01 Jul 2025 08:36 AM
സംസ്ഥാനത്തെ ബെവ്കോ ഷോപ്പുകൾ പതിവ് പോലെ ഒന്നാം തീയ്യതി അവധിയായിരിക്കും. ജൂലൈ-1 ന് ഡ്രൈഡേ കഴിഞ്ഞാൽ പിന്നെ ജൂലൈയിൽ മറ്റ് പൊതു അവധികളൊന്നുമില്ല.
ആഗസ്റ്റിൽ സ്വാതന്ത്ര്യദിനവും, സെപ്റ്റംബറിൽ തിരുവോണം, ശ്രീനാരായണഗുരു ജയന്തി,ശ്രീനാരായണഗുരു സമാധി എന്നിവയാണ് ബെവ്കോ ഷോപ്പുകൾ തുറക്കാത്ത അവധികൾ.
അതായത് ഇനി ആകെ അഞ്ച് പൊതു അവധികളും അഞ്ച് ഡ്രൈ ഡേകളുമാണ് വരാനുള്ളത്. എല്ലാ മാസവും 1-നുള്ള ഡ്രൈ ഡേയ്ക്ക് പുറമെയാണ് പൊതു അവധികൾ വേറെ
നവംബറിലും, ഡിസംബറിലും ഡ്രൈഡേ അല്ലാതെ മറ്റ് അവധികളൊന്നുമില്ല. അതേസമയം ഡ്രൈ ഡേ ഒന്നാം തീയ്യതിയിൽ നിന്നും ഒഴിവാക്കുന്നതിനെ പറ്റി ആലോചനകൾ നടക്കുന്നുണ്ട്.
സർക്കാരിൻ്റെ പുതിയ നയത്തിൽ ഡ്രൈഡേയിലും മദ്യം വിൽക്കാം. ഇതിന് സർക്കാരിൽ നിന്നും പ്രത്യേകം അനുമതി വാങ്ങണം.