Nisha Sarangh: കഴുത്തില്‍ താലി, നെറ്റിയില്‍ സിന്ദൂരം; ആരെയും അറിയിക്കാതെ നിഷ സാരംഗ് കല്യാണം കഴിഞ്ഞോ?
Uppum Mulakum Actress Nisha Sarangh : ഇപ്പോഴിതാ താൻ ഡബ് ചെയ്ത ചിത്രം കാണാൻ എത്തിയ താരത്തിന്റെ വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. കഴുത്തിൽ താലി അണിഞ്ഞ് നെറ്റിയില്‍ സിന്ദൂരവും ചാര്‍ത്തി എത്തിയ നിഷ സാരംഗിനെയാണ് വീഡിയോയിൽ കാണുന്നത്.

മലയാളികളുടെ പ്രിയ മിനി സ്ക്രീൻ താരമാണ് നിഷ സാരംഗ്. ജനപ്രീയ പരമ്പരയായ യ ഉപ്പും മുളകിലൂടെയാണ് മലയാളികൾക്ക് നിഷ സാരംഗ് പ്രിയങ്കരിയായത്. ഒരുപക്ഷെ സ്വന്തം പേരിനേക്കാള്‍ നിഷ ഇന്ന് അറിയപ്പെടുന്നത് ഉപ്പും മുളകിലെ നീലുവമ്മ എന്ന പേരിലാകും. (image credits:facebook)

ഇതുകൊണ്ട് തന്നെ താരത്തിന്റെ വാർത്തകൾ വലിയ രീതിയിലാണ് ആരാധകർ ഏറ്റെടുക്കുന്നത്. ഇപ്പോഴിതാ താൻ ഡബ് ചെയ്ത ചിത്രം കാണാൻ എത്തിയ താരത്തിന്റെ വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. കഴുത്തിൽ താലി അണിഞ്ഞ് നെറ്റിയില്‍ സിന്ദൂരവും ചാര്‍ത്തി എത്തിയ നിഷ സാരംഗിനെയാണ് വീഡിയോയിൽ കാണുന്നത്. (image credits:facebook)

ഇത് കണ്ട് എല്ലാവര്‍ക്കും സംശയമായി. ആരെയും അറിയിക്കാതെ കല്യാണം കഴിഞ്ഞോ എന്ന സംശയവുമായി ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ ചുറ്റുംകൂടി. എന്നാല്‍ ചോദ്യങ്ങള്‍ക്കൊന്നും കൃത്യമായ മറുപടി നല്‍കാതെ നിഷ സാംരംഗ് നടന്നു നീങ്ങുകയായിരുന്നു.(image credits:facebook)

അതേസമയം ഈയ്യടുത്ത് താരം ഒരു യൂട്യൂബ് ചാനലിനു നൽകിയ അഭിമുഖത്തിൽ പറഞ്ഞ കാര്യങ്ങളും വൈറലായിരുന്ന. താൻ ജീവിതം ആസ്വദിച്ചു തുടങ്ങിയിരിക്കുകയാണെന്നും കല്യാണം കഴിക്കാമെന്ന് തോന്നി തുടങ്ങിയിട്ടുണ്ടെന്നും നിഷാ പറഞ്ഞു. കുട്ടികള്‍ വളര്‍ന്നു കഴിഞ്ഞാല്‍ നമ്മള്‍ പറയുന്നത് അവര്‍ക്ക് ഇഷ്ടപ്പെടണമെന്നില്ല. (image credits:facebook)

നമ്മള്‍ ചിന്തിക്കുന്നത് അവരോട് പറഞ്ഞുകഴിഞ്ഞാല്‍ അത് അവര്‍ അംഗീകരിക്കണമെന്നില്ല. അപ്പോള്‍ നമുക്ക് തോന്നും നമ്മള്‍ ചിന്തിക്കുന്നതും നമ്മള്‍ പറയുന്നതും കേള്‍ക്കാന്‍ ഒരാള്‍ വേണമെന്ന് എന്നായിരുന്നു നിഷ പറഞ്ഞത്. തിരക്കിട്ട ജീവിതത്തിന്റെ ഇടവേളകളില്‍ ഒപ്പമുണ്ടാകാന്‍ ഒരു കൂട്ട് ആവശ്യമുണ്ടെന്നും താരം പറഞ്ഞിരുന്നു.(image credits:facebook)