Operation Dost: ദുരന്തക്കാലത്തെ 'ദോസ്തി'നെ മറന്ന തുർക്കി, ആ കഥ ഇങ്ങനെ | Operation Dost, which Turkey forgot amid the India Pakistan conflict Malayalam news - Malayalam Tv9

Operation Dost: ദുരന്തക്കാലത്തെ ‘ദോസ്തി’നെ മറന്ന തുർക്കി, ആ കഥ ഇങ്ങനെ

Updated On: 

15 May 2025 13:17 PM

Operation Dost: 2023 ഫെബ്രുവരി 6ന് തുർക്കിയിൽ വൻ ഭൂകമ്പം ഉണ്ടായപ്പോൾ സഹായത്തിനെത്തിയ ആദ്യ രാജ്യമായിരുന്നു ഇന്ത്യ. എന്നാൽ ഭീകരാക്രണത്തിൽ തുർക്കി പിന്തുണച്ചത് പാകിസ്താനെയാണ്.

1 / 5ഇന്ത്യക്കെതിരെയുള്ള സംഘർഷത്തിൽ പാകിസ്താനെ പരസ്യമായി പിന്തുണച്ച രാജ്യമാണ് തുർക്കി. ഇന്ത്യയിലെ 36 സ്ഥലങ്ങളിൽ തുർക്കി നിർമ്മിത ഡ്രോണുകൾ ഉപയോഗിച്ചാണ്  പാകിസ്താൻ ആക്രമണം നടത്തിയതെന്നാണ് കണ്ടെത്തല്‍.

ഇന്ത്യക്കെതിരെയുള്ള സംഘർഷത്തിൽ പാകിസ്താനെ പരസ്യമായി പിന്തുണച്ച രാജ്യമാണ് തുർക്കി. ഇന്ത്യയിലെ 36 സ്ഥലങ്ങളിൽ തുർക്കി നിർമ്മിത ഡ്രോണുകൾ ഉപയോഗിച്ചാണ് പാകിസ്താൻ ആക്രമണം നടത്തിയതെന്നാണ് കണ്ടെത്തല്‍.

2 / 5

ഏകദേശം 300-400 ഡ്രോണുകളാണ് പാകിസ്താൻ ഇന്ത്യയ്ക്കെതിരെ ഉപയോഗിച്ചത്. എന്നാൽ ഭീകരാക്രമണത്തിൽ പാകിസ്താനെ പിന്തുണച്ചപ്പോൾ തുർക്കി മറന്ന് കളഞ്ഞ ഒരു കാര്യമുണ്ട്, ഓപ്പറേഷൻ ദോസ്ത്.

3 / 5

2023 ഫെബ്രുവരി 6ന് തുർക്കിയിൽ വൻ ഭൂകമ്പം ഉണ്ടായപ്പോൾ സഹായത്തിനെത്തിയ ആദ്യ രാജ്യങ്ങളിൽ ഒന്ന് ഇന്ത്യ ആയിരുന്നു. 'ഓപ്പറേഷൻ ദോസ്ത്' എന്ന പേരില്‍ ഇന്ത്യ തുർക്കിയിൽ രക്ഷാപ്രവര്‍ത്തനം ആരംഭിച്ചു.

4 / 5

എൻ‌ഡി‌ആർ‌എഫ് സഹായവും, ഗരുഡ എയ്‌റോസ്‌പേസ് ഡ്രോണുകളും മരുന്നും ഭക്ഷണവും അവശ്യമേഖലകളിൽ എത്തിക്കാൻ കിസാൻ ഡ്രോണുകളും ഇന്ത്യ നൽകി.

5 / 5

കൂടാതെ, ദുരിതാശ്വാസ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ ‘സഞ്ചാർ’ എന്ന സംവിധാനവും ഒരു ആശുപത്രിയും നിർമിച്ച് നൽകി. രക്ഷാപ്രവർത്തനങ്ങൾക്ക് ശേഷം ഫെബ്രുവരി 20നാണ് ഇന്ത്യൻ സേനാംഗങ്ങൾ മടങ്ങിയത്‌.

മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
കളങ്കാവലിലെ മമ്മൂട്ടിയുടെ ആ 22 നായികമാർ ആരൊക്കെ?
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും