40 വര്‍ഷം സിനിമയില്‍ സജീവമായ മമ്മൂട്ടിയെ കുറിച്ച് ആരും സംസാരിക്കുന്നില്ല, ഒരു ദുരന്തം എനിക്ക് ഫീല്‍ ചെയ്യുന്നു: ശാന്തിവിള ദിനേശ്‌ | Mammootty Santhivila Dinesh speaks about the actors cancer diagnosis and his friendship Malayalam news - Malayalam Tv9

Mammootty: 40 വര്‍ഷം സിനിമയില്‍ സജീവമായ മമ്മൂട്ടിയെ കുറിച്ച് ആരും സംസാരിക്കുന്നില്ല, ഒരു ദുരന്തം എനിക്ക് ഫീല്‍ ചെയ്യുന്നു: ശാന്തിവിള ദിനേശ്‌

Published: 

13 Jun 2025 12:03 PM

Santhivila Dinesh About Mammootty: കുറച്ച് നാളുകള്‍ക്ക് മുമ്പാണ് നടന്‍ മമ്മൂട്ടിക്ക് ക്യാന്‍സര്‍ സ്ഥിരീകരിച്ചതുമായി ബന്ധപ്പെട്ട് വാര്‍ത്തകള്‍ പുറത്തുവന്നത്. എന്നാല്‍ അദ്ദേഹത്തിന്റെ ടീം ഈ വാര്‍ത്തകള്‍ നിഷേധിച്ചെങ്കിലും മമ്മൂട്ടിക്ക് ക്യാന്‍സര്‍ ഉണ്ടെന്ന് തന്നെയാണ് സഹപ്രവര്‍ത്തകരുടെ വാക്കുകളില്‍ നിന്ന് ലഭിക്കുന്ന സൂചന.

1 / 5മമ്മൂട്ടി എന്ന നടന് ക്യാന്‍സര്‍ എങ്ങനെ വന്നുവന്ന അമ്പരപ്പിലായിരുന്നു ആരാധകര്‍. എന്നാല്‍ അദ്ദേഹത്തിന്റെ കുടുംബമോ ടീമോ അക്കാര്യം ഇതുവരേക്കും സ്ഥിരീകരിച്ചിട്ടില്ല. ഇപ്പോഴിതാ മമ്മൂട്ടിയെ കുറിച്ച് സംസാരിക്കുകയാണ് സംവിധായകന്‍ ശാന്തിവിള ദിനേശ്. തന്റെ യൂട്യൂബ് ചാനലിലൂടെയാണ് പ്രതികരണം. (Image Credits: Instagram)

മമ്മൂട്ടി എന്ന നടന് ക്യാന്‍സര്‍ എങ്ങനെ വന്നുവന്ന അമ്പരപ്പിലായിരുന്നു ആരാധകര്‍. എന്നാല്‍ അദ്ദേഹത്തിന്റെ കുടുംബമോ ടീമോ അക്കാര്യം ഇതുവരേക്കും സ്ഥിരീകരിച്ചിട്ടില്ല. ഇപ്പോഴിതാ മമ്മൂട്ടിയെ കുറിച്ച് സംസാരിക്കുകയാണ് സംവിധായകന്‍ ശാന്തിവിള ദിനേശ്. തന്റെ യൂട്യൂബ് ചാനലിലൂടെയാണ് പ്രതികരണം. (Image Credits: Instagram)

2 / 5

മമ്മൂക്കയ്ക്ക് അല്‍പം ആരോഗ്യം പ്രശ്‌നങ്ങളുണ്ട്. അത് സത്യമാണ്. എന്തൊക്കെ മറച്ചുവെച്ചാലും അദ്ദേഹത്തിന് ആരോഗ്യ പ്രശ്‌നമുണ്ട്. ആ വാര്‍ത്തയില്‍ എത്ര പൊടിപ്പും തൊങ്ങലും വെച്ച് കഥകളിറക്കിയെന്ന് നിങ്ങള്‍ പരിശോധിച്ചാല്‍ മതി.

3 / 5

എന്തെല്ലാം കഥകളാണ് മമ്മൂക്കയുടെ ആരോഗ്യ പ്രശ്‌നവുമായി ബന്ധപ്പെട്ട് വന്നത്. എന്നാല്‍ എല്ലാം നിശബ്ദത കൊണ്ട് അദ്ദേഹം കീഴടക്കി. ഇപ്പോള്‍ ശാന്തമാണ് കാര്യങ്ങള്‍. ആരും അക്കാര്യം സംസാരിക്കുന്നില്ല.

4 / 5

എന്നാല്‍ ഇവിടെ ഒരു ദുരന്തം തനിക്ക് ഫീല്‍ ചെയ്യുന്നുണ്ട്. നാല്‍പത് വര്‍ഷം മലയാള സിനിമയില്‍ സജീവമായി നിന്ന മമ്മൂട്ടിയെ കുറിച്ച് ഇപ്പോള്‍ ആരും സംസാരിക്കുന്നില്ല. നല്ലതും ചീത്തയുമൊന്നും പറയുന്നില്ല.

5 / 5

അതാണ് സിനിമ, ലൈവില്‍ നില്‍ക്കുമ്പോഴേ സ്‌നേഹവും ബഹുമാനവും ഉണ്ടാകൂ. നിര്‍ബന്ധമായും മമ്മൂക്കയെ കുറിച്ച് തനിക്ക് സംസാരിക്കണമെന്ന് തോന്നിയത് ഇക്കാരണത്താലാണെന്നും ശാന്തിവിള ദിനേശ് പറഞ്ഞു.

Related Photo Gallery
ക്രിസ്മസ് അപ്പുപ്പന് ആ തൊപ്പി കിട്ടിയതെങ്ങനെ?
കുക്കറിൽ ചായ ഉണ്ടാക്കിയാലോ ?
പ്രമേഹമുള്ളവര്‍ക്ക് ഉരുളക്കിഴങ്ങ് കഴിക്കാമോ?
ഇഞ്ചിയും വെളുത്തുള്ളിയും ഒരുമിച്ച് കഴിച്ചാൽ എന്താണ് പ്രശ്നം?
സ്കൂട്ടർ യാത്രികനെ ആക്രമിച്ച് പോത്ത്
ക്ലാസിൽ ഇരിക്കെ പെൺകുട്ടിക്ക് ഹൃദയാഘാതം
തോൽവിക്ക് പിന്നാലെ സിപിഎം ബിജെപി സംഘർഷം
സിപിഎം തോറ്റു, വടിവാളുമായി പ്രവർത്തകരുടെ ആക്രമണം