5
KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyWeb StoryPhoto

Onam 2024: ‘ഹയ്യത്തടാ…. തല്ല് കൊള്ളുവാണേൽ ഓണത്തല്ല് കൊള്ളണം’; വെറുമൊരു കലാരൂപം മാത്രമായി കാണേണ്ട അവിട്ടത്തല്ലനെ

Onam 2024 Onathallu: ഇരുവിഭാഗത്തിലെയും സമപ്രായക്കാർ ഓണത്തല്ലിന് ശേഷം വരിയോട്ടവും നിരയോട്ടവും കഴിഞ്ഞ് ആർപ്പുവിളിയോടെ ഉപചാരം ചൊല്ലി ക്ഷേത്രക്കുളത്തിൽ ചാടി കുളിച്ച് വരുന്നു. മധ്യ കേരളത്തിൽ സാധാരണയായി കണ്ടുവന്നിരുന്ന ഓണത്തല്ല് ഇപ്പോൾ പല ദേശങ്ങളിലും ആചാരാനുഷ്ഠാനങ്ങളുടെ ഭാഗമായി നടക്കുന്നുണ്ട്.

neethu-vijayan
Neethu Vijayan | Published: 24 Aug 2024 13:19 PM
ഓണത്തല്ല്, അവിട്ടത്തല്ല് എന്നതെല്ലാം ഓണക്കാലമാകുമ്പോൾ കേൾക്കുന്ന വെറും വാക്കുകളല്ല. ഇതിന് പിന്നിൽ ഒരുപാട് കഥകളുമുണ്ട്. പല്ലശ്ശനയിലാണ് കേരളത്തിൽ ഓണത്തല്ല് എന്ന കലാരൂപം ഏറ്റവും മികച്ച രീതിയിൽ അരങ്ങേറാറുള്ളത്. വിവിധ സമുദായക്കാർ ചേർന്ന് തിരുവോണ ദിവസമാണ് ഇത് നടത്താറ്. 17 ദേശങ്ങളാണ് ഇതിൽ പ്രധാനം. (Image Credits: Social Media)

1 / 5
വ്രതശുദ്ധിയോടെ ഭസ്മംതൊട്ട് കച്ചകെട്ടി ഓണത്തല്ലിനായി ആളുകൾ കളത്തിലേക്കിറങ്ങുന്നത്.  ചിറാക്കോട്, കാഞ്ഞിരപ്പറമ്പ്, മഠത്തിൽക്കളം, നിറാക്കോട്, ആലുംപറമ്പ് എന്നീ പ്രദേശങ്ങളിൽനിന്ന് ഏഴുകുടി വിഭാഗക്കാരും തുണ്ടപ്പറമ്പ്, ചാളക്കൽ, കളത്തിൽപുര, തൊഴുത്തുംപാടം, അണ്ണക്കോട്, മുറിക്കുളി, പയിറ്റുക്കാട്, തല്ലുമന്ദം എന്നീ പ്രദേശങ്ങളിൽ നിന്ന് ഒരുകുടി ദേശക്കാരും ദേശ ക്ഷേത്രങ്ങളിൽ നിന്ന് കാരണവന്മാരും ചേരുമ്പോൾ ആർപ്പുവിളികളോടെ ഓണത്തല്ല് തുടങ്ങും.(Image Credits: Social Media)

2 / 5
വെറുമൊരു കലാരൂപം മാത്രമായി കാണേണ്ടതല്ല ഓണത്തല്ല്. ഇതിന് പിന്നിൽ വലിയൊരു കഥയുണ്ട്. സാമൂതിരിയുടെ സാമന്തനായ കുറൂർ നമ്പിടിയെ കുതിരവട്ടത്ത് നായർ ചതിച്ച് കൊലപ്പെടുത്തിയതിന് പ്രതികാരമായി നമ്പിടിയുടെ ദേശക്കാർ എത്തുന്നതാണ് ഓണത്തല്ലിൻ്റെ ഐതിഹ്യം എന്നാണ് പറയപ്പെടുന്നത്. വരിയോട്ടം, വള്ളിച്ചാട്ടം, നിരയോട്ടം എന്നിങ്ങനെ പലതരത്തിലാണ് ഓണത്തല്ലുള്ളത്. (Image Credits: Social Media)

3 / 5
ഇരുവിഭാഗത്തിലെയും സമപ്രായക്കാർ ഓണത്തല്ലിന് ശേഷം വരിയോട്ടവും നിരയോട്ടവും കഴിഞ്ഞ് ആർപ്പുവിളിയോടെ ഉപചാരം ചൊല്ലി ക്ഷേത്രക്കുളത്തിൽ ചാടി കുളിച്ച് വരുന്നു. മധ്യ കേരളത്തിൽ സാധാരണയായി കണ്ടുവന്നിരുന്ന ഓണത്തല്ല് ഇപ്പോൾ പല ദേശങ്ങളിലും ആചാരാനുഷ്ഠാനങ്ങളുടെ ഭാഗമായി നടക്കുന്നുണ്ട്. (Image Credits: Social Media)

4 / 5
കുന്നംകുളത്തുകാരുടെ ഓണവിനോദങ്ങളിൽ പ്രിയപ്പെട്ട ഒന്നാണ് ഓണത്തല്ല്. ഓണസദ്യ കഴിഞ്ഞ്‌ കയ്യാങ്കളിക്കെത്തുന്ന ഓണത്തല്ലുകാരൻ മെയ്യനക്കി ‘ഹയ്യത്തടാ’ എന്നു വിളിച്ചുകൂവി നിലത്തുചാടി ഗോദയിലെത്തിയാൽ പിന്നെ നല്ല ഒന്നാംന്തരം തല്ല് കാണാം. എന്നാൽ മാനസികവും ശാരീരികവുമായ ആരോഗ്യം ഓണത്തല്ലിന് വളരെ അനിവാര്യമായ ഒന്നാണ്. (Image Credits: Social Media)

5 / 5
Follow Us
Latest Stories