Onam Bumper 2025: ഓണം ബമ്പര്‍ നറുക്കെടുപ്പ് ഉടന്‍; ഈ ഭാഗ്യജില്ലകളില്‍ നിന്നാണോ നിങ്ങള്‍ ടിക്കറ്റെടുത്തത്
Best District to Buy Onam Bumper 2025 Ticket: ഒരുപാട് തവണ തേടിയെത്തിയ ജില്ലകളുണ്ട് നമ്മുടെ കേരളത്തില്‍. എന്നാല്‍ ചില ജില്ലകള്‍ക്ക് ഇതുവരെ ഭാഗ്യം നേടാനായില്ല. 2014 മുതല്‍ ഓണം ബമ്പര്‍ നേടിയ ടിക്കറ്റ് നമ്പറുകളും ജില്ലകളും പരിചയപ്പെടാം.

25 കോടി രൂപ നേടാന്‍ പോകുന്നത് ആരാണെന്നറിയാനുള്ള കാത്തിരിപ്പിലാണ് മലയാളികള്‍. സംസ്ഥാന സര്‍ക്കാര്‍ ബമ്പറുകള്‍ ഒട്ടേറെ വിപണിയില്‍ എത്തിക്കുന്നുണ്ടെങ്കിലും അവയില്‍ ഓണം ബമ്പറിനാണ് കൂടുതല്‍ പ്രചാരം. ഈ വര്‍ഷത്തെ ഭാഗ്യപരീക്ഷണത്തിന് ഒരുങ്ങിയോ നിങ്ങള്‍? (Image Credits: Social Media)

എങ്കില്‍ തീര്‍ച്ചയായും ഏത് ജില്ലയില്‍ നിന്ന് ടിക്കറ്റെടുക്കുന്നതാണ് നല്ലതെന്ന് അറിഞ്ഞിരിക്കണം. കാരണം ഭാഗ്യം ഒരുപാട് തവണ തേടിയെത്തിയ ജില്ലകളുണ്ട് നമ്മുടെ കേരളത്തില്‍. എന്നാല്‍ ചില ജില്ലകള്‍ക്ക് ഇതുവരെ ഭാഗ്യം നേടാനായില്ല. 2014 മുതല്‍ ഓണം ബമ്പര്‍ നേടിയ ടിക്കറ്റ് നമ്പറുകളും ജില്ലകളും പരിചയപ്പെടാം.

2014 - 6 കോടി - TA 192044 (ആലപ്പുഴ), 2015 - 7 കോടി - TE 513282 (തിരുവനന്തപുരം), 2016 - 8 കോടി - TC 788368 (തൃശൂര്‍), 2017 - 10 കോടി - AJ 442876 (മലപ്പുറം), 2018 - 10 കോടി - TB 128092 (തൃശൂര്‍), 2019 - 12 കോടി - TM 160869 (ആലപ്പുഴ), 2020 - 12 കോടി - TB 173964 (എറണാകുളം), 2021 - 12 കോടി - TE 645465 (കൊല്ലം), 2022 - 25 കോടി - TJ 750605 (തിരുവനന്തപുരം), 2023 - 25 കോടി - TE 230662 (കോഴിക്കോട്), 2024- 25 കോടി - TG 43222 (വയനാട്)

ആലപ്പുഴ, തിരുവനന്തപുരം, തൃശൂര്‍ എന്നീ ജില്ലകള്‍ രണ്ട് തവണയും മലപ്പുറം, എറണാകുളം, കൊല്ലം, കോഴിക്കോട്, വയനാട് എന്നീ ജില്ലകള്‍ ഓരോ തവണ വീതവും ബമ്പര്‍ സ്വന്തമാക്കി.

500 രൂപയാണ് ടിക്കറ്റിന്റെ വില. ഒന്നാം സമ്മാനം 25 കോടി രൂപയാണ്. ഇതിന് പുറമെ വേറെയും ഒട്ടനവധി സമ്മാനങ്ങളുണ്ട്. 500 രൂപ വരെയാണ് സമ്മാനത്തുക. രണ്ടാം സമ്മാനം നേടുന്നവര്‍ക്കും ഏജന്റിനും കോടികള്‍ തന്നെയാണ് ലഭിക്കുക.