Nagarjuna Akkineni: കണ്ടാല്‍ പറയുമോ പ്രായം 65 കടന്നെന്ന്; ആരോഗ്യത്തിന്റെ രഹസ്യം വെളിപ്പെടുത്തി നാഗാര്‍ജുന
Nagarjuna Akkineni Fitness Secret: സ്റ്റൈലിനും സൗന്ദര്യത്തിനും ഇന്നു യുവത്വം കാത്തുസൂക്ഷിക്കുന്ന നടന്മാരിലൊരാളാണ് താരം. 65 വയസ്സായിട്ടും താരത്തിന്റെ സ്റ്റെലും ലുക്കും എന്നും യുവാക്കളെ പോലും പിന്നിലാക്കുന്നതാണ്. ഇത് പലപ്പോഴും ആരാധകർക്കിടയിൽ ചർച്ചവിഷയമാകാറുണ്ട്.

ഏറെ ആരാധകരുള്ള തെന്നിന്ത്യൻ സൂപ്പർ സ്റ്റാറാണ് നാഗാർജുന. സ്റ്റൈലിനും സൗന്ദര്യത്തിനും ഇന്നു യുവത്വം കാത്തുസൂക്ഷിക്കുന്ന നടന്മാരിലൊരാളാണ് താരം. 65 വയസ്സായിട്ടും താരത്തിന്റെ സ്റ്റെലും ലുക്കും എന്നും യുവാക്കളെ പോലും പിന്നിലാക്കുന്നതാണ്. ഇത് പലപ്പോഴും ആരാധകർക്കിടയിൽ ചർച്ചവിഷയമാകാറുണ്ട്. (Image credits: facebook)

പലരും അദ്ദേഹത്തോട് ഈ ആരോഗ്യത്തിന്റെ രഹസ്യം ചോദിക്കാറുണ്ട്. ഇപ്പോഴിതാ ആ രഹസ്യം വെളിപ്പെടുത്തിയിരിക്കുകയാണ് താരം.ചിട്ടയായ വ്യായാമങ്ങളും കൃത്യമായ ഡയറ്റുമാണ് തന്റെ ആരോഗ്യത്തിന്റെ രഹസ്യമെന്നാണ് നാഗാര്‍ജുന പറയുന്നത്. കഴിഞ്ഞ മൂന്ന് പതിറ്റാണ്ടുകളായുള്ള തന്റെ ജീവിത ശൈലിയിൽ ജിം വര്‍ക്കൗട്ടും കാര്‍ഡിയോയും ഉള്‍പ്പെടുത്തിയിട്ടുണ്ടെന്ന് നാഗാര്‍ജുന പറയുന്നു. (Image credits: facebook)

ദിവസവും ഏതെങ്കിലും തരത്തിലുള്ള വ്യായാമം ചെയ്യാന്‍ തനിക്ക് ഇഷ്ടമാണെന്നും നടന്‍ പറയുന്നു. ജിമ്മിൽ പോകാൻ പറ്റാത്ത ദിവസങ്ങളിൽ നടക്കാനോ നീന്താനോ പോകും. ആഴ്ചയിൽ അഞ്ചോ ആറോ ദിവസം എന്തായാലും വ്യായാമം ചെയ്യും. ദിവസവും ഒരു മണിക്കൂര്‍ വരെയാണ് ജിമ്മില്‍ വ്യായാമം ചെയ്യുക. (Image credits: facebook)

വ്യായാമങ്ങൾ ചെയ്യുന്ന സമയത്ത് മറ്റ് കാര്യങ്ങളിൽ ശ്രദ്ധ കേന്ദ്രികരികരുതെന്നും അതിൽ മാത്രം ശ്രദ്ധ നൽകാൻ ശ്രമിക്കണമെന്നും താരം പറയുന്നു. സ്വന്തം ശരീരത്തിനായി ദിവസവും 45 മിനുട്ട് മുതല്‍ ഒരു മണിക്കൂര്‍ വരെ നീക്കിവെക്കാനും നാഗാര്‍ജുന പറയുന്നു. (Image credits: facebook)

ജോലിയേക്കാള്‍ പ്രാധാന്യം നല്‍കുന്നത് പലപ്പോഴും വ്യായാമത്തിനാണെന്നും താരം പറയുന്നു. ഇതിനു പുറമെ ആരോഗ്യകരമായ ഭക്ഷണക്രമത്തിലും താൻ ശ്രദ്ധ നൽകാറുണ്ടെന്നാണ് താരം പറയുന്നത്. വൈകിട്ട് 7.30 ന് ഉള്ളില്‍ രാത്രി ഭക്ഷണം കഴിക്കുമെന്നും നാഗാര്‍ജുന പറയുന്നു. (Image credits: facebook)