OnePlus 13R : വൺപ്ലസ് 13ആർ ഒരു വേരിയൻ്റിൽ മാത്രം; ഇന്ത്യയിലെ വിലസൂചനകൾ പുറത്ത്
Oneplus 13R With Only One Variant : 2025 ജനുവരിയിൽ പുറത്തിറങ്ങുന്ന വൺപ്ലസ് 13ആർ മോഡലിനുണ്ടാവുക ഒരു വേരിയൻ്റ് മാത്രമെന്ന് വിവരം. വൺപ്ലസ് 13 മോഡലിൻ്റെ വിലവിവരങ്ങളും സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്.

വൺപ്ലസ് 13, വൺപ്ലസ് 13ആർ മോഡലുകൾ ഇന്ത്യയിൽ ജനുവരി ഏഴിനാണ് പുറത്തിറങ്ങുക. ഗ്ലോബൽ മാർക്കറ്റിലും ഇതേദിവസമാണ് ഫോണുകൾ പുറത്തീറങ്ങുക. ചൈനയിൽ ഈയടുത്തിടങ്ങിയ വൺപ്ലസ് ഏസ് 5ൻ്റെ റീബാഡ്ജ്ഡ് വെർഷനാവും വൺപ്ലസ് 13ആർ എന്നാണ് റിപ്പോർട്ടുകൾ. (Image Courtesy - Social Media)

വൺപ്ലസ് 13 മോഡലിൻ്റെ വിലവിവരങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവരുന്നുണ്ട്. 67,000 മുതൽ 70,000 രൂപ വരെയാവും ഫോണിന് നൽകേണ്ടിവരിക എന്നാണ് അഭ്യൂഹങ്ങൾ. രണ്ട് വേരിയൻ്റുകളിലാവും ഫോൺ പുറത്തിറങ്ങുക എന്നും സോഷ്യൽ മീഡിയയിലെ പോസ്റ്റുകൾ സൂചിപ്പിക്കുന്നു. (Image Courtesy - Social Media)

വൺപ്ലസ് 12 രണ്ട് വേരിയൻ്റുകളിലാണ് ഇറങ്ങിയത്. 12 ജിബി റാം - 256 ജിബി മെമ്മറി വേരിയൻ്റിന് 64,999 രൂപയും 16 ജിബി റാം - 512 ജിബി മെമ്മറി വേരിയൻ്റിന് 69,999 രൂപയുമായിരുന്നു വില. ഇതേ വേരിയൻ്റുകളിൽ തന്നെയാവും വൺപ്ലസ് 13 മോഡലും ഇറങ്ങുക എന്നാണ് സൂചനകൾ. (Image Courtesy - Social Media)

വൺപ്ലസ് 13ആർ ഒരു വേരിയൻ്റിലാവും പുറത്തിറങ്ങുക. വൺപ്ലസ് 12 ആർ രണ്ട് വേരിയൻ്റുകളിലാണ് ഇറങ്ങിയത്. 8 ജിബി റാം - 128 ജിബി മെമ്മറി, 16 ജിബി റാം - 256 ജിബി മെമ്മറി എന്നീ വേരിയൻ്റുകളിലാണ് ഈ മോഡൽ പുറത്തിറങ്ങിയത്. യഥാക്രമം 39,999, 45,999 എന്നിങ്ങനെയായിരുന്നു വില. (Image Courtesy - Social Media)

വൺപ്ലസ് ആർ വേരിയൻ്റിൻ്റെ വില പുറത്തുവന്നിട്ടില്ല. സ്നാപ്ഡ്രാഗൺ 8 ജെൻ 3 പ്രോസസറിലാവും ഫോൺ പ്രവർത്തിക്കുക. വൺപ്ലസ് 13ൽ ആവട്ടെ സ്നാപ്ഡ്രാഗൺ 8 എലീറ്റ് ആണ് പ്രൊസസർ. രണ്ട് മോഡലുകളിലും 6000 എംഎഎച്ച് ബാറ്ററിയും എഐ ഫീച്ചറുകളും ഉണ്ടാവും. (Image Courtesy - Social Media)