Meghana Raj: ചിരുവിന് മലയാളത്തിലെ ആ നടനെ പോലെ സിനിമകള്‍ ചെയ്യണമെന്നുണ്ടായിരുന്നു: മേഘ്‌ന രാജ്
Meghana Raj About Her Husband Chiranjeevi Sarja: കന്നഡയില്‍ നിന്ന് മലയാളത്തിലേക്ക് എത്തിയ നടിയാണ് മേഘന രാജ്. വിനയന്‍ സംവിധാനം ചെയ്ത യക്ഷിയും ഞാനും എന്ന ചിത്രം നടിയെ ശ്രദ്ധേയയാക്കി. ഒട്ടനവധി ചിത്രങ്ങളിലാണ് വിവിധ ഭാഷകളിലായി മേഘ്‌ന വേഷമിട്ടിട്ടുള്ളത്.

അന്തരിച്ച കന്നഡ സൂപ്പര്‍താരം ചിരഞ്ജീവി സര്‍ജ ആയിരുന്നു നടി മേഘ്‌ന രാജിന്റെ ജീവിതപങ്കാളി. ഇപ്പോഴിതാ സര്‍ജയുടെ ആഗ്രഹം സഫലമാക്കുന്നതിന് വേണ്ടിയാണ് താന്‍ നിര്‍മാണ മേഖലയിലേക്ക് കടന്നതെന്നാണ് മേഘ്‌ന പറയുന്നത്. (Image Credits: Instagram)

താനും ചിരഞ്ജീവിയും സുഹൃത്തും സംവിധായകനുമായ പന്നഗയും ചേര്‍ന്നായിരുന്നു നിര്‍മാണ കമ്പനി ആരംഭിക്കാന്‍ ആലോചിച്ചിരുന്നത്. എന്നാല്‍ അവസാനഘട്ടത്തില്‍ അദ്ദേഹം മരിക്കുകയായിരുന്നുവെന്നും മേഘ്‌ന പറയുന്നു. (Image Credits: Instagram)

'ചിരുവിന്റെ ആഗ്രഹം സാധിക്കാന്‍ വേണ്ടിയാണ് ഞാന്‍ സിനിമ നിര്‍മാണത്തിലേക്ക് കടന്നത്. ചിരുവും ഞാനും ഞങ്ങളുടെ ബാല്യകാലം മുതലുള്ള സുഹൃത്തായ പന്നഗയും ചേര്‍ന്ന് സിനിമ നിര്‍മാണ കമ്പനി ആരംഭിക്കണമെന്ന് ആലോചിച്ചിരുന്നു. (Image Credits: Instagram)

ചിരു കന്നഡയില്‍ ഒരുപാട് സിനിമകള്‍ ചെയ്തിട്ടുണ്ട്. എന്നാല്‍ അതെല്ലാം മാസ് സിനിമകളാണ്. കന്നഡ സിനിമയുടെ സ്വഭാവവും അങ്ങനെ തന്നെയാണ്. എന്നാല്‍ കഥയ്ക്ക് പ്രാധാന്യമുള്ള മലയാളത്തില്‍ ഫഹദ് ഫാസില്‍ ചെയ്യുന്നത് പോലുള്ള സിനിമകള്‍ ചെയ്യണമെന്നായിരുന്നു അദ്ദേഹത്തിന്റെ പ്ലാന്‍. (Image Credits: Instagram)

പ്രൊഡക്ഷന്‍ ഹൗസ് തുടങ്ങുന്നതിന്റെ അവസാനഘട്ടത്തിലായിരുന്നു ഞങ്ങള്‍. പക്ഷെ എല്ലാം മാറിമറിഞ്ഞത് വളരെ പെട്ടെന്നായിരുന്നു. ചിരുവിന്റെ ആ സ്വപ്‌നം പന്നഗ എന്നെ ഓര്‍മിപ്പിച്ചു. അങ്ങനെ കന്നഡയില്‍ കുട്ടികള്‍ക്ക് വേണ്ടിയുള്ള സിനിമയാണ് ആദ്യം നിര്‍മിച്ചത്,' മേഘന് രാജ് പറയുന്നു. (Image Credits: Instagram)