Onam 2024: കുറഞ്ഞ ചെലവില്‍ ഓണത്തിന് എവിടേക്ക് ട്രിപ് പോകുമെന്നാണോ സംശയം? എങ്കിലിതാ നല്ല അടിപൊളി ഐഡിയ
KSRTC Tour Package: ഓണമായി കഴിഞ്ഞാല്‍ ഒരുവിധം എല്ലാവരും കുടുംബവുമൊത്ത് യാത്രകള്‍ പോകാറുണ്ട്. എല്ലാവരും ചേര്‍ന്ന് നടത്തുന്ന യാത്രകള്‍ക്ക് എപ്പോഴും മധുരം കൂടുതലായിരിക്കും. കുറഞ്ഞ ചെലവില്‍ യാത്രകള്‍ പോകാന്‍ ആഗ്രഹിക്കുന്നവരാണോ നിങ്ങള്‍. എങ്കില്‍ കെഎസ്ആര്‍ടിസി മികച്ചൊരു അവസരമാണ് നിങ്ങള്‍ക്കായി ഒരുക്കിയിരിക്കുന്നത്.

റാണിപുരം- മലബാറിന്റെ ഊട്ടിയാണ് റാണിപുരം. കാസര്‍കോട് കാഞ്ഞങ്ങാട്-പാണത്തൂര്‍ പാതയില്‍ പനത്തടിയില്‍ നിന്നും പോകുന്ന ട്രെക്കിനാണ് ഇവിടം പ്രസിദ്ധം. സെപ്റ്റംബര്‍ 1, 29 എന്നീ തീയതികളില്‍ കണ്ണൂര്‍-റാണിപുരം യാത്ര കെഎസ്ആര്‍ടിസി ഒരുക്കിയിട്ടുണ്ട്. ഞായറാഴ്ച രാവിലെ 6 മണിക്ക് പുറപ്പെട്ട് രാത്രി 9ന് മടങ്ങിയെത്തും. (Image Credits: Facebook)

ഗവി, കുമളി- പത്തനംതിട്ടയിലെ ഗവിയും കുമളിയും അതോടൊപ്പം കമ്പവും കണ്ടുവരുന്നതാണ് ഈ യാത്ര. സെപ്റ്റംബര്‍ 6ന് വൈകീട്ട് 5 മണിക്ക് പുറപ്പെട്ട് തിങ്കളാഴ്ച രാവിലെ 6 മണിക്ക് മടങ്ങിയെത്തും. (Image Credits: Social Media)

പൈതല്‍മല- കണ്ണൂരിലെ ഏക ഹില്‍സ്റ്റേഷനാണ് പൈതല്‍മല. ഏഴരക്കുണ്ട് വെള്ളച്ചാട്ടവും പാലക്കയം തട്ടും ഈ യാത്രയില്‍ കാണാം. സെപ്റ്റംബര്‍ 8,29 തീയതികളിലാണ് യാത്ര. രാവിലെ 6.30ന് കണ്ണൂര്‍ നിന്നും പുറപ്പെട്ട് രാത്രി 9 മണിയോടെ തിരിച്ചെത്തും. (Image Credits: Social Media)

കോഴിക്കോട്- ജാനകിക്കാട്, പെരുവണ്ണാമുഴി ഡാം, തോണിക്കടവ് ടവര്‍, കരിയത്തുംപാറ എന്നിവിടങ്ങളിലേക്ക് കണ്ണൂരില്‍ നിന്നാണ് യാത്ര. സെപ്റ്റംബര്‍ 8,16,22 എന്നീ തീയതികളില്‍ രാവിലെ 6.30ന് കണ്ണൂരില്‍ നിന്ന് പുറപ്പെട്ട് രാത്രി 9 മണിയോടെ മടങ്ങിയെത്തും. (Image Credits: Facebook)

വയനാട്- രാവിലെ 5.45ന് കണ്ണൂര്‍ കെഎസ്ആര്‍ടിസി ഡിപ്പോയില്‍ നിന്നും ആരംഭിക്കുന്ന യാത്ര സൂചിപ്പാറ, 900 കണ്ടി എന്നീ സ്ഥലങ്ങളിലും ജംഗിള്‍ സഫാരിയും ഉള്‍പ്പെടുന്നതാണ്. വൈകീട്ട് 6.30നാണ് യാത്ര ആരംഭിക്കുക. (Image Credits: Facebook)