രാമിലൂടെ പങ്കുവെച്ചത്. (Image Credits: Keerthy Suresh Instagram)

"ഞങ്ങളുടെ സ്വപ്ന വിവാഹത്തിൽ പങ്കെടുത്ത് ഞങ്ങളുടെ ഡ്രീം ഐക്കൺ അനുഗ്രഹിച്ചപ്പോൾ- ഒരുപാട് സ്നേഹത്തോടെ നൻപിയും നൻപനും" എന്ന അടിക്കുറിപ്പോടെയാണ് കീർത്തി ചിത്രങ്ങൾ പങ്കുവെച്ചത്. (Image Credits: Keerthy Suresh Instagram)

തമിഴ് സിനിമ മേഖലയിൽ നിന്നും വിജയ്, തൃഷ തുടങ്ങിയവർ വിവാഹത്തിൽ പങ്കെടുത്തിരുന്നു. കൂടാതെ, തെലുങ്കിൽ നിന്ന് നടൻ നാനിയും എത്തിയിരുന്നു. (Image Credits: Keerthy Suresh Instagram)

കഴിഞ്ഞ ദിവസം, കീർത്തി പങ്കുവെച്ച ക്രിസ്ത്യൻ ആചാരപ്രകാരം നടന്ന വിവാഹത്തിന്റെ ചിത്രങ്ങളും ആരാധകർ ഏറ്റെടുത്തിരുന്നു. തൂവെള്ള നിറത്തിലുള്ള ഗൗണിൽ അതീവ സുന്ദരിയായാണ് കീർത്തി ചടങ്ങിനെത്തിയത്. ചടങ്ങുകൾക്ക് ശേഷം കീർത്തിയും ആന്റണിയും പ്രണയാർദ്രമായി ചുംബിക്കുന്നതിന്റെ ചിത്രങ്ങളും വൈറലായിരുന്നു. (Image Credits: Keerthy Suresh Instagram)

പതിനഞ്ച് വർഷത്തെ പ്രണയത്തിനൊടുവിലാണ് കീർത്തി സുരേഷും ആന്റണി തട്ടിലും വിഹവാഹിതരായത്. സ്‌കൂള്‍ കാലം മുതലേ ഇരുവരും സുഹൃത്തുക്കളായിരുന്നു. ഡിസംബര്‍ 12-ന് ഗോവയിൽ വെച്ചാണ് ഹിന്ദു ആചാര പ്രകാരമുള്ള ഇവരുടെ വിവാഹം നടന്നത്. (Image Credits: Keerthy Suresh Instagram)