Nimisha Sajayan: നാടനില്‍ നിന്ന് മോഡേണിലേക്ക്; നിമിഷ സജയന്റെ സിനിമാ ജീവിതം
Nimisha Sajayan Social Media Trolls: സംവിധായിക എന്ന കുപ്പായവും അണിയാനുള്ള തയാറെടുപ്പിലാണ് നിമിഷ. മമ്മൂട്ടിയെ നായകനാക്കിയാണ് ചിത്രം ഒരുങ്ങുന്നത്. ഒരു അഭിനേത്രി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മമ്മൂട്ടി അഭിനയിക്കുന്നത് ആദ്യമായാണ്.

നിമിഷ സജയന്‍ എന്ന അഭിനേത്രിയെ പ്രശംസിക്കാത്തവരായി ആരും കാണില്ല. അഭിനയം കൊണ്ടും ജീവിതം കൊണ്ടും എന്നും ആരാധകരെ അമ്പരപ്പിക്കാറുള്ള താരം കൂടിയാണ് നിമിഷ.

നിമിഷയെ കുറിച്ച് പൊതുവേ ഉയരുന്ന വിമര്‍ശനം ചിരിക്കുന്ന കഥാപാത്രങ്ങളെ ചെയ്യുന്നില്ല എന്നതാണ്. തന്നെ സ്റ്റീരിയോടൈപ്പ് ചെയ്യപ്പെടുന്നുവെന്ന് തോന്നിയപ്പോള്‍ മലയാള സിനിമയില്‍ നിന്ന് വിട്ടുനില്‍ക്കുന്നുവെന്ന് നിമിഷ തന്നെ പറഞ്ഞിട്ടുണ്ട്.

നാടന്‍ വേഷങ്ങളിലൂടെയാണ് നിമിഷ ശ്രദ്ധിക്കപ്പെട്ടിട്ടുള്ളത്. മലയാളത്തിന് പുറമെ മറ്റ് ഭാഷകളിലും നിമിഷ ശ്രദ്ധിക്കപ്പെട്ട് തുടങ്ങിയിരിക്കുകയാണ്. നാടന്‍ വേഷങ്ങളില്‍ നിന്ന് മാറി മോഡേണ്‍ വേഷം ധരിച്ചുകൊണ്ടുള്ള ഫോട്ടോഷൂട്ടുകളും താരം നടത്താറുണ്ട്.

തന്റെ രാഷ്ട്രീയ ജീവിതം കൊണ്ടും നിമിഷ ഏറെ ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. ഇടതുപക്ഷ അനുഭാവിയായ നിമിഷ നടത്തിയ പല പരാമര്‍ശങ്ങളും സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനം നേരിട്ടിട്ടുണ്ട്.

ഇപ്പോഴിതാ സംവിധായിക എന്ന കുപ്പായവും അണിയാനുള്ള തയാറെടുപ്പിലാണ് നിമിഷ. മമ്മൂട്ടിയെ നായകനാക്കിയാണ് ചിത്രം ഒരുങ്ങുന്നത്. ഒരു അഭിനേത്രി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മമ്മൂട്ടി അഭിനയിക്കുന്നത് ആദ്യമായാണ്.