Dear Students: നയൻതാരയും നിവിനും വീണ്ടും ഒന്നിക്കുന്നു; ‘ഡിയർ സ്റ്റുഡന്റസ്’ പോസ്റ്റർ പുറത്ത്
Dear Students Movie Poster Out: ധ്യാൻ ശ്രീനിവാസൻ രചനയും സംവിധാനവും നിർവഹിച്ച് 2019ല്‍ റിലീസായ 'ലവ് ആക്ഷന്‍ ഡ്രാമ' എന്ന ചിത്രത്തിലാണ് നിവിനും നയൻതാരയും ആദ്യമായി ഒരുമിച്ച് അഭിനയിച്ചത്.

'ലവ് ആക്ഷൻ ഡ്രാമ'യ്ക്ക് ശേഷം നയൻതാരയും നിവിൻ പോളിയും വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് 'ഡിയർ സ്റ്റുഡന്റസ്'. ആറ് വര്‍ഷത്തിന് ശേഷം ഇവർ ഇരുവരും ഒന്നിക്കുന്ന ചിത്രമെന്ന പ്രത്യേകത കൂടി ഈ സിനിമയ്ക്ക് ഉണ്ട്. (Image Credits: Facebook)

'ഡിയർ സ്റ്റുഡന്റസ്' എന്ന ചിത്രത്തിന്റെ സംവിധാനവും രചനയും നിർവഹിക്കുന്നത് ജോർജ് ഫിലിപ്പ് റോയ്, സന്ദീപ് കുമാർ എന്നിവർ ചേർന്നാണ്. പുതുവത്സരാശംസകൾ നേർന്നുകൊണ്ട് ചിത്രന്റെ പുതിയ പോസ്റ്ററാണ് ഇപ്പോൾ പങ്കുവെച്ചിരിക്കുന്നത്. (Image Credits: Facebook)

പോസ്റ്ററിൽ ചിരി തൂകി നിൽക്കുന്ന നിവിൻ പോളിയെയും നയൻതാരയും കാണാം. നേരത്തെ പങ്കുവെച്ച ചിത്രത്തിന്റെ മോഷൻ പോസ്റ്ററും ഏറെ ശ്രദ്ധ നേടിയിരുന്നു. (Image Credits: Facebook)

മാവെറിക് മൂവീസ് പ്രൈവറ്റ് ലിമിറ്റഡിന്റെ ബാനറിൽ വിനീത് ജയിൻ, പോളി ജൂനിയർ പിക്‌ചേഴ്‌സിന്റെ ബാനറിൽ നിവിൻ പോളി എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ നിർമ്മാണം. ഈ വർഷം ചിത്രം പ്രേക്ഷകർക്ക് മുന്നിലെത്തും. (Image Credits: Facebook)

ധ്യാൻ ശ്രീനിവാസൻ രചനയും സംവിധാനവും നിർവഹിച്ച് 2019ല്‍ റിലീസായ 'ലവ് ആക്ഷന്‍ ഡ്രാമ' എന്ന ചിത്രത്തിലാണ് നിവിനും നയൻതാരയും ആദ്യമായി ഒരുമിച്ച് അഭിനയിച്ചത്. അതേസമയം, നിവിൻ പോളി നായകനായ ഒരുപിടി വലിയ ചിത്രങ്ങൾ അണിയറയിൽ ഒരുങ്ങുന്നുണ്ട്. (Image Credits: Facebook)