Hair Fall: 25 വയസ്സിനു ശേഷം മുടി കൊഴിച്ചിലിനുള്ള കാരണം ഇത്…; സ്ത്രീകൾക്ക് അറിയാത്തത്
Hair Fall After Age Of 25: ടെലോജൻ എഫ്‌ളുവിയം ഒരുതരം താൽക്കാലിക മുടികൊഴിച്ചിലാണ്. സാധാരണയായി പ്രതിദിനം 50-100 വരെ മുടി കൊഴിഞ്ഞുപോകുന്ന അവസ്ഥയാണിത്. സമ്മർദ്ദം കൊണ്ടാണ് കൂടുതലായും ഇത് സംഭവിക്കുന്നത്. സാധാരണ മൂന്ന് മുതൽ ആറ് മാസം വരെയാണ് ഈ അവസ്ഥ നീണ്ടുനിൽക്കുന്നത്.

ഇരുപത്തിയഞ്ച് കഴിഞ്ഞ സ്ത്രീകളിൽ മുടി കൊഴിച്ചിൽ സാധാരണമായി മാറിയിരിക്കുകയാണ്. കാരണമറിയാതെ പ്രതിവിധികൾ ചെയ്താൽ ഫലമുണ്ടാകുകയുമില്ല. ട്രാക്ഷൻ അലോപ്പീസിയ, ഹോർമോൺ മാറ്റങ്ങൾ, ജീവിതശൈലി എന്നിങ്ങനെ നിരവധി ഘടകങ്ങൾ ഇതിന് പിന്നിൽ ഒളിച്ചിരിപ്പുണ്ട്. യഥാർത്ഥ കാരണങ്ങൾ എന്തെല്ലാമെന്ന് നോക്കാം. (Image Credits: Getty Images)

രോമകൂപങ്ങളെ ആക്രമിക്കുന്ന വെളുത്ത രക്താണുക്കൾ മൂലമുണ്ടാകുന്ന ഒരു തരം രോഗമാണ് അലോപ്പീസിയ ഏരിയറ്റ. താടി, പുരികം, കക്ഷം, തലയോട്ടി എന്നിവിടങ്ങളിൽ ഉണ്ടാകുന്നതാണ് ഇത്. 20 നും 30 നും ഇടയിൽ പ്രായമുള്ളവരിലാണ് അലോപ്പീസിയ ഏരിയറ്റ കൂടുതലായി കാണപ്പെടുന്നത്.

ടെലോജൻ എഫ്‌ളുവിയം ഒരുതരം താൽക്കാലിക മുടികൊഴിച്ചിലാണ്. സാധാരണയായി പ്രതിദിനം 50-100 വരെ മുടി കൊഴിഞ്ഞുപോകുന്ന അവസ്ഥയാണിത്. സമ്മർദ്ദം കൊണ്ടാണ് കൂടുതലായും ഇത് സംഭവിക്കുന്നത്. സാധാരണ മൂന്ന് മുതൽ ആറ് മാസം വരെയാണ് ഈ അവസ്ഥ നീണ്ടുനിൽക്കുന്നത്. 6 മാസത്തിൽ കൂടുതൽ നീണ്ടുനിൽക്കുകയാണെങ്കിൽ ഉടൻ തന്നെ ഡോക്ടറെ സമീപിക്കുക.

20 വയസിന് മുകളിലുള്ള സ്ത്രീകളിൽ മുടി കൊഴിച്ചിലിന് പ്രധാനമായ കാരണമാണ് സമ്മർദ്ദമാണ്. സമ്മർദ്ദം മൂലമുണ്ടാകുന്ന മുടികൊഴിച്ചിലാണെങ്കിൽ പ്രതിദിനം 300 മുതൽ 400 വരെ മുടി കൊഴിയാനുള്ള സാധ്യത കാണുന്നു. ഈ സാഹചര്യത്തിൽ സമ്മർദ്ദം കുറച്ചാൽ മുടികൊഴിച്ചിൽ സ്വയം പരിഹരിക്കപ്പെടുമെന്നാണ് വിദഗ്ധർ പറയുന്നത്.

സ്ത്രീകളിലെ മുടി കൊഴിച്ചിലിന് മറ്റൊരു കാരണം ഹോർമോൺ വ്യതിയാനമാണ്. ഗർഭനിരോധന ഗുളികകൾ കഴിക്കുന്നത് മുതൽ ഗർഭധാരണം വരെ അല്ലെങ്കിൽ പോളിസിസ്റ്റിക് ഓവറി സിൻഡ്രോം, എൻഡോമെട്രിയോസിസ് പോലുള്ള സ്ത്രീകളിൽ കണ്ടുവരുന്ന ആരോഗ്യ പ്രശ്നങ്ങളും മുടി കൊഴിച്ചിലിനെ ബാധിക്കുന്നു.