MS Dhoni: ‘മകള്‍ പോലും അത് ചെയ്യുന്നില്ല’; യുവാക്കളുടെ ഫിറ്റ്‌നസ് കുറയുന്നതില്‍ ആശങ്കപ്പെട്ട് ധോണി
MS Dhoni on fitness: ഇന്ത്യക്കാര്‍ക്കിടയില്‍, പ്രത്യേകിച്ചും കുട്ടികൾക്കിടയിൽ ഫിറ്റ്‌നസ് കുറയുന്നതില്‍ ധോണി ആശങ്കയിലാണ്. റാഞ്ചിയില്‍ നടന്ന ഒരു പരിപാടിയില്‍ സംസാരിക്കുന്നതിനിടെയാണ് ധോണി തന്റെ ആശങ്ക വ്യക്തമാക്കിയത്

വയസ് 44 ആയിട്ടും ഫിറ്റ്‌നസില്‍ ഇപ്പോഴും എംഎസ് ധോണി ഒട്ടും മോശമല്ല. രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചിട്ട് അഞ്ച് വര്‍ഷമായിട്ടും, ഐപിഎല്ലില്‍ ഇപ്പോഴും താരത്തിന് മികച്ച പ്രകടനം പുറത്തെടുക്കാന്‍ സാധിക്കുന്നത് ഈ ഫിറ്റ്‌നസ് മികവുകൊണ്ടാണ് (Image Credits: PTI)

എന്നാല്‍ ഇന്ത്യക്കാര്‍ക്കിടയില്‍, പ്രത്യേകിച്ചും കുട്ടികൾക്കിടയിൽ ഫിറ്റ്‌നസ് കുറയുന്നതില്‍ ധോണി ആശങ്കയിലാണ്. റാഞ്ചിയില്‍ നടന്ന ഒരു പരിപാടിയില്‍ സംസാരിക്കുന്നതിനിടെയാണ് ധോണി തന്റെ ആശങ്ക വ്യക്തമാക്കിയത് (Image Credits: PTI)

തന്റെ മകള്‍ പോലും കാര്യമായ ഫിസിക്കല്‍ ആക്ടിവിറ്റികള്‍ നടത്തുന്നില്ലെന്ന് ധോണി വെളിപ്പെടുത്തി. ഇന്ത്യക്കാരുടെ ഫിറ്റ്‌നസ് നിലവാരം കുറയുകയാണെന്ന് ധോണി തുറന്നടിച്ചു (Image Credits: PTI)

ഫിസിക്കലി ആക്ടീവാകുന്നതിന് പലതും ആസൂത്രണം ചെയ്യേണ്ടതുണ്ട്. നിരവധി പേര്‍ കായിക പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാറില്ലെന്നും ധോണി പറഞ്ഞു (Image Credits: PTI)

നാല്‍പത്തി നാലാം വയസിലും ധോണി പുറത്തെടുക്കുന്ന കായികക്ഷമത പലര്‍ക്കും ഇന്ന് മാതൃകയാണ്. മിന്നല്‍ വേഗത്തില്‍ സ്റ്റമ്പിങ് നടത്തുന്നതിനും, റണ്ണിനായി അതിവേഗം ഓടുന്നതിനും അദ്ദേഹത്തിന് ഇന്നും അനായാസം സാധിക്കും. എന്നാല്‍ കാല്‍മുട്ടിലെ പരിക്കുകള്‍ മാത്രം ഇടയ്ക്ക് അദ്ദേഹത്തെ അലട്ടാറുണ്ട് (Image Credits: PTI)