Onam 2024: വിചാരിച്ചതുപോലെ സ്‌കൂള്‍ അടയ്ക്കില്ല, ആകെ അവധിയുള്ളത് രണ്ട് ദിവസം; ഓണം അവധിയും പണി തന്നു
Onam Holidays: ഓണത്തിന് ലഭിക്കുന്ന പത്ത് ദിവസത്തെ അവധി കുട്ടികള്‍ക്കെല്ലാം എന്ത് സന്തോഷമാണല്ലെ. കുട്ടികള്‍ക്ക് മാത്രമല്ല, വലിയവരും ആ ദിവസത്തിന് വേണ്ടിയുള്ള കാത്തിരിപ്പിലായിരിക്കും. കാരണം വെക്കേഷന്‍ സമയത്ത് വേണം യാത്രകള്‍ പോകാനും സ്വന്തം വീട്ടില്‍ പോയി കുറച്ചുദിവസം നില്‍ക്കാനുമൊക്കെ.

ഓണം വെക്കേഷന്‍ ആയാലും ക്രിസ്തുമസ് വെക്കേഷന്‍ ആയാലും അത് പത്ത് ദിവസം ഉണ്ട് എന്നതാണ് നമുക്കെല്ലാം സന്തോഷം നല്‍കുന്നത്. എന്നാല്‍ ഇത്തവണ എല്ലാവര്‍ഷത്തേയും പോലെ ലീവുണ്ടോ? കുട്ടികളുടെ മാത്രം കാര്യമല്ല, ജോലിക്കാര്‍ക്കും ലീവ് ലഭിക്കുമോ? (Image Credits: Getty Images)

ഒന്ന് കണ്ണടച്ച് തുറന്നപ്പോഴേക്കും ഓണം ഇങ്ങ് വന്നെത്തി. ഓണം വെക്കേഷനും അതുപോലെ തന്നെ തീരും. മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് ഇത്തവണത്തെ ഓണം വെക്കേഷനും പണി തന്നിട്ടുണ്ട്. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് ഇത്തവണ രണ്ട് ഓണം അവധി മാത്രമാണ് ലഭിക്കുന്നത്. (Image Credits: Getty Images)

ഒന്നാം ഓണവും തിരുവോണവും ഇത്തവണ വരുന്നത് അവധി ദിവസങ്ങളിലാണ്. സെപ്റ്റംബര്‍ 14നാണ് ഉത്രാടം അതായത് ഒന്നാം ഓണം. ഇത് രണ്ടാം ശനിയാണ്. തിരുവോണം വരുന്നത് ഞായറാഴ്ചയും. (Image Credits: Getty Images)

മൂന്നാം ഓണ ദിവസമായ 16നും നാലാം ഓണമായ 17നും അവധിയാണ്. ഇതല്ലാതെ വേറെ ഓണം അവധികളൊന്നും സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് ലഭിക്കില്ല. (Image Credits: Getty Images)

കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് 28 തിങ്കളാഴ്ചയായിരുന്നു ഒന്നാം ഓണം. തിരുവോണം ചൊവാഴ്ചയും. അതുകഴിഞ്ഞ് മൂന്നാം ഓണത്തിനും നാലാം ഓണത്തിലും അവധി ലഭിച്ചിരുന്നു. (Image Credits: Getty Images)