IPL 2025: മുംബെെ വീണ്ടും സൂപ്പറാകും, താരലേലത്തിൽ നോട്ടം ഈ അഞ്ച് പേരെ
Mumbai Indians: ഐപിഎൽ 2025 സീസണിനു മുന്നോടിയായി ജസ്പ്രീത് ബുമ്ര, ഹാർദിക് പാണ്ഡ്യ, സൂര്യകുമാർ യാദവ്, രോഹിത് ശർമ്മ, തിലക് വർമ്മ എന്നിവരെയാണ് മുംബെെ ഇന്ത്യൻസ് നിലനിർത്തിയിരിക്കുന്നത്. ഓരോ ടീമിനും നിലനിര്‍ത്തിയ താരങ്ങളടക്കം 25 താരങ്ങളെയാണ് പരമാവധി ടീമിൽ ഉൾപ്പെടുത്താനാവുക.

ഐപിഎൽ ചരിത്രത്തിലെ ഏറ്റവും മികച്ച ടീമുകളിലൊന്നാണ് മുംബെെ ഇന്ത്യൻസ്. താര ലേലത്തിന് മുന്നോടിയായി ടീമിന്റെ നെടുംതൂണുകളായ അഞ്ച് താരങ്ങളെയും നിലനിർത്തിയിട്ടുണ്ട്. (Image Credits: Mumbai Indians)

ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യ, രോഹിത് ശര്‍മ്മ, ജസ്പ്രീത് ബുമ്ര, സൂര്യകുമാര്‍ യാദവ്, തിലക് വര്‍മ എന്നിവരെയാണ് അടുത്ത സീസണിലേക്കും മുംബെെ തങ്ങൾക്ക് ഒപ്പം കൂട്ടിയത്. 65 കോടി നൽകിയാണ് ഈ താരങ്ങളെ ടീം നിലനിർത്തിയിരിക്കുന്നത്. (Image Credits: Mumbai Indians)

പേഴ്സിൽ 55 കോടി രൂപയും ഒരു ആർടിഎം ഓപ്ഷനും മുംബെെക്ക് ബാക്കിയുണ്ട്. താരലേലത്തിൽ മുംബെെ സ്വന്തമാക്കാൻ സാധ്യതയുള്ള താരങ്ങൾ ഇവരാണ്. (Image Credits: Mumbai Indians)

നേഹൽ വദേര: ഈ സീസണിൽ ടീം റിലീസ് ചെയ്ത നേഹൽ വദേരയെ ആർടിഎം ഓപ്ഷൻ വഴി ടീമിലെത്തിച്ചേക്കും. 20-കാരനായ താരം ഐപിഎല്ലിൽ മുംബെെക്കായി 20 മത്സരങ്ങളിൽ നിന്ന് 350 റൺസ് സ്വന്തമാക്കിയിട്ടുണ്ട്. (Image Credits: Mumbai Indians)

മിച്ചൽ സ്റ്റാർക്ക്: കൊൽക്കത്ത ഈ സീസണിൽ റിലീസ് ചെയ്ത താരങ്ങളിൽ പ്രധാനിയായിരുന്നു മിച്ചൽ സ്റ്റാർക്ക്. കഴിഞ്ഞ സീസണിൽ 444 റൺസ് സ്റ്റാർക്ക് സ്വന്തമാക്കിയിരുന്നു. (Image Credits: PTI)

മുഹമ്മദ് ഷമി: ഗുജറാത്ത് ടെെറ്റൻസിന്റെ താരമായ മുഹമ്മദ് ഷമി പരിക്കിന്റെ പിടിയിലാണ്. എങ്കിലും കസറാൻ സാധ്യതയുണ്ട്. ഏകദിന ലോകകപ്പിനിടെയാണ് ഷമിക്ക് പരിക്കേറ്റത്. ബോർഡർ ഗാവസ്കർ ട്രോഫിയിലൂടെ കളിക്കളത്തിലേക്ക് തിരിച്ചെത്തുമെന്ന് പ്രതീക്ഷിച്ചെങ്കിലും പരിശീലനത്തിനിടെ വീണ്ടും പരിക്കേറ്റതായാണ് വിവരം. (Image Credits: PTI)

ജോസ് ബട്ലർ: രാജസ്ഥാന്‍ റോയല്‍സ് ഒഴിവാക്കിയ ഇംഗ്ലണ്ട് താരം ജോസ് ബട്‌ലറിനായി ഇത്തവണ കോടികള്‍ ഒഴുക്കാന്‍ കാത്ത് നിൽക്കുന്ന ടീമുകളുടെ പട്ടികയിൽ മുംബെെയുമുണ്ട്. ഈ സീസണിൽ ബ്ടലർ കളിക്കുമോ എന്നതിലും ആശങ്ക തുടരുകയാണ്. ഇംഗ്ലണ്ട് ടി20 നായകനായ ബട്ലർക്ക് ഇംഗ്ലണ്ട് ക്രിക്കറ്റ് ബോർഡ് എൻഒസി നൽകില്ലെന്നാണ് വിവരം. (Image Credits: PTI)

ജിതേഷ് ശർമ്മ: നേരിടുന്ന ആദ്യ പന്ത് മുതല്‍ കടന്നാക്രമിക്കുന്ന താരം ടി20യിൽ ഇന്ത്യയുടെ ഉറച്ച വാഗ്ദാനമാണ്. ഐപിഎല്ലിൽ പഞ്ചാബ് കിംഗ്സിന്റെ താരമായിരുന്ന ജിതേഷ് കഴിഞ്ഞ സീസണിൽ 187 റമ്‍സ് നേടി. താരത്തെ ടീമിലെത്തിക്കാനും മുംബെെ ഇന്ത്യൻസിന് പദ്ധതിയുണ്ട്. (Image Credits: PTI)