GV Prakash Divorce: ‘വീണ്ടും ഒന്നിക്കില്ല, പ്രൊഫഷണൽ ആയതുകൊണ്ടാണ് ഒരുമിച്ച് പാടിയത്’; വിവാഹമോചനത്തെ കുറിച്ച് ജി വി പ്രകാശ്
GV Prakash Opens up About Divorce: 11 വർഷത്തെ ദാമ്പത്യത്തിന് ഒടുവിലാണ് ജി വി പ്രകാശും സൈന്ധവിയും വിവാഹമോചിതരാകാൻ തീരുമാനിക്കുന്നത്. സ്കൂൾ പഠന കാലം മുതലേ ഇരുവരും പ്രണത്തിലായിരുന്നു.

തമിഴകത്ത് നടക്കുന്ന താര വിവാഹമോചനങ്ങൾ വലിയ തോതിൽ ചർച്ചയാകാറുണ്ട്. ഒന്നിന് പുറകെ ഒന്നായി കഴിഞ്ഞ വർഷം മാത്രം നിരവധി വിവാഹമോചന വാർത്തകളാണ് വന്നത്. അതിൽ ഏറ്റവും ശ്രദ്ധ നേടിയത് സംഗീത സംവിധായകൻ ജിവി പ്രകാശിന്റെയും ഗായിക സൈന്ധവിയുടേതും ആയിരുന്നു. (Image Credits: Facebook)

11 വർഷത്തെ ദാമ്പത്യത്തിന് ഒടുവിലാണ് ജി വി പ്രകാശും സൈന്ധവിയും വിവാഹമോചിതരാകാൻ തീരുമാനിക്കുന്നത്. സ്കൂൾ പഠന കാലം മുതലേ ഇരുവരും പ്രണത്തിലായിരുന്നു. ഇവർക്ക് ഒരു മകളുമുണ്ട്. ജിവി പ്രകാശും സൈന്ധവിയും ഒരുമിച്ച് പാടിയ ഗാനങ്ങൾ എല്ലാം തന്നെ ആരാധകർ ഏറ്റെടുത്തിരുന്നു. (Image Credits: Facebook)

ഒരേ മേഖലയിൽ പ്രവർത്തിക്കുന്നവർ, ഏറെക്കാലമായി അറിയാവുന്നവർ, പരസ്പരം കരിയറിന് പിന്തുണ നൽകിയവർ എന്നിങ്ങനെ പല ഘടകങ്ങൾ ഉണ്ടായിരുന്നിട്ടും ഇവർ പിരിയാൻ തീരുമാനിക്കുകയായിരുന്നു. എന്നാൽ, ജിവി പ്രകാശിന്റെ കുടുംബത്തിന് ഈ വേർപിരിയൽ ഉൾക്കൊള്ളാൻ കഴിഞ്ഞിട്ടില്ല. ഇവർ വീണ്ടും ഒന്നിക്കുമെന്ന പ്രതീക്ഷയിലാണ് താൻ എന്ന് ജിവി പ്രകാശിന്റെ അമ്മ തന്നെ പറഞ്ഞിരുന്നു. (Image Credits: Facebook)

അതിനിടെ, അടുത്തിടെ നടന്ന ഒരു സംഗീത പരിപാടിയിൽ ജിവി പ്രകാശും സെെന്ധവിയും ഒരുമിച്ച് പാടിയതിന്റെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു. ഇതോടെ, വൈകാരികമായ പ്രണയ ഗാനം ഇരുവരും മനസറിഞ്ഞാണ് പാടിയതെന്നായിരുന്നു ആരാധകരുടെ വാദം. ചർച്ച സജീവമായതോടെ ഇപ്പോഴിതാ ജിവി പ്രകാശ് തന്നെ ഇതിൽ വിശദീകരണം നൽകിയിരിക്കുകയാണ്. (Image Credits: Facebook)

പ്രൊഫഷണലായത് കൊണ്ടാണ് ഒരുമിച്ച് പാടിയതെന്നും, പരസ്പരം ബഹുമാനമുണ്ട് ആ ബഹുമാനത്തോടെയാണ് വേദിയിൽ പെർഫോം ചെയ്തതെന്നും ജിവി പ്രകാശ് അടുത്തിടെ നൽകിയ ഒരു അഭിമുഖത്തിൽ വ്യക്തമാക്കി. (Image Credits: Facebook)