Navaratri 2024: പൂജവെച്ചത് എടുക്കുമ്പോൾ ഇക്കാര്യങ്ങൾ പ്രത്യേകം ശ്രദ്ധിക്കണം; അറിയേണ്ടതെല്ലാം…
Navaratri 2024: സാധാരണ രീതിയിൽ ഒമ്പത് രാത്രി കഴിഞ്ഞ് പത്താം ദിവസമാണ് വിജയദശമി വരുന്നത്. എന്നാൽ ഇത്തവണ ഓരോ തിഥിയിലെയും നാഴിക വിനാഴികയിലെ വ്യത്യാസം കാരണം വിജയദശമി പതിനൊന്നാം ദിവസമാണ് വന്നെത്തുന്നത്. അതിനാൽ ഒക്ടോബർ 10ന് വൈകിട്ടാണ് പൂജവയ്ക്കുന്നത്.

ദുഷ്ടനിഗ്രഹം നടത്തിയ ദേവിയെ ആരാധിക്കുന്ന ഉൽസവമായാണ് ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നവരാത്രി ആഘോഷിക്കുന്നത്. ദുർഗാഷ്ടമിദിനത്തിൽ സരസ്വതീ ദേവിയെ സങ്കൽപ്പിച്ചാണ് പൂജവയ്‌ക്കുന്നത്. വിദ്യാർത്ഥികൾ അവരുടെ പഠന സാമഗ്രികളാണ് പൂജവയ്‌ക്കുന്നത്. എന്നാൽ ജോലി ചെയ്യുന്നവർ അവരുടെ വസ്തുക്കൾ, ആയുധങ്ങൾ എന്നിവയാണ് പൂജ വയ്‌ക്കുന്നത്. (Image Credits: Gwttyimages)

സ്വന്തം വീട്ടിലോ ക്ഷേത്രങ്ങളിലോ പ്രത്യേകം ഇടങ്ങൾ ഒരുക്കിയാണ് പൂജവയ്‌ക്കേണ്ടത്. 2024 ഒക്ടോബർ മൂന്നാം തീയതി വ്യാഴാഴ്ചയായിരുന്നു ശുക്ലപക്ഷ പ്രഥമ തിഥി. അന്നാണ് നവരാത്രി ആഘോഷങ്ങൾക്ക് ആരംഭമായത്. (Image Credits: Gwttyimages)

സാധാരണ രീതിയിൽ ഒമ്പത് രാത്രി കഴിഞ്ഞ് പത്താം ദിവസമാണ് വിജയദശമി വരുന്നത്. എന്നാൽ ഇത്തവണ ഓരോ തിഥിയിലെയും നാഴിക വിനാഴികയിലെ വ്യത്യാസം കാരണം വിജയദശമി പതിനൊന്നാം ദിവസമാണ് വന്നെത്തുന്നത്. അതിനാൽ ഒക്ടോബർ 10ന് വൈകിട്ടാണ് പൂജവയ്ക്കുന്നത്. (Image Credits: Gwttyimages)

പതിനൊന്നാം ദിവസം 2024 ഒക്ടോബർ 13 ഉദയാൽ പരം 7 നാഴിക 17 വിനാഴിക ദശമി തിഥി രാവിലെ 9:06 വരെ ഉള്ളതിനാൽ ഞായറാഴ്ച രാവിലെ പൂജ എടുക്കാവുന്നതാണ്. വിളക്ക് കത്തിച്ച് വച്ച് ദേവതകളെയെല്ലാം പ്രാർത്ഥിച്ച ശേഷം മാത്രമെ പൂജയെടുക്കാവൂ. (Image Credits: Gwttyimages)

പൂജയെടുക്കുന്ന വിദ്യാർത്ഥികൾ നിലത്തോ അരിയിലോ “ഓം ഹരി ശ്രീ ഗണപതയെ നമഃ” എന്നെഴുതണം. ശേഷം ദേവതകളെ പ്രാർത്ഥിച്ച ശേഷം പാഠപുസ്തകം തുറന്ന് അല്പമെങ്കിലും വായിക്കണം. കഴിയുന്നതും പൂജവെച്ചയിടത്ത് സരസ്വതിയുടെ ചിത്രത്തിന് മുന്നിലിരുന്ന് വിദ്യാരംഭം കുറിക്കാവുന്നതാണ്.(Image Credits: Gwttyimages)