Onam 2025 Car Offer: ഉത്സവസീസണില്‍ കാര്‍ വാങ്ങിയാല്‍ എന്തെല്ലാം ഗുണങ്ങളും ദോഷങ്ങളുമുണ്ട്?
Festive Season Car Deals: ഉത്സവ സീസണുകളില്‍ വാഹനങ്ങളുടെ ഡിമാന്‍ഡ് വര്‍ധിക്കുന്നു. അതിനാല്‍ തന്നെ കമ്പനികള്‍ ഉത്പാദനം വര്‍ധിപ്പിക്കും. ജനപ്രിയ മോഡലുകള്‍ കൂടുതല്‍ സ്‌റ്റോക്ക് ചെയ്യും. ഇത് ഓരോ ഉപഭോക്താവിനും തനിക്ക് ആവശ്യമുള്ള കാര്‍ കണ്ടെത്താന്‍ അവസരമൊരുക്കുന്നു.

ഓണം ലോകമെമ്പാടുമുള്ള മലയാളില്‍ അത്യാര്‍ഭാടമായി തന്നെ ആഘോഷിക്കും. ഓണാഘോഷത്തിന് പുറമെ ഒട്ടനവധി ഓഫറുകള്‍ ലഭിക്കുന്ന കാലയളവ് കൂടിയാണിത്. വാഹനങ്ങള്‍, ഗൃഹോപകരണങ്ങള്‍ തുടങ്ങി എന്തിനും ഏതിനും ഓഫര്‍ ലഭിക്കും. എന്തുകൊണ്ടാണ് ഓണക്കാലത്ത് കാറിനെല്ലാം ഇത്രയേറെ ഓഫര്‍ നല്‍കുന്നതെന്ന് അറിയാമോ? ഈ വര്‍ഷത്തെ ഓണത്തിന് പുതിയ വാഹനങ്ങള്‍ വാങ്ങിക്കാന്‍ പോകുന്നവര്‍ തീര്‍ച്ചയായും തുടര്‍ന്ന് വായിക്കുക. (Image Credits: Unsplash/Getty Images)

ഉത്സവക്കാലമാകുമ്പോള്‍ ഡിമാന്‍ഡ് വര്‍ധിപ്പിക്കാനായി വാഹന നിര്‍മാതാക്കളും ഡീലര്‍ഷിപ്പുകളും പ്രത്യേക ഓഫറുകളും കിഴിവുകളുമെല്ലാം നല്‍കാറുണ്ട്. ഇക്കാലയളവില്‍ പുതിയ മോഡലുകളും വിപണിയിലെത്തുന്നു. ഏറ്റവും പുതിയ ഫീച്ചറുകളും സാങ്കേതിക വിദ്യയും അടങ്ങിയ വാഹനങ്ങള്‍ നിങ്ങള്‍ക്ക് ഓഫറുകള്‍ വഴി സ്വന്തമാക്കാനാകും.

ഉത്സവ സീസണുകളില്‍ വാഹനങ്ങളുടെ ഡിമാന്‍ഡ് വര്‍ധിക്കുന്നു. അതിനാല്‍ തന്നെ കമ്പനികള്‍ ഉത്പാദനം വര്‍ധിപ്പിക്കും. ജനപ്രിയ മോഡലുകള്‍ കൂടുതല്‍ സ്‌റ്റോക്ക് ചെയ്യും. ഇത് ഓരോ ഉപഭോക്താവിനും തനിക്ക് ആവശ്യമുള്ള കാര്‍ കണ്ടെത്താന്‍ അവസരമൊരുക്കുന്നു.

എന്നാല്‍ ഡിമാന്‍ഡ് വര്‍ധിക്കുന്നത് ജനപ്രിയ മോഡലുകളുടെ സ്‌റ്റോക്ക് കുറയ്ക്കും. ഉത്പാദനം വര്‍ധിപ്പിക്കാനും പെട്ടെന്ന് തന്നെ സ്റ്റോക്ക് ഔട്ടാകും. ഉപഭോക്താക്കള്‍ അവര്‍ക്കിഷ്ടമില്ലാത്ത മോഡലുകള്‍ ചിലപ്പോള്‍ തിരഞ്ഞെടുക്കേണ്ടി വരും. കൂടാതെ ലിമിറ്റഡ് പിരിയഡ് ഓഫറുകള്‍ കാരണം വേണ്ടത്ര ഗവേഷണം നടത്താതെ വാഹനങ്ങള്‍ വാങ്ങിക്കുന്നത് മണ്ടത്തരമാണ്.

ഉത്സവ സീസണുകളില്‍ വില്‍പന വര്‍ധിക്കുന്നത് ഡീലര്‍ഷിപ്പുകളെ സമ്മര്‍ദത്തിലാക്കും. ഇത് മെയിന്റനന്‍സ് ഉള്‍പ്പെടെയുള്ള സേവനങ്ങളെ ബാധിച്ചേക്കാം. കൂടാതെ വര്‍ഷാവസാനം വാങ്ങിക്കുന്ന കാറുകള്‍ക്ക് പുനര്‍വില്‍പന മൂല്യവും കുറവാണ്. വര്‍ഷാവസാനം ആകുമ്പോള്‍ വാങ്ങിക്കുന്ന കാറുകള്‍ പഴയതായി കണക്കാക്കുന്നു.