വടക്കു തെയ്യംപോലെ തെക്കുമുണ്ട് കോലങ്ങൾ…. തെക്കൻ കേരളത്തിലെ പടയണി വൈവിധ്യങ്ങൾ
കേരളത്തിലെ പടയണിപ്പൂരങ്ങള്‍ക്കു നാന്ദി കുറിക്കുന്ന നീലംപേരൂര്‍ പടയണി കോട്ടയത്തിനടുത്തു നീലംപേരൂരില്‍ ഓണത്തോടനുബന്ധിച്ചാണ് എല്ലാ വര്‍ഷവും അരങ്ങേറുന്നത്.1700 ലേറെ വർഷങ്ങളുടെ പഴമ പേറുന്ന നീലംപേരൂർ പള്ളിഭഗവതിയുടെ തിരുമുമ്പിൽ ചേരസാമ്രാജ്യത്തിന്റെ അധിപതിയും രാജ്യം ഭരിച്ച അറുപത്തിമൂന്നാമതു നായനാരുമായിരുന്ന ചേരമാൻ പെരുമാൾ സമർപ്പിച്ച കാഴ്ചക്കോലങ്ങളുടെയും തുടർന്ന് നടന്ന ഉത്സവാഘോഷങ്ങളുടെയും സ്മരണ പുതുക്കുന്ന ദിനം. നീലം പേരൂരിനൊപ്പം കടമ്മനിട്ടയും പുതുകുളങ്ങരയും അങ്ങനെ ഒാരോ സ്ഥലത്തും ഒാരോ തരത്തിൽ അവ അരങ്ങേറും. പടയണിയിൽ തന്നെ വൈവിധ്യങ്ങളേറെയുണ്ട്.

1 / 4

2 / 4

3 / 4

4 / 4