L2: Empuraan: എമ്പുരാൻ ഫസ്റ്റ് ഷോ ആരാധകർക്കൊപ്പം കാണുമെന്ന് മോഹൻലാൽ; തിയേറ്റര്‍ ഏതായിരിക്കും?
Mohanlal Reveals He Watch empuraan With Fans:പൊതുവെ തന്റെ സിനിമ തീയറ്ററിലെത്തി താരം കാണാറില്ല. അതുകൊണ്ട് തന്നെ എമ്പുരാന്‍ പോലൊരു സിനിമയുടെ റിലീസ് ദിവസം തന്നെ മോഹന്‍ലാലും എത്തുന്നതിന്റെ ആകാംഷയിലാണ് ആരാധകർ.

സിനിമ പ്രേമികൾ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് എമ്പുരാൻ. പൃഥ്വിരാജ് സംവിധാനം ചെയ്ത് മോഹൻലാൽ നായകനായി എത്തുന്ന ചിത്രം മാർച്ച് 27ന് തീയറ്ററിൽ എത്തുകയാണ്. രാവിലെ ആറ് മണിക്കാണ് ആദ്യ ഷോ. (image credits:facebook)

ഇപ്പോഴിതാ എമ്പുരാന്റെ ഫസ്റ്റ് ഡേ ഫസ്റ്റ് ഷോയ്ക്ക് താനും തിയേറ്ററില്‍ ആരാധകർക്കൊപ്പം ഇരുന്ന സിനിമ കാണുമെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് മോഹന്‍ലാല്‍. എമ്പുരാന്‍ ട്രെയിലര്‍ ലോഞ്ചില്‍ ആയിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. (image credits:facebook)

പൊതുവെ തന്റെ സിനിമ തീയറ്ററിലെത്തി താരം കാണാറില്ല. അതുകൊണ്ട് തന്നെ എമ്പുരാന്‍ പോലൊരു സിനിമയുടെ റിലീസ് ദിവസം തന്നെ മോഹന്‍ലാലും എത്തുന്നതിന്റെ ആകാംഷയിലാണ് ആരാധകർ.(image credits:facebook)

മാർച്ച് 27-ന് രാവിലെ കൊച്ചിയില്‍ ആദ്യ ഷോയ്ക്ക് പ്രേക്ഷകര്‍ക്കൊപ്പം സിനിമ കാണാന്‍ താനും ഉണ്ടാകും എന്നാണ് മോഹന്‍ലാല്‍ പറഞ്ഞിരിക്കുന്നത്. ഇതോടെ ഏത് തീയറ്ററിലാകും താരം എത്തുന്നത് എന്നാണ് ആരാധകർ ചോദിക്കുന്നത്.(image credits:facebook)

അതേസമയം എമ്പുരാൻ കേവലം ഒരു സിനിമയല്ലെന്നും തങ്ങളുടെ ചോരയും വിയര്‍പ്പുമാണ് അതെന്നും അദ്ദേഹം പറഞ്ഞു.ഇതൊരു മാജിക്കാണ്. ബാക്കിയെല്ലാം ദൈവം തീരുമാനിക്കട്ടെയെന്നും മോഹൻലാൽ കൂട്ടിച്ചേർത്തു.(image credits:facebook)