Onam Kit 2024: ഓണക്കിറ്റ് വിതരണം സെപ്റ്റംബർ 9 മുതൽ; വെള്ള കാർഡുകാർക്ക് 10 കിലോ അരി
Onam Kit 2024: മഞ്ഞ കാർഡുകാർക്കുള്ള ഓണകിറ്റ് വിതരണം ഈ മാസം 9-ന് തുടങ്ങും. വെള്ള കാർഡുകാർക്ക് 10.90 രൂപ നിരക്കിൽ 10 കിലോ അരി വിതരണം ചെയ്യും.

ഓണക്കിറ്റ് വിതരണം സെപ്റ്റംബര്‍ 9 മുതല്‍ ആരംഭിക്കും. മാവേലി സ്‌റ്റോറുകള്‍ വഴിയാണ് സാധനങ്ങൾ അര്‍ഹതപ്പെട്ടവരിലേക്ക് എത്തിക്കുക. (Social Media Image)

മഞ്ഞ കാർഡുകാർക്ക് പുറമെ ക്ഷേമ സ്ഥാപനങ്ങൾക്കും വയനാട്ടിലെ ദുരന്ത പ്രദേശത്തെ റേഷൻ കാർഡ് ഉടമകൾക്കുമാണ് ഇപ്രാവശ്യം ഓണകിറ്റ് ലഭിക്കുക. ചായപ്പൊടി, വെളിച്ചെണ്ണ, പായസം മിക്സ് എന്നിവയുൾപ്പെടെ 14 ഇനങ്ങള്‍ അടങ്ങുന്ന കിറ്റാണ് വിതരണം ചെയ്യുന്നത്. ആറുലക്ഷം പേര്‍ക്ക് 36 കോടി രൂപ ചിലവിലാണ് കിറ്റ് ഒരുക്കിയിട്ടുള്ളത്. (Social Media Image)

ഇത്തവണ നീല, വെള്ള കാർഡുകാർക്ക് 10 കിലോ അരി വിതരണം ചെയ്യും. 10.90 രൂപ നിരക്കിലാണ് അരി ലഭിക്കുക.(Social Media Image)

സെപ്റ്റംബര്‍ ആറിന് ആരംഭിച്ച സപ്ലൈകോ ഓണം ഫെയർ പുരോഗമിക്കുന്നു. 14 വരെയാണ് സപ്ലൈകോ വഴിയുള്ള ഓണ വിപണി പ്രവർത്തിക്കുക. ശബരി, മിൽമ ഉൽപ്പന്നങ്ങൾ ഉൾപ്പടെ 13 ഇനം അവശ്യ സാധനങ്ങൾ സബ്‌സിഡി നിരക്കിൽ ലഭ്യമാണ്. (Social Media Image)

സെപ്റ്റംബര്‍ 6ന് ആരംഭിച്ച ജില്ലാതല ഓണം ഫെയറുകൾ വിജയകരമായി മുന്നോട്ട് പോകുന്നു. താലൂക്ക് ആസ്ഥാനങ്ങളിലെ ഓണം ഫെയറുകൾ സെപ്റ്റംബര്‍ 10ന് ആരംഭിച്ച് 14 വരെ നടക്കും. (Social Media Image)