Malavika Krishnadas: അമ്മായിയമ്മയുടെ പിറന്നാളിന് പോകാത്തത് മോശമായിപ്പോയി, തേജസിന്റെ ജോലി പോയോ? കമന്റുകള്‍ക്ക് മാളവികയുടെ മറുപടി
Malavika Krishnadas About Her Family: മലയാളികള്‍ക്ക് ഏറെ ഇഷ്ടമുള്ള രണ്ടാളുകളാണ് മാളവിക കൃഷ്ണദാസും ഭര്‍ത്താവ് തേജസ് ജ്യോതിയും. നായിക നായകന്‍ എന്ന റിയാലിറ്റി ഷോയിലൂടെയാണ് ഇരുവരും പ്രേക്ഷകര്‍ക്ക് സുപരിചിതരാകുന്നത്. ഇപ്പോള്‍ മകള്‍ ജനിച്ചതിന്റെ സന്തോഷത്തിലാണ് താരങ്ങള്‍.

മകള്‍ ജനിച്ചത് മുതല്‍ തേജസ് മാളവികയോടൊപ്പം തന്നെയുണ്ട്. മെര്‍ച്ചന്റ് നേവി ഉദ്യോഗസ്ഥനായ തേജസ് ജ്യോതി എന്തുകൊണ്ടാണ് തിരികെ പോകാത്തതെന്ന സംശയം ഇതോടെ ആരാധകരില്‍ ഉടലെടുത്തു. അത്തരം സംശയങ്ങള്‍ക്കെല്ലാം ഉത്തരം നല്‍കിയിരിക്കുകയാണ് മാളവിക ഇപ്പോള്‍. (Image Credits: Instagram)

തേജസേട്ടന്‍ തിരികെ ജോലിക്ക് പോകാത്തതിന്റെ കാരണം പലരും ചോദിച്ച് കണ്ടിരുന്നു. തേജസേട്ടനെ തിരികെ പറഞ്ഞുവിട്ടാല്‍ നിങ്ങള്‍ക്ക് സന്തോഷമാകുമോ? തനിക്ക് അതാണ് മനസിലാകാത്തത്.

എല്ലാവര്‍ക്കും തേജസേട്ടന്‍ തിരികെ ഷിപ്പിലേക്ക് പോകാത്തതില്‍ വലിയ വിഷമമാണ്. ജോലി പോയോ, വെറുതെ ഇരിക്കുവാണോ എന്നൊക്കെയാണ് കമന്റ്. ജോലി എവിടെയും പോയിട്ടില്ല അവിടെ തന്നെയുണ്ട്. അവരുടെ ഫീല്‍ഡില്‍ വിചാരിച്ച സമയത്ത് തിരികെ പോകാന്‍ സാധിക്കണമെന്നില്ല. തേജസേട്ടന്‍ ഉടനെ പോകുമെന്നും മാളവിക പറഞ്ഞു.

തേജസിന്റെ അമ്മയുടെ പിറന്നാളിന് പോകാന്‍ സാധിക്കാതിരുന്നതിനെ കുറിച്ചും മാളവിക സംസാരിച്ചു. അമ്മയുടെ അറുപതാം പിറന്നാളിന് പോകാതിരുന്നത് മോശമായിപ്പോയെന്ന് പലരും പറഞ്ഞു. തന്റെ അച്ഛന്റെ ശ്രാദ്ധം ആയിരുന്നു അന്ന്. അതിനാലാണ് പോകാതിരുന്നത്.

ഒറ്റപ്പാലത്ത് പോയാണ് ബലിയിട്ടത്. തലേദിവസം ഒരിക്കല്‍ ഇരുന്നു. തേജസേട്ടന്‍ ഞങ്ങളെ ഒറ്റപ്പാലത്ത് ആക്കിയതിന് ശേഷമാണ് പോയതെന്നും മാളവിക കൂട്ടിച്ചേര്‍ത്തു.