പ്ലസ് ടുവിലെ ഗ്രേഡിംഗ് രീതിയെ കുറിച്ച് സംശയിക്കേണ്ട, ഇതാ എളുപ്പവഴി | Kerala Plus Two Result 2025: How to calculate grade properly, an easy way Malayalam news - Malayalam Tv9

Kerala Plus Two Result 2025: പ്ലസ് ടുവിലെ ഗ്രേഡിംഗ് രീതിയെ കുറിച്ച് സംശയിക്കേണ്ട, ഇതാ എളുപ്പവഴി

Updated On: 

21 May 2025 17:33 PM

How to calculate Plus two grade: പരീക്ഷയിൽ 90നും 100നുമിടയിൽ മാർക്ക് ലഭിക്കുന്നവർക്കാണ് എ പ്ലസ് നൽകുന്നത്. 80നും 89നും ഇടയിലെ മാർക്കിന് തുല്യമാണ് എ ഗ്രേഡ്.

1 / 5ഈ വർഷത്തെ രണ്ടാം വർഷ ഹയർ സെക്കണ്ടറി (പ്ലസ് ടു) പരീക്ഷ ഫലം മെയ് 21ന് പ്രഖ്യാപിക്കും. പലർക്കും പ്ലസ് ടുവിലെ ഗ്രേഡിംഗ് രീതിയെ കുറിച്ച് ചില സംശയങ്ങൾ ഉണ്ടായേക്കാം. അതിനാൽ, ഇത്തവണത്തെ ഗ്രേഡിംഗ് രീതി എങ്ങനെയെന്ന് നോക്കാം.

ഈ വർഷത്തെ രണ്ടാം വർഷ ഹയർ സെക്കണ്ടറി (പ്ലസ് ടു) പരീക്ഷ ഫലം മെയ് 21ന് പ്രഖ്യാപിക്കും. പലർക്കും പ്ലസ് ടുവിലെ ഗ്രേഡിംഗ് രീതിയെ കുറിച്ച് ചില സംശയങ്ങൾ ഉണ്ടായേക്കാം. അതിനാൽ, ഇത്തവണത്തെ ഗ്രേഡിംഗ് രീതി എങ്ങനെയെന്ന് നോക്കാം.

2 / 5

ഇക്കുറിയും പ്ലസ് ടുവിൽ മുൻവർഷങ്ങളെ പോലെ തന്നെയാണ് ഗ്രേഡിങ് സമ്പ്രദായം. എ പ്ലസ് മുതൽ ഡി വരെയാണ് ഗ്രേഡുകൾ. എ പ്ലസ്, എ, ബി പ്ലസ്, ബി, സി പ്ലസ്, സി, ഡി പ്ലസ്, ഡി എന്നിങ്ങനെയാണ് എട്ട് ഗ്രേഡുകൾ ഉള്ളത്. ഇതിൽ എ പ്ലസ് മുതൽ ഡി പ്ലസ് വരെ ഗ്രേഡ് ലഭിക്കുന്നവർ ഉന്നതവിദ്യാഭ്യാസത്തിന് യോഗ്യത നേടും.

3 / 5

ചില പ്രവേശന പരീക്ഷകളിൽ അതാത് വിഷയങ്ങൾക്ക് ലഭിക്കുന്ന ഗ്രേഡ് കൂടെ പരിഗണിക്കും. പ്ലസ് ടു കഴിഞ്ഞ് എൻജിനിയറിങ്, മെഡിസിൻ തുടങ്ങിയ കോഴ്സുകൾക്ക് ചേരാൻ ആഗ്രഹിക്കുന്നവരാണെങ്കിൽ, അവർക്ക് നിർദ്ദിഷ്ട വിഷയങ്ങളിൽ നിശ്ചിത ശതമാനം മാർക്ക് ലഭിക്കണം.

4 / 5

പരീക്ഷയിൽ 90നും 100നുമിടയിൽ മാർക്ക് ലഭിക്കുന്നവർക്കാണ് എ പ്ലസ് നൽകുന്നത്. 80നും 89നും ഇടയിലെ മാർക്കിന് തുല്യമാണ് എ ഗ്രേഡ്. 70 – 79 ബി പ്ലസ്, 60 – 69 ബി ഗ്രേഡ്, 50 – 59 സി പ്ലസ്, 40 – 49 ഇടയിൽ സി ഗ്രേഡ്, 30 – 39 ഡി പ്ലസ്, ഇതിന് താഴെ മാർക്ക് ലഭിക്കുന്നവർക്ക് ഡി ഗ്രേഡായിരിക്കും ലഭിക്കുക. ഗ്രേഡിങ് വാല്യൂവിലും ഇത്തവണ മാറ്റമില്ല. എ പ്ലസ് ലഭിക്കന്നവർക്ക് ഗ്രേഡ് വാല്യു ഒമ്പതായിരിക്കും.

5 / 5

എ ഗ്രേഡിന് എട്ടും ബി പ്ലസിന് ഏഴും ബി ഗ്രേഡിന് ആറും സി പ്ലസിന് അഞ്ചും സി ഗ്രേഡിന് നാലും ഡി പ്ലസിന് മുന്നും ഡി ഗ്രേഡിന് രണ്ടുമാണ് ഗ്രേഡ് വാല്യൂ. അതുപോലെ എ പ്ലസ് – ഔട്ട് സ്റ്റാൻഡിങ്, എ – എക്സലന്റ്, ബി പ്ലസ്- വെരി ഗുഡ്, ബി- ഗുഡ് , സി പ്ലസ്- ആവറേജ് / എബവ്‌ ആവറേജ് (ശരാശരിക്ക് മുകളിൽ), സി- ആവറേജ് (ശരാശരി), ഡിപ്ലസ്- മാർജിനൽ, ഡി- നീഡ് ഇംപ്രൂവ്മെന്റ് (മെച്ചപ്പെടൽ ആവശ്യമാണ്) എന്നിങ്ങനെയാണ് ഗ്രേഡ് പൊസിഷൻ വരുന്നത്.

മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
കളങ്കാവലിലെ മമ്മൂട്ടിയുടെ ആ 22 നായികമാർ ആരൊക്കെ?
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും