Tea Adulteration: ചായപ്പൊടിയിൽ വ്യാജനുണ്ടോ… മായം കണ്ടെത്താൻ ഇതാ എളുപ്പവഴി
How To Detect Fake Tea: ഈർപ്പമുള്ളതോ തുരുമ്പെടുക്കാൻ സാധ്യതയുള്ള ലോഹ പാത്രങ്ങളിലോ ചായപൊടി ഇട്ടുവയ്ക്കരുത്. കൂടാതെ വിലകുറഞ്ഞ തേയില പൊടികൾ വാങ്ങാതിരിക്കുക. ഗുണനിലവാര മനസിലാക്കി വാങ്ങുന്നതാണ് ആരോഗ്യത്തിന് നല്ലത്.

നിങ്ങൾ തേയില പൊടി മോശമായ രീതിയിൽ സൂക്ഷിക്കുകയാണെങ്കിലും അത് മലിനമായേക്കാം. ഈർപ്പമുള്ളതോ തുരുമ്പെടുക്കാൻ സാധ്യതയുള്ള ലോഹ പാത്രങ്ങളിലോ ചായപൊടി ഇട്ടുവയ്ക്കരുത്. കൂടാതെ വിലകുറഞ്ഞ തേയില പൊടികൾ വാങ്ങാതിരിക്കുക. ഗുണനിലവാര മനസിലാക്കി വാങ്ങുന്നതാണ് ആരോഗ്യത്തിന് നല്ലത്. (Image Credits: Getty Images)

നമ്മുടെ ഓരോരുത്തരുടെയും ജീവിതത്തിൻ്റെ ഭാഗമാണ് ചായ. അതില്ലാതെ ഒരു ദിവസം തുടങ്ങാൻ പറ്റാത്തവരുമുണ്ട്. പക്ഷേ ആരോഗ്യവും നമ്മൾ വാങ്ങുന്ന ചായപ്പൊടിയുടെ ഗുണനിലവാരവും വളരെ വലുതാണ്. എന്നാൽ ചായപ്പൊടിയിൽ മായം ചേർത്തിട്ടുണ്ടോ എന്നറിയാൻ ചില പൊടികൈകൾ ഉണ്ട്. എന്തെല്ലാമെന്ന് നോക്കാം. (Image Credits: Getty Images)

ചായയുടെ ഭംഗി വർദ്ധിപ്പിക്കാൻ കൃത്രിമ നിറം, തൂക്കം കൂട്ടാൻ കൃത്രിമം, നിലവാരമില്ലാത്ത തെയിലയുടെ ഇലകളെ നിറം നൽകി വിൽക്കുക, ഇരുമ്പ് ചേർക്കുക തുടങ്ങി നമ്മളറിയാത്ത നിരവധി വ്യാജ പതിപ്പുകൾ ഇന്ന് വിപണിയിലുണ്ട്. തെയിലപൊടിയിലെ വ്യാജനം തിരിച്ചറിയാൻ ആദ്യം നിങ്ങൾ വാങ്ങിയ തെയില ഇലകൾ ഒരു പരന്ന പ്ലേറ്റിലോ കടലാസിലോ ഇടുക. (Image Credits: Getty Images)

ശേഷം വൃത്തിയുള്ള ഒരു കാന്തം എടുത്ത് പതുക്കെ തേയിലയുടെ മുകളിലൂടെ നീക്കുക. കാന്തം തേയില പൊടിയിൽ തൊടരുത്. ഏതെങ്കിലും കണികകൾ കാന്തത്തിലേക്ക് ആകർഷിക്കപ്പെടുന്നുണ്ടോ എന്ന് ഈ സമയം ശ്രദ്ധിക്കണം. ശുദ്ധമാണെങ്കിൽ ഇത്തരത്തിൽ യാതൊന്നും കാന്തത്തിൽ പറ്റിപിടിക്കില്ല. കറുപ്പ് നിറത്തിലോ ചാരനിറത്തിലോ ഉള്ള കണികകൾ കാന്തത്തിൽ പറ്റിപ്പിടിച്ചിട്ടുണ്ടെങ്കിൽ, അത് ഇരുമ്പ് തരികളുടെയോ ലോഹങ്ങളുടെയോ സാന്നിധ്യത്തെ സൂചിപ്പിക്കുന്നു. (Image Credits: Getty Images)

ഒരു പ്ലെയിൻ ടിഷ്യു പേപ്പറിൽ ഒരു നുള്ള് ഉണങ്ങിയ തേയില ഇലകൾ വയ്ക്കുക. ഇലകളിൽ കുറച്ച് തുള്ളി വെള്ളം ചേർക്കുക. 30 സെക്കൻഡ് മുതൽ ഒരു മിനിറ്റ് വരെ അങ്ങനെ വയ്ക്കുക. ശുദ്ധമായ തേയിലയാണെങ്കിൽ പതിക്കെ നിറം പുറത്തുവരും. ചൂടുവെള്ളമാണെങ്കിൽ പെട്ടെന്ന് തന്നെ ഫലം കാണാം. (Image Credits: Getty Images)