'ആഹാ കെഎസ്ആർടിസിയും സ്പെയിനും ഒക്കെ ഉണ്ടല്ലോ'; വിജയ്‌യുടെ പാർട്ടി കൊടിക്ക് ട്രോൾ മഴ | Netizens criticize thalapathy vijay party Tamizhaga Vetri Kazhagam flag, say it's a combination of kerala state rtc and spain's flag Malayalam news - Malayalam Tv9

Tamizhaga Vetri Kazhagam Vijay: ‘ആഹാ കെഎസ്ആർടിസിയും സ്പെയിനും ഒക്കെ ഉണ്ടല്ലോ’; വിജയ്‌യുടെ പാർട്ടി കൊടിക്ക് ട്രോൾ മഴ

Published: 

22 Aug 2024 15:14 PM

Vijay's Party Flag Trolls: വിജയ്‌യുടെ പാര്‍ട്ടി കൊടി പുറത്തുവന്ന ആവേശത്തിലാണ് തമിഴ് ജനത. എന്നാല്‍ ഇവിടെ കേരളത്തില്‍ അതിനെ കീറിമുറിച്ച് പോസ്റ്റ്‌മോര്‍ട്ടം ചെയ്തുകൊണ്ടിരിക്കുകയാണ്. ഇത്രയും സമയമെടുത്ത് അണ്ണന്‍ ഇതാണോ ഉണ്ടാക്കിയതെന്നാണ് കേരളത്തിലെ ആരാധകര്‍ ചോദിക്കുന്നത്.

1 / 5നടന്‍ വിജയ് നേതൃത്വം നല്‍കുന്ന പാര്‍ട്ടിയായ തമിഴക വെട്രി കഴകത്തിന്റെ പതാക പുറത്തിറക്കിയിരിക്കുകയാണ്. മുകളിലും താഴെയും കുങ്കുമ നിറവും നടുക്ക് മഞ്ഞ നിറവുമാണ് കൊടിയിലുള്ളത്. കൂടാതെ മധ്യഭാഗത്ത് ഇരുവശങ്ങളിലുമായി രണ്ട് ആനകളും ഇതിന് നടുക്കായി വട്ടത്തില്‍ പുഷ്പവുമാണ് കൊടുത്തിരിക്കുന്നത്. (Facebook Image)

നടന്‍ വിജയ് നേതൃത്വം നല്‍കുന്ന പാര്‍ട്ടിയായ തമിഴക വെട്രി കഴകത്തിന്റെ പതാക പുറത്തിറക്കിയിരിക്കുകയാണ്. മുകളിലും താഴെയും കുങ്കുമ നിറവും നടുക്ക് മഞ്ഞ നിറവുമാണ് കൊടിയിലുള്ളത്. കൂടാതെ മധ്യഭാഗത്ത് ഇരുവശങ്ങളിലുമായി രണ്ട് ആനകളും ഇതിന് നടുക്കായി വട്ടത്തില്‍ പുഷ്പവുമാണ് കൊടുത്തിരിക്കുന്നത്. (Facebook Image)

2 / 5

പാര്‍ട്ടി പതാക പുറത്തുവന്നതോടെ, സോഷ്യല്‍ മീഡിയയില്‍ ട്രോള്‍ മഴ ആരംഭിച്ചു. കെഎസ്ആര്‍ടിയുടെ ലോഗോയും സ്‌പെയിനിന്റെ പതാകയും കൂട്ടിച്ചേര്‍ത്താണ് വിജയ് തന്റെ പാര്‍ട്ടിക്കായി കൊടി ഒരുക്കിയതെന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്. (Facebook Image)

3 / 5

കൊടി തയറാക്കിയത് കിന്‍ഡര്‍ ഗാര്‍ട്ടന്‍ വൈറ്റിലയില്‍ നിന്നാണെന്നും ഇത് തയാറാക്കാന്‍ ഒരുപാട് സമയമെടുത്തുവെന്നും ചില കമന്റുകളില്‍ പറയുന്നുണ്ട്. (Social Media Image)

4 / 5

എങ്കില്‍ ചിലരാവട്ടെ വിജയ് ഗ്രാമങ്ങളെ എല്ലാം രക്ഷിച്ച് കഴിഞ്ഞു. ഇനി രക്ഷിക്കാനുള്ളത് കെഎസ്ആര്‍ടിസിയെയും സ്‌പെയിനിനെയുമാണെന്നാണ് ചില വിരുതന്മാര്‍ പറയുന്നത്. (Social Media Image)

5 / 5

രണ്ട് കൊമ്പന്മാരില്‍ ഒരു കൊമ്പന്‍ അരിക്കൊമ്പനാണെന്നും ഭാവിയില്‍ തമിഴ്‌നാട് സ്‌പെയിന്‍ പോലെയാകും എന്നാണ് അണ്ണന്‍ ഉദ്ദേശിക്കുന്നതെന്ന് പറയുന്നവരും സോഷ്യല്‍ മീഡിയയില്‍ ഉണ്ട്. (Social Media Image)

ഈന്തപ്പഴം നെയ് പുരട്ടി കഴിക്കൂ; പൊളിയാണ്, ഗുണങ്ങളും ഏറെ
കളങ്കാവലിനായി മമ്മൂട്ടി വാങ്ങിയ പ്രതിഫലം?
മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
ശബരിമലയിൽ സുരക്ഷ ശക്തമാക്കുന്നു
ബൈക്കിൽ പോകുന്നയാളുടെ കയ്യിൽ
അമ്മ ഗൊറില്ലയും, കുഞ്ഞും
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്