ജോക്കോവിച്ച് വിരമിക്കുമോ? ടെന്നീസ് ഇതിഹാസത്തിന് പറയാനുള്ളത്‌ | Novak Djokovic clarifies his stance amid retirement rumors, here's what the player said Malayalam news - Malayalam Tv9

Novak Djokovic: ജോക്കോവിച്ച് വിരമിക്കുമോ? ടെന്നീസ് ഇതിഹാസത്തിന് പറയാനുള്ളത്‌

Published: 

12 Jul 2025 10:22 AM

Novak Djokovic clarifies his stance: പ്രായം ഇപ്പോൾ തന്റെ പ്രകടനത്തിൽ നിർണായക ഘടകമാണെന്നും അദ്ദേഹം വ്യക്തമാക്കി. എത്രയധികം അത് ശ്രദ്ധിക്കുന്നുണ്ടെങ്കിലും, യാഥാർത്ഥ്യം ഇപ്പോൾ മുമ്പൊരിക്കലും ഇല്ലാത്തവിധം ബാധിക്കുന്നുവെന്നും ജോക്കോവിച്ച്

1 / 5വിംബിള്‍ഡണ്‍ സെമിയില്‍ അപ്രതീക്ഷിതമായാണ് നൊവാക് ജോക്കോവിച്ച് പരാജയപ്പെട്ടത്.  ജാനിക് സിന്നറിനോട് 3-6, 3-6, 4-6 എന്ന സ്കോറിനാണ് ഇതിഹാസതാരം അടിയറവ് പറഞ്ഞത്‌ (Image Credits: PTI)

വിംബിള്‍ഡണ്‍ സെമിയില്‍ അപ്രതീക്ഷിതമായാണ് നൊവാക് ജോക്കോവിച്ച് പരാജയപ്പെട്ടത്. ജാനിക് സിന്നറിനോട് 3-6, 3-6, 4-6 എന്ന സ്കോറിനാണ് ഇതിഹാസതാരം അടിയറവ് പറഞ്ഞത്‌ (Image Credits: PTI)

2 / 5

പരിക്കിന്റെ പിടിയിലാണ് താരം പോരാട്ടത്തിനിറങ്ങിയത്. ഇതാണ് തിരിച്ചടിയായതും. നിലവില്‍ 38 വയസുണ്ട് താരത്തിന്. അതുകൊണ്ട് തന്നെ താരം വിരമിച്ചേക്കുമെന്ന അഭ്യൂഹങ്ങളും ശക്തമാണ് (Image Credits: PTI)

3 / 5

എന്നാല്‍ ഉടനെ വിരമിക്കില്ലെന്നാണ് താരം നല്‍കുന്ന സൂചന. തനിക്ക് സങ്കടമുണ്ട്. പക്ഷേ സെന്റർ കോർട്ടിലെ എന്റെ അവസാന മത്സരമല്ല ഇതെന്ന് പ്രതീക്ഷിക്കുന്നുവെന്ന് താരം വ്യക്തമാക്കി (Image Credits: PTI)

4 / 5

വിംബിൾഡൺ കരിയർ ഇന്ന് അവസാനിപ്പിക്കാൻ പദ്ധതിയില്ല. ഒരു തവണ കൂടി തിരിച്ചുവരണമെന്നുണ്ടെന്നും ജോക്കോവിച്ച് വ്യക്തമാക്കി. അടുത്ത വർഷം അവസാനം വരെ വിരമിക്കില്ലെന്ന സൂചനയാണ് താരം പങ്കുവയ്ക്കുന്നത് (Image Credits: PTI)

5 / 5

പ്രായം ഇപ്പോൾ തന്റെ പ്രകടനത്തിൽ നിർണായക ഘടകമാണെന്നും അദ്ദേഹം വ്യക്തമാക്കി. എത്രയധികം അത് ശ്രദ്ധിക്കുന്നുണ്ടെങ്കിലും, യാഥാർത്ഥ്യം ഇപ്പോൾ മുമ്പൊരിക്കലും ഇല്ലാത്തവിധം ബാധിക്കുന്നുവെന്നും ജോക്കോവിച്ച് വ്യക്തമാക്കി (Image Credits: PTI)

മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
കളങ്കാവലിലെ മമ്മൂട്ടിയുടെ ആ 22 നായികമാർ ആരൊക്കെ?
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും