Nayanthara : ഞാൻ ഫങ്ഷനുകൾക്കൊന്നും പോകാറില്ല. ഇത് എനിക്ക് വളരെ സ്പെഷ്യലാണ് – നെസിപ്പായയുടെ പ്രമോഷൻ വേദിയിൽ നയൻതാര
Nayanthara response: ആകാശ് മുരളി, അദിതി ശങ്കർ എന്നിവരാണ് ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നത്. നെസിപ്പായയുടെ ഫസ്റ്റ് ലുക്ക് പോസ്റ്ററും അണിയറപ്രവർത്തകർ പുറത്തുവിട്ടിരുന്നു. ഇപ്പോഴിതാ പ്രൊമോഷൻ വേദിയിൽ നയൻതാര പറഞ്ഞ വാക്കുകളാണ് ശ്രദ്ധേയമാകുന്നത്.

സിനിമകളുടെ പ്രൊമോഷൻ പരിപാടികളിലൊന്നും പങ്കെടുക്കാത്ത ചുരുക്കം ചില താരങ്ങളിലൊരാളാണ് നയൻതാര. എന്നാൽ കഴിഞ്ഞ ദിവസം ഒരു സിനിമയുടെ പ്രൊമോഷൻ ചടങ്ങിനെത്തിയ നയൻതാരയാണിപ്പോൾ സോഷ്യൽ മീഡിയയിലെ താരം

വിഷ്ണു വർധൻ സംവിധാനം ചെയ്യുന്ന നെസിപ്പായ എന്ന ചിത്രത്തിന്റെ പ്രൊമോഷനിലാണ് നയൻതാര പങ്കെടുത്തത്.ആകാശ് മുരളി, അദിതി ശങ്കർ എന്നിവരാണ് ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നത്.

'ഞാൻ പൊതുവെ ഫങ്ഷനുകൾക്കൊന്നും പോകാറില്ല. പക്ഷേ ഇത് എൻ്റെ സംവിധായകൻ വിഷ്ണുവിൻ്റെയും എൻ്റെ ഏറ്റവും അടുത്ത സുഹൃത്ത് അനുവിൻ്റെയും സിനിമയും ആയതിനാൽ ഇത് എനിക്ക് വളരെ സ്പെഷ്യലാണ്. അതുകൊണ്ട് ഇത് എനിക്ക് ഒരു കുടുംബ പരിപാടി പോലെയാണ്. അതിനാൽ ഇവിടെ വരാതിരിക്കാൻ എനിക്കാവില്ല'- നയൻതാര വേദിയിൽ പറഞ്ഞു.

വിഷ്ണു മികച്ച ഫിലിംമേക്കറും അതുപോലെ വളരെ അതിശയിപ്പിക്കുന്ന ഒരു മനുഷ്യനുമാണ്. 10-15 വർഷത്തിലേറെയായി എനിക്ക് അദ്ദേഹത്തെ അറിയാം എന്നും താരം പറഞ്ഞു.

ചടങ്ങിനെത്തിയ നയന്റെ വിഡിയോകളും ചിത്രങ്ങളുമെല്ലാം സോഷ്യൽ മീഡിയയിൽ വൈറലാണ്.

നയൻതാരയുടെ വാക്കുകൾക്കൊപ്പം തന്നെ ലുക്കും ഏറെ ശ്രദ്ധിക്കപ്പെട്ടു.