OTT Releases : ദാ പിടിച്ചോ, വാരാന്ത്യം കളറാക്കാൻ ഒടിടിയിൽ എത്തിയ ചിത്രങ്ങൾ ഇവയാണ്
New Malayalam OTT Release : തിയറ്ററിൽ റിലീസായി രണ്ട് വർഷങ്ങൾക്ക് ശേഷം ഒടിടിയിൽ എത്തുന്ന മമ്മൂട്ടി ചിത്രം ഉൾപ്പെടെയാണ് ഈ ആഴ്ചയിൽ ഒടിടി റിലീസിൻ്റെ പട്ടികയിലുള്ളത്

ബേസിൽ ജോസഫും സജിൻ ഗോപുവും കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ച പൊൻമാൻ ഇന്ന് മുതൽ ജിയോ ഹോട്ട്സ്റ്റാറിൽ സംപ്രേഷണം ചെയ്ത് തുടങ്ങിട്ടുണ്ട്.

വിനീത് ശ്രീനിവാസൻ്റെ ഒരു ജാതി ഒരു ജാതകം മാനോരമ മാക്സിലാണ് ഇന്ന് മുതൽ സംപ്രേഷണം ചെയ്ത് തുടങ്ങിയിരിക്കുന്നത്.

2023ൽ തിയറ്ററുകളിൽ എത്തിയ മമ്മൂട്ടിയുടെ തെലുങ്ക് ചിത്രം ഏറെ കാത്തിരിപ്പിനൊടുവിൽ ഇന്ന് ഒടിടിയിൽ എത്തി. സോണി ലിവിലാണ് ചിത്രം പ്രദർശനം നടത്തുന്നത്.

ബേസിൽ ജോസഫ് സൗബിൻ ഷാഹിർ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച പ്രാവിൻകൂട് ഷാപ്പ് ഉടൻ ഒടിടിയിൽ എത്തും. സോണി ലിവ് ആണ് ഒടിടി അവകാശം സ്വന്തമാക്കിയിരിക്കുന്നത്.

ഇവയ്ക്ക് പുറമെ കഴിഞ്ഞ ആഴ്ചയിൽ രേഖചിത്രം (സോണി ലിവ്) ഹലോ മമ്മി (പ്രൈം വീഡിയോ) നാരായണിൻ്റെ മൂന്നാണ്മക്കൾ (പ്രൈം വീഡിയോ) തുടങ്ങിയ ചിത്രങ്ങൾ ഒടിടിയിൽ എത്തിട്ടുണ്ട്.