Naga Chaitanya: ഒടുവിൽ ആ ബന്ധത്തിന്റെ അവസാന തെളിവും ഇല്ലാതായി; ഇന്‍സ്റ്റയില്‍നിന്ന് സമാന്തയുടെ അവസാന ചിത്രവും നീക്കി നാഗചൈതന്യ
Naga Chaitanya : വിവാഹമോചനത്തിനു പിന്നാലെ ഈ ചിത്രം നീക്കണമെന്ന് സാമന്തയുടെ ആരാധകര്‍ അദ്ദേഹത്തിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഇപ്പോഴിതാ ആ ചിത്രവും ഡിലീറ്റ് ചെയ്തിരിക്കുകയാണ്.

തെന്നിന്ത്യൻ സിനിമ താരങ്ങൾ ഏറെ ആഘോഷിച്ച താര വിവാഹമായിരുന്നു സാമാന്തയുടെയും നാഗചൈതന്യയുടെയും വിവാഹം. എന്നാല്‍ അതുപോലെ തന്നെ ഇരുവരുടെയും വിവാഹ മോചന വാര്‍ത്തയും ആരാധകരെ കണ്ണീരിലാഴ്ത്തിയിരുന്നു. 2017ല്‍ വിവാഹിതരായ സാമാന്തയും നാഗചൈതന്യയും 2021ലാണ് വിവാഹ മോചനം നേടിയത്. (IMAGE CREDITS: FACEBOOK)

ഇതിനു പിന്നാലെ ഇരുവരുടെയും വിവാഹ മോചനത്തിനെക്കുറിച്ചുള്ള ചർച്ചകളും വിവാദങ്ങളും ചർച്ചയായിരുന്നു. എന്നാൽ ഇതിനിടെയിൽ പുതിയ ജീവിതത്തിലേക്ക് ചുവടുവയ്ക്കുകയാണ് നാഗചൈതന്യ. ഇതിന്റെ ഭാഗമായി സാമന്തയ്‌ക്കൊപ്പമുള്ള തന്റെ ഇന്‍സ്റ്റഗ്രാമിലെ അവസാന ചിത്രവും ഡിലീറ്റ് ചെയ്തിരിക്കുകയാണ്.(IMAGE CREDITS: FACEBOOK)

മലയാളം, ഹിന്ദി, തമിഴ്, തെലുങ്ക് തുടങ്ങിയ ഭാഷകളില്‍ അഭിനയിച്ച് പ്രേക്ഷക മനസ്സിൽ സ്ഥാനം പിടിച്ച താരമായ ശോഭിത ധൂലിപാലയെയാണ് നാഗചൈതന്യ വിവാഹം കഴിക്കാനൊരുങ്ങുന്നത്. ഇവര്‍ തമ്മിലുള്ള വിവാഹ നിശ്ചയം കഴിഞ്ഞതോടെ മുന്‍ഭാര്യയായിരുന്നു സാമന്തയ്‌ക്കൊപ്പമുള്ള മൂന്ന് പോസ്റ്റുകള്‍ നാഗചൈതന്യയുടെ ഫീഡിലുണ്ടെന്നാണ് ആരാധകര്‍ കണ്ടെത്തിയത്.(IMAGE CREDITS: FACEBOOK)

അതില്‍ ഒന്ന് വിവാഹമോചന വാര്‍ത്ത പങ്കുവെച്ച് കൊണ്ടുള്ളതായിരുന്നു. മറ്റൊന്ന് മജിലി എന്ന സിനിയുടെ പോസ്റ്റര്‍ ആയിരുന്നു. എന്നാല്‍, മൂന്നാമതായി ഉണ്ടായിരുന്ന ഒരു റേസ് ട്രാക്കിന്റെ പശ്ചാത്തലത്തിലുള്ള ചിത്രമായിരുന്നു. 'മിസിസ് ആന്‍ഡ് ദി ഗേള്‍ഫ്രണ്ട്' എന്ന ക്യാപ്ഷനോടെയായിരുന്നു ഈ ചിത്രം പങ്കുവെച്ചിരുന്നത്. (IMAGE CREDITS: FACEBOOK)

ചുവന്ന റേസ് കാറിന്റെ രണ്ട് ഡോറുകളുടെ വശങ്ങളിലായി ഇരുവരും നില്‍ക്കുന്നതുമായിരുന്നു ചിത്രത്തില്‍. വിവാഹമോചനത്തിനു പിന്നാലെ ഈ ചിത്രം നീക്കണമെന്ന് സാമന്തയുടെ ആരാധകര്‍ അദ്ദേഹത്തിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഇപ്പോഴിതാ ആ ചിത്രവും ഡിലീറ്റ് ചെയ്തിരിക്കുകയാണ്.(IMAGE CREDITS: FACEBOOK)

അതേസമയം ശോഭിത ധൂലിപാല-നാഗ ചൈതന്യ വിവാഹത്തിന്റെ ഒരുക്കങ്ങൾ ആരംഭിച്ചുകഴിഞ്ഞു. ഗോധുമ റായി പശുപൂ ആചാരത്തോടെ വിവാഹ ആഘോഷങ്ങൾ ആരംഭിച്ചത്. തന്റെ ഗോധുമ റായി പശുപു ദഞ്ചത്തിൽ നിന്നുള്ള ഫോട്ടോകൾ ശോഭിത സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചിരുന്നു. ഓഗസ്റ്റ് 8നായിരുന്നു ഇരുവരുടെയും വിവാഹനിശ്ചയം. വിവാഹ തിയതി ഇതുവരെ ഔദ്യോഗികമായി വെളിപ്പെടുത്തിയിട്ടില്ല.(IMAGE CREDITS: FACEBOOK)