ഓണത്തിന് വിളമ്പാന്‍ അമ്പലപ്പുഴ പാല്‍പ്പായസം ആയാലോ? ഉണ്ടാക്കേണ്ടത് ഇങ്ങനെ | onam 2024, how to make ambalapuzha palpayasam, know recipe in malayalam Malayalam news - Malayalam Tv9

Onam 2024: ഓണത്തിന് വിളമ്പാന്‍ അമ്പലപ്പുഴ പാല്‍പ്പായസം ആയാലോ? ഉണ്ടാക്കേണ്ടത് ഇങ്ങനെ

Published: 

27 Aug 2024 12:20 PM

Palapayasam Recipe: ഓണക്കാലമായതോടെ സദ്യയ്ക്ക് ഏതെല്ലാം വിഭവങ്ങള്‍ തയാറാക്കണം എന്ന ചിന്തയിലാണോ നിങ്ങള്‍. എല്ലാ വര്‍ഷവും ഏത് പായസമാണ് ഉണ്ടാക്കാറ്? എങ്കില്‍ ഇത്തവണ അതൊന്ന് മാറ്റിപിടിച്ചാലോ? ആരാണ് അല്ലെ വെറൈറ്റി ആഗ്രഹിക്കാത്തത്.

1 / 5അമ്പലപ്പുഴ പായസം കഴിക്കാത്തവര്‍ക്ക് ഇത്തവണത്തെ ഓണത്തിന് അതൊന്ന് പരീക്ഷിക്കാവുന്നതാണ്. എങ്ങനെയാണ് അത് തയാറാക്കേണ്ടതെന്ന് നോക്കാം. (Social Media Image)

അമ്പലപ്പുഴ പായസം കഴിക്കാത്തവര്‍ക്ക് ഇത്തവണത്തെ ഓണത്തിന് അതൊന്ന് പരീക്ഷിക്കാവുന്നതാണ്. എങ്ങനെയാണ് അത് തയാറാക്കേണ്ടതെന്ന് നോക്കാം. (Social Media Image)

2 / 5

പാല്‍ ഒരു ലിറ്റര്‍, ഉണക്കലരി 100 ഗ്രാം, പഞ്ചസാര 125 ഗ്രാം, കല്‍ക്കണ്ടം 125 ഗ്രാം, ഏലക്കാപ്പൊടി 1 സ്പൂണ്‍, തുളസിയില അലങ്കരിക്കാന്‍. ഈ ചേരുവകളെല്ലാം നിങ്ങളുടെ വീട്ടിലെ അംഗസംഘ്യ അനുസരിച്ച് കൂട്ടുകയോ കുറയ്ക്കുകയോ ചെയ്യാവുന്നതാണ്. (Social Media Image)

3 / 5

തയാറാക്കേണ്ടത് എങ്ങനെയാണെന്ന് നോക്കാം. ആദ്യം പാല്‍ തിളയ്ക്കാനായി കുക്കറിലാക്കി അടുപ്പില്‍ വെക്കുക. തിള വന്ന ശേഷം അരി കഴുകി ഇടാം. അത് തിളച്ചുകഴിഞ്ഞാല്‍ കുക്കര്‍ അടച്ച് 15 മിനിറ്റ് വേവിക്കാം. (Facebook Image)

4 / 5

ഒരു വിസില്‍ വന്നാലും കുഴപ്പമില്ല. 15 മിനിറ്റിന് ശേഷം ആവി മുഴുവനായും കളഞ്ഞ് ഉരുളി ചൂടാക്കി നൊയ്യൊഴിച്ച് പാലും അരിയും വെന്ത മിക്‌സ് ഒഴിച്ച് പഞ്ചസാരയും കല്‍ക്കണ്ടവും ചേര്‍ക്കുക. (Social Media Image)

5 / 5

എന്നിട്ട് ഇതിലേക്ക് ഏലക്കാപ്പൊടിയും ചേര്‍ക്കാം. നല്ലോണം കുറുകി വരുമ്പോള്‍ തുളസിയിലയിട്ട് അലങ്കരിച്ചുകൊടുക്കാം. (Social Media Image)

ഈന്തപ്പഴം നെയ് പുരട്ടി കഴിക്കൂ; പൊളിയാണ്, ഗുണങ്ങളും ഏറെ
കളങ്കാവലിനായി മമ്മൂട്ടി വാങ്ങിയ പ്രതിഫലം?
മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
ശബരിമലയിൽ സുരക്ഷ ശക്തമാക്കുന്നു
ബൈക്കിൽ പോകുന്നയാളുടെ കയ്യിൽ
അമ്മ ഗൊറില്ലയും, കുഞ്ഞും
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്