Palakka gold necklace: യക്ഷിയെ പേടിക്കാതെ ക്ഷേത്രത്തിൽ പോകാൻ തട്ടാൻ ഉണ്ടാക്കിയ മാല, പാലക്കാ മാല ഉണ്ടായത് ഇങ്ങനെ
Kerala Palakka necklace Myth: ദുഷ്ടശക്തികളെ അകറ്റാനുള്ള കഴിവ് പാലക്കായ്ക്കുണ്ടെന്നും. പാലാക്കാ മാല വിവാഹിതരായ സ്ത്രീകളെ ദുഷ്ടശക്തികളിൽ നിന്ന് സംരക്ഷിക്കുമെന്നുമത്രേ വിശ്വാസം.

കേരളത്തിൻ്റെ തനതായ ആഭരണങ്ങളിൽ ഒന്നാണ് പാലക്കാ മാല. ഇത് വെറുമൊരു ആഭരണം എന്നതിലുപരി കേരളീയ സംസ്കാരത്തിലും പാരമ്പര്യത്തിലും വലിയ പ്രാധാന്യമുള്ള ഒന്നാണ്.

സ്വർണ്ണത്തകിടുകൾ കോർത്തോ, ചിലപ്പോൾ വിലകൂടിയ കല്ലുകൾ പതിപ്പിച്ചോ ഉണ്ടാക്കുന്ന ഈ മാല പഴയകാല പ്രൗഢിയുടെയും ഐശ്വര്യത്തിൻ്റെയും പ്രതീകമായിരുന്നു. സാധാരണയായി വിവാഹവേളകളിലും മറ്റ് ആഘോഷങ്ങളിലും ധരിക്കുന്ന പലക മാലയ്ക്ക് പിന്നിൽ ചില ഐതിഹ്യങ്ങളും സാംസ്കാരിക പ്രാധാന്യങ്ങളും നിലനിൽക്കുന്നു.

പണ്ട് ഒരു ക്ഷേത്രത്തിൽ വിളക്കു വയ്ക്കുന്നതിനിടെ ക്ഷേത്രത്തിനടുത്തുള്ള പാലയിലെ യക്ഷി ചില തമ്പുരാട്ടിമാരെ ഭയപ്പെടുത്തി. ഇതറിഞ്ഞ തമ്പുരാൻ പ്രതിവിധിയായി പാലയുടെ കായ് ഉപയോഗിച്ച് മാല നിർമ്മിച്ച് തമ്പുരാട്ടിമാർക്ക് നൽകി. ഇതണിഞ്ഞ തമ്പുരാട്ടിമാരെ യക്ഷി ഭയപ്പെടുത്തിയില്ലെന്നു കഥ. കഥയെന്തായാലും കേരളത്തിലെ സ്ത്രീകൾ വിവാഹ ശേഷം അണിയുന്ന പ്രധാന ആഭരണങ്ങളിലൊന്നാണ് ഇത് എന്ന് തർക്കമില്ല,

ദുഷ്ടശക്തികളെ അകറ്റാനുള്ള കഴിവ് പാലക്കായ്ക്കുണ്ടെന്നും. പാലക്കാ മാല വിവാഹിതരായ സ്ത്രീകളെ ദുഷ്ടശക്തികളിൽ നിന്ന് സംരക്ഷിക്കുമെന്നുമത്രേ വിശ്വാസം.

പാലയുടെ കായയിൽ നിന്ന് മാതൃക ഉൾക്കൊണ്ടാണ് ഇത് നിർമ്മിച്ചിരുന്നത്. നാഗപടത്താലിയും മാങ്ങാ മാലയുമെല്ലാം ഇത്തരത്തിലുള്ളതാണ്.