Namitha Pramod: ‘കുറച്ചു വര്‍ഷങ്ങള്‍ക്കുള്ളില്‍ വിവാഹിതയായെക്കും’; തുറന്നുപറഞ്ഞ് നടി നമിത പ്രമോദ്
Namitha Pramod Opens Up About Her Marriage:തന്റെ ഇന്‍സ്റ്റഗ്രാം പേജില്‍ ഫോളോവേഴ്‌സുമായി നടത്തിയ ലെറ്റ്‌സ് ടോക്ക് സെഷനിലാണ് നടിയുടെ പ്രതികരണം. വിവാഹത്തെ കുറിച്ചുള്ള അഭിപ്രായമെന്താണ്? എപ്പോഴാണ് വിവാഹിതയാകാന്‍ പ്ലാന്‍ ചെയ്തിരിക്കുന്നത് എന്നാണ് ഒരു ആരാധകൻ താരത്തിനോട് ചോദിച്ചത്. ഇതിനു താരം നൽകിയ മറുപടി കുറച്ചു വര്‍ഷങ്ങള്‍ക്കുള്ളില്‍ വിവാഹിതയായെക്കുമെന്നാണ്.

മലയാളികൾക്ക് ഏറെ സുപരിചിതയായ നടിയാണ് നമിത പ്രമോദ്. കരിയറിലെ തുടക്ക കാലത്ത് തന്നെ പ്രേക്ഷകർക്കിടയിൽ ശ്രദ്ധേയമാകാൻ താരത്തിനു സാധിച്ചു . സൗണ്ട് തോമ, വിക്രമാദിത്യൻ, പുള്ളിപ്പുലികളും ആട്ടിൻകുട്ടിയും, അടി കപ്യാരെ കൂട്ടമണി തുടങ്ങിയ സിനിമകളിലൂടെയാണ് നമിത ജനപ്രീതി നേടുന്നത്. (Image Credits:Instagram)

സിനിമയ്ക്കുപുറമെ ബിസിനസും താരം മുന്നോട്ട് കൊണ്ടു പോകുന്നുണ്ട്. റെസ്റ്റോറന്റും സ്വന്തമായി ക്ലോത്തിംഗ് ബ്രാൻഡും ഇന്ന് നമിതയ്ക്കുണ്ട്. 28 കാരിയായ നമിത അവിവാഹിതയാണ്. സോഷ്യൽ മീഡിയയിൽ സജീവമായ താരം വിവാഹത്തെ കുറിച്ചും തന്റെ വ്യക്തിജീവിതത്തെ കുറിച്ചും താരം പറഞ്ഞ കാര്യങ്ങളാണ് ഇപ്പോൾ ശ്രദ്ധേയമാകുന്നത്.

തന്റെ ഇന്‍സ്റ്റഗ്രാം പേജില്‍ ഫോളോവേഴ്‌സുമായി നടത്തിയ ലെറ്റ്‌സ് ടോക്ക് സെഷനിലാണ് നടിയുടെ പ്രതികരണം. വിവാഹത്തെ കുറിച്ചുള്ള അഭിപ്രായമെന്താണ്? എപ്പോഴാണ് വിവാഹിതയാകാന്‍ പ്ലാന്‍ ചെയ്തിരിക്കുന്നത് എന്നാണ് ഒരു ആരാധകൻ താരത്തിനോട് ചോദിച്ചത്. ഇതിനു താരം നൽകിയ മറുപടി കുറച്ചു വര്‍ഷങ്ങള്‍ക്കുള്ളില്‍ വിവാഹിതയായെക്കുമെന്നാണ്.

ആത്മാര്‍ഥമായി പറയുകയാണെങ്കില്‍ വിവാഹമെന്നത് ജീവിതത്തിലെ നിര്‍ണായക തീരുമാനങ്ങളിലൊന്നാണ്. നിങ്ങള്‍ വിവാഹം കഴിക്കാന്‍ തിരഞ്ഞെടുക്കുന്നയാള്‍ തീര്‍ച്ചയായും നിങ്ങളുടെ ജീവിതത്തിന്റെ രൂപീകരണത്തെ സ്വാധീനിക്കും.

പരസ്പരം മനസ്സിലാക്കുന്ന, അവനവനായിരിക്കാന്‍ സാധിക്കുന്ന, വളരാനും മെച്ചപ്പെടാനും പരസ്പരം പ്രേരിപ്പിക്കുന്ന ഒരിടത്ത്, ഒരാളോടൊപ്പമായിരിക്കുക എന്നത് എന്നെ സംബന്ധിച്ച് പ്രധാനമാണ്. അതെ, കുറച്ചു വര്‍ഷങ്ങള്‍ക്കുള്ളില്‍ എനിക്ക് വിവാഹിതയാകണമെന്നുണ്ട്, നമിത വ്യക്തമാക്കി.