Operation Sindoor: സ്കാൽപ് മിസൈലുകളും ഹാമ്മർ ബോംബുകളും; പഹൽഗാമിന്റെ കണ്ണീരിന് കണക്ക് ചോദിച്ച ഇന്ത്യൻ ആയുധങ്ങൾ
SCALP And HAMMER In Operation Sindoor: പാകിസ്താൻ ഭീകരരുടെ നെഞ്ച് തകർക്കാൻ ഇന്ത്യൻ സൈന്യം ഉപയോഗിച്ച സ്കാൽപ് മിസൈലും ഹാമ്മർ ബോംബും എന്താണെന്ന് അറിയാമോ?

പാകിസ്താനിലെ ഭീകരരുടെ കേന്ദ്രങ്ങൾ തകർക്കാൻ റഫാൽ ജെറ്റുകളിൽ നിന്ന് സ്കാൽപ് മിസൈലുകളും ഹാമ്മർ മിസൈലുകളുമാണ് സൈന്യം ഉപയോഗിച്ചതെന്നാണ് റിപ്പോർട്ടുകൾ.

4,000 മീറ്റര്‍ ഉയരത്തിലുള്ള ലക്ഷ്യങ്ങള്‍ വരെ തകര്‍ക്കാന്‍ കഴിയുന്ന ദീർഘദൂര മിസൈലുകളാണ് സ്‌കാല്‍പ് മിസൈലുകള്‍. 450 കിലോ പോര്‍മുന വഹിച്ച് 300 കിലോമീറ്റര്‍ ദൂരത്തില്‍ പ്രഹരിക്കാന്‍ ഇവയ്ക്ക് ശേഷിയുണ്ട്.

ഒരു വിമാനത്തിന് 2 സ്‌കാല്‍പ് മിസൈലുകള്‍ വഹിക്കാം. തൊടുത്ത് കഴിഞ്ഞാൽ പിന്നീടു നിയന്ത്രിക്കാനോ ലക്ഷ്യം മാറ്റാനോ കഴിയില്ല.

70 കിലോമീറ്റർ വരെ പ്രഹരശേഷിയുള്ള ഒരു മീഡിയം-റേഞ്ച് എയർ-ടു-ഗ്രൗണ്ട് പ്രിസിഷൻ-ഗൈഡഡ് ആയുധമാണ് ഹാമ്മർ മിസൈലുകൾ.

125 കിലോഗ്രാം മുതൽ 1000 കിലോഗ്രാം വരെ ഭാരമുള്ള സ്റ്റാൻഡേർഡ് ബോംബുകളിൽ ഘടിപ്പിക്കാം. റാഫേല്‍ വിമാനങ്ങളില്‍ ഒരുസമയം ആറ് ഹാമ്മറുകൾ വരെ വഹിക്കാനാകും.

ഇന്ത്യൻ വ്യേമസേനയിൽ റഫേലിന് പുറമെ എൽസിഎ തേജസ് യുദ്ധവിമാനങ്ങളിലും ഹാമർ മിസൈലുകൾ സംയോജിപ്പിച്ചിട്ടുണ്ട്. ജിപിഎസ്, ഇൻഫ്രാറെഡ് - ലേസർ രശ്മികൾ എന്നിവ ഘടിപ്പിച്ചിച്ചിട്ടുണ്ട്.

കാമികാസെ ഡ്രോണുകൾ നിരീക്ഷിക്കുന്നതിനും, ലക്ഷ്യങ്ങൾ തിരിച്ചറിയുന്നതിനും, ആക്രമണങ്ങൾ നടത്തുന്നതിനും ഉപയോഗിക്കുന്നു.