Onam 2024: ഓണതുമ്പിയ്ക്ക് എന്താണ് ഓണവുമായി ബന്ധം? പ്രത്യേകതകളും പേരിന് പിന്നിലെ രഹസ്യവുമറിയാം
Onathumbi And Onam: തിളങ്ങുന്ന പച്ച നിറമാണ് മുഖ ഭാഗങ്ങളും ഇരുണ്ട തവിട്ട് നിറത്തിലുള്ള കണ്ണുകളുമാണ് ഇവയ്ക്ക്. ഉരസ്സിന് ഇരുണ്ട പച്ച നിറമാണ്. ഇവയുടെ കാലുകൾക്കും ഉദരത്തിനും കറുപ്പ് നിറമാണ്.

ഓണതുമ്പീ പാടൂ... ഓരോ രാഗം നീ... ഓണവും തുമ്പിയും തമ്മിൽ എന്താണ് ബന്ധം? ഓണമെന്ന് കേൾക്കുമ്പോൾ തുമ്പിയും പൂക്കളും എല്ലാം നമ്മുടെ മനസ്സിലേക്ക് ഓടികയറും. ഏഷ്യൻ രാജ്യങ്ങളിൽ കാണപ്പെടുന്ന നീർമുത്തൻ കുടുംബത്തിൽപ്പെട്ട ഒരു കല്ലൻ തുമ്പിയാണ് ഓണത്തുമ്പി എന്നറിയപ്പെടുന്നത്. (Image Credits: Social Media)

ഓഗസ്ത് മുതൽ ഡിസംബർ വരെയാണ് ഇവ കേരളത്തിൽ കൂടുതലായും കാണപ്പെടുന്നത്. അതിനാൽ ഓണക്കാലത്ത് പെട്ടെന്ന് പ്രത്യക്ഷപ്പെടുന്നതിനാൽ ഇവയെ ഓണത്തുമ്പി എന്നാണ് നമ്മുടെ നാട്ടിൻപുറങ്ങളിൽ വിളിക്കുന്നത്. (Image Credits: Social Media)

ഇന്ത്യ ഉൾപ്പെടെയുള്ള തെക്ക് കിഴക്കൻ ഏഷ്യൻ രാജ്യങ്ങളിലാണ് ഇവയെ സാധാരണമായി കണ്ടുവരുന്നത്. നെൽപ്പാടങ്ങളും കുളങ്ങളും തോടുകളുമാണ് ഇവയുടെ പ്രജനനകേന്ദ്രങ്ങൾ. (Image Credits: Social Media)

തിളങ്ങുന്ന പച്ച നിറമാണ് മുഖ ഭാഗങ്ങളും ഇരുണ്ട തവിട്ട് നിറത്തിലുള്ള കണ്ണുകളുമാണ് ഇവയ്ക്ക്. ഉരസ്സിന് ഇരുണ്ട പച്ച നിറമാണ്. ഇവയുടെ കാലുകൾക്കും ഉദരത്തിനും കറുപ്പ് നിറമാണ്. (Image Credits: Social Media)

ചിറകിലെ നിറവ്യത്യാസങ്ങൾ ഒഴിച്ചാൽ ആൺതുമ്പികളും പെൺതുമ്പികളും കാഴ്ച്ചയിൽ ഒരുപോലെയാണ്. വെയിലുള്ളപ്പോൾ മുറ്റത്തും അതുപോലുള്ള തുറസായ സ്ഥലങ്ങളിലും വട്ടമിട്ടു പറക്കുന്ന ഇവ ഓണത്തിനെ വരവേൽക്കുന്ന തുമ്പികളാണ്. (Image Credits: Social Media)