പത്മനാഭന്റെ മാത്രം സ്വന്തമാണോ ഓണവില്ല്?... | onavillu importance and myth, who prepares this, connection with sree padmanabha swamy temple Malayalam news - Malayalam Tv9

Onam 2024 : പത്മനാഭന്റെ മാത്രം സ്വന്തമാണോ ഓണവില്ല്?…

Published: 

25 Aug 2024 14:57 PM

Onavillu importance: ഓണവില്ലിന്റെ ഐതിഹ്യവും മഹാബലിയുമായി ബന്ധപ്പെട്ടതാണ്. വിഷ്ണു വിശ്വകർമ്മ ദേവനെ പ്രത്യക്ഷപ്പെടുത്തി ആദ്യ ഓണവില്ല് നിർമ്മിച്ചു എന്നാണ് ഐതിഹ്യം.

1 / 5ഓണവില്ല് എന്നത് പ്രധാനമായും തിരുവനന്തപുരം ശ്രീ പത്മനാഭസ്വാമി ക്ഷേത്രവുമായി ബന്ധപ്പെട്ടാണ് കേട്ടിട്ടുള്ളത്. തിരുവോണ ദിവസം പുലർച്ചെ ശ്രീ പത്മനാഭന് സമർപ്പിക്കുന്ന കലാസൃഷ്ടിയാണ് ഇത്. ഫോട്ടോ- kerala tourism

ഓണവില്ല് എന്നത് പ്രധാനമായും തിരുവനന്തപുരം ശ്രീ പത്മനാഭസ്വാമി ക്ഷേത്രവുമായി ബന്ധപ്പെട്ടാണ് കേട്ടിട്ടുള്ളത്. തിരുവോണ ദിവസം പുലർച്ചെ ശ്രീ പത്മനാഭന് സമർപ്പിക്കുന്ന കലാസൃഷ്ടിയാണ് ഇത്. ഫോട്ടോ- kerala tourism

2 / 5

പുരാണ കഥകൾ ആലേഖനം ചെയ്ത ഓണവില്ല് അഥവാ പള്ളിവില്ല് തയ്യാറാക്കി ക്ഷേത്രത്തിൽ സമർപ്പിക്കാനുള്ള അവകാശം കരമന മേലാറന്നൂർ വിളയിൽ വീട് കുടുംബത്തിന് മാത്രമാണ്. ഫോട്ടോ- kerala tourism

3 / 5

ഏറ്റവും പഴക്കം ചെന്ന ക്ഷേത്ര ആചാരങ്ങളിൽ ഒന്നാണ് ഓണവില്ല് സമർപ്പണം എന്നും വിശ്വാസമുണ്ട്. പത്മനാഭസ്വാമി ക്ഷേത്രത്തോളം പഴക്കമുണ്ട് ഈ ചടങ്ങിന് എന്നാണ് കരുതുന്നത്. ഫോട്ടോ- kerala tourism

4 / 5

ഓണവില്ലിന്റെ ഐതിഹ്യവും മഹാബലിയുമായി ബന്ധപ്പെട്ടതാണ്. വിശ്വരൂപം കാട്ടിക്കൊടുത്ത വാമനനോട് വിഷ്ണുവിന്റെ പത്തവതാരങ്ങളും അവയുടെ ഉപകഥകളും കൂടി കാട്ടിക്കൊടുക്കണമെന്ന് മഹാബലി അപേക്ഷിച്ചു. തുടർന്ന് വിഷ്ണു വിശ്വകർമ്മ ദേവനെ പ്രത്യക്ഷപ്പെടുത്തി ആദ്യ ഓണവില്ല് നിർമ്മിച്ചു എന്നാണ് ഐതിഹ്യം. ഫോട്ടോ- kerala tourism

5 / 5

കടമ്പ് വൃക്ഷത്തിന്റെയും മഹാഗണിയുടെയും തടികളിലാണ് ഓണവില്ല് നിർമ്മിക്കുന്നത്. നാലര അടി, നാല് അടി, മൂന്നര അടി നീളങ്ങളിലാണ് വില്ലുണ്ടാക്കുക. പത്മനാഭസ്വാമി ക്ഷേത്രത്തിന്റെ താഴികക്കുടം ഇരിക്കുന്ന വള്ളത്തിന്റെ ആകൃതിയിലാണ് വില്ല് നിർമ്മാണം. വഞ്ചിനാടിന്റെ പ്രതീകമാണത്. ഫോട്ടോ- kerala tourism

കളങ്കാവലിനായി മമ്മൂട്ടി വാങ്ങിയ പ്രതിഫലം?
മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും