Onam 2024: കിറ്റില്ല, പക്ഷെ അരിയുണ്ട്; 10 കിലോ അരിയ്ക്ക് 10.90 രൂപ, വിതരണം ഇന്നുമുതല്‍
Onam Kit: ഓണത്തിന് കിറ്റ് ലഭിക്കാത്തതിന്റെ വിഷമത്തിലായിരുന്നു എല്ലാവരും. കിറ്റ് ചില കാര്‍ഡുകാര്‍ക്ക് മാത്രം ഏര്‍പ്പെടുത്തിയതില്‍ സംസ്ഥാനത്താകമാനം എതിര്‍പ്പുയര്‍ന്നിരുന്നു. എന്നാല്‍ കിറ്റ് നല്‍കിയില്ലെങ്കിലും മറ്റൊരു സമ്മാനം സര്‍ക്കാര്‍ ഒരുക്കിയിട്ടുണ്ട്.

ഓണക്കാലത്തോട് അനുബന്ധിച്ച് വെള്ള, നീല റേഷന്‍ കാര്‍ഡ് ഉടമകള്‍ക്ക് 10 കിലോഗ്രാം അരിയാണ് സര്‍ക്കാര്‍ നല്‍കുന്നത്. കിലോയ്ക്ക് 10.90 രൂപ നിരക്കിലായിരിക്കും വില്‍പന. നീല കാര്‍ഡ് ഉടമകള്‍ക്ക് അധിക വിഹിതമായാണ് 10 കിലോഗ്രാം അരി നല്‍കുന്നത്. (Image Credits: Getty Images)

നീല കാര്‍ഡിലെ ഓരോ അംഗത്തിനും രണ്ട് കിലോ അരിയാണ് ഒരു മാസം സാധാരണയായി നല്‍കാറുള്ളത്. ഇത് നാല് രൂപ നിരക്കില്‍ രണ്ട് കിലോ അരി ഒരാള്‍ക്ക് ലഭിക്കും. (Photo credit: Jaque Silva/SOPA Images/LightRocket via Getty Images)

ക്ഷേമ സ്ഥാപനങ്ങളിലുളള ബ്രൗണ്‍ കാര്‍ഡ് ഉടമകള്‍ക്ക് കിലോയ്ക്ക് 10.90 രൂപ നിരക്കില്‍ രണ്ട് കിലോ അരി ലഭിക്കും. (Image Credits: Getty Images)

മഞ്ഞ, പിങ്ക് എന്നീ കാര്‍ഡ് ഉടമകള്‍ക്ക് ഉള്ള അരി വിതരണത്തില്‍ മാറ്റമുണ്ടാകില്ല. സെപ്റ്റംബര്‍ മാസത്തെ റേഷന്‍ വിതരണം ഇന്ന് ആരംഭിക്കും. (Image Credits: Getty Images)

എന്നാല്‍ ഓണം വിപണി സജീവമാക്കുന്നതിന് ധനവകുപ്പ് അനുവദിച്ചിട്ടുള്ള 225 കോടി രൂപ ഇതുവരെ സ്‌പ്ലൈക്കോയുടെ അക്കൗണ്ടില്‍ ലഭ്യമായിട്ടില്ല. (Images Credits: Getty Images)