മഞ്ജു വാര്യര്‍ ഡബ്ല്യുസിസിയില്‍ ഇല്ലാത്തതിന് കാരണം; മറുപടി നല്‍കി പാര്‍വതി | Parvathy Thiruvothu responds to the question about why Manju Warrier is not active in WCC Malayalam news - Malayalam Tv9

Parvathy Thiruvothu: മഞ്ജു വാര്യര്‍ ഡബ്ല്യുസിസിയില്‍ ഇല്ലാത്തതിന് കാരണം; മറുപടി നല്‍കി പാര്‍വതി

Published: 

09 Feb 2025 21:33 PM

Parvathy Thiruvothu About Manju Warrier: മലയാള സിനിമയിലെ സ്ത്രീകളുടെ സംഘടനയായ ഡബ്ല്യുസിസിക്കും അതിലെ ഭാരവാഹികള്‍ക്കും എപ്പോഴും വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങേണ്ടി വരാറുണ്ട്. കുറ്റപ്പെടുത്തലുകളും പരിഹാസങ്ങളും കുമിഞ്ഞുകൂടുമ്പോഴും അവര്‍ അവരുടെ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടുപോകുന്നു.

1 / 5ഏറെ നാളത്തെ പരിശ്രമത്തിനൊടുവിലാണ് ഹേമകമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നത്. ആ റിപ്പോര്‍ട്ട് പുറത്തുവരുന്നതിനായി പ്രയത്‌നിച്ചവരില്‍ എടുത്തുപറയേണ്ട പേര് തന്നെയാണ് ഡബ്ല്യുസിസിയുടേത്. തങ്ങള്‍ വര്‍ഷങ്ങളായി നേരിട്ടുകൊണ്ടിരിക്കുന്ന പ്രശ്‌നങ്ങള്‍ക്കെതിരെയുള്ള പോരാട്ടത്തില്‍ സംഘടനയ്ക്കുള്ളിലെ പലര്‍ക്കും അവരുടെ സിനിമാ ജീവിതം തന്നെ നഷ്ടപ്പെട്ടു. (Image Credits: Instagram)

ഏറെ നാളത്തെ പരിശ്രമത്തിനൊടുവിലാണ് ഹേമകമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നത്. ആ റിപ്പോര്‍ട്ട് പുറത്തുവരുന്നതിനായി പ്രയത്‌നിച്ചവരില്‍ എടുത്തുപറയേണ്ട പേര് തന്നെയാണ് ഡബ്ല്യുസിസിയുടേത്. തങ്ങള്‍ വര്‍ഷങ്ങളായി നേരിട്ടുകൊണ്ടിരിക്കുന്ന പ്രശ്‌നങ്ങള്‍ക്കെതിരെയുള്ള പോരാട്ടത്തില്‍ സംഘടനയ്ക്കുള്ളിലെ പലര്‍ക്കും അവരുടെ സിനിമാ ജീവിതം തന്നെ നഷ്ടപ്പെട്ടു. (Image Credits: Instagram)

2 / 5

മറ്റ് നടിമാര്‍ സംഘടനയില്‍ സജീവമായി ഇടപെടുമ്പോഴും എന്തുകൊണ്ടാണ് മഞ്ജു വാര്യര്‍ അതില്‍ നിന്നെല്ലാം മാറിനില്‍ക്കുന്നതെന്ന ചോദ്യം പലപ്പോഴും ഉയരാറുണ്ട്. അക്കാര്യവുമായി ബന്ധപ്പെട്ട് സംസാരിക്കുകയാണ് പാര്‍വതി തിരുവോത്ത്. ഇന്ത്യന്‍ എക്‌സ്പ്രസിന് നല്‍കിയ അഭിമുഖത്തിലാണ് പാര്‍വതി ഇക്കാര്യം പറയുന്നത്. (Image Credits: Instagram)

3 / 5

മഞ്ജു വാര്യര്‍, വിധു വിന്‍സെന്റ് തുടങ്ങിയവര്‍ എന്തുകൊണ്ടാണ് ഡബ്ല്യുസിസിയില്‍ സജീവമല്ലാത്തതെന്ന് അവരോട് ചോദിക്കണമെന്നാണ് പാര്‍വതി പറഞ്ഞത്. നിങ്ങള്‍ ഇക്കാര്യം അവരോട് സംസാരിക്കണം, താനല്ല അത് പറയേണ്ടത്. ഇത്തരം ചോദ്യങ്ങള്‍ക്ക് താന്‍ മറുപടി പറയേണ്ടത് ന്യായമല്ലെന്നും അവര്‍ പറഞ്ഞു. (Image Credits: Instagram)

4 / 5

അവരുടെയൊന്നും അഭിമുഖം ലഭിക്കാത്തതിനാലല്ല, പക്ഷെ കണ്‍വീനിയന്റായും കംഫര്‍ട്ടബിളായും നിങ്ങള്‍ കഠിനമായി ജോലി ചെയ്യുന്നവരോട് മാത്രം ഇത്തരം ചോദ്യങ്ങള്‍ ചോദിക്കുന്നു. നിങ്ങള്‍ മാധ്യമങ്ങളാണ്, സത്യം പുറത്തുകൊണ്ടുവരുന്നവര്‍. നിങ്ങള്‍ക്ക് താനല്ല സത്യം പറഞ്ഞുതരേണ്ടത്. തന്റെ സത്യം തനിക്കറിയാം, മറ്റൊരാളുടെ സത്യമെന്തെന്ന് ചോദിക്കുന്നത് ശരിയല്ലെന്നും പാര്‍വതി പറഞ്ഞു. (Image Credits: Instagram)

5 / 5

പവര്‍ ഗ്രൂപ്പിലുള്ളത് ആരൊക്കെയാണെന്ന് തനിക്ക് പറയാന്‍ സാധിക്കില്ല. പക്ഷെ ഇവിടൊരു പവര്‍ ഗ്രൂപ്പുണ്ട്. ആരൊക്കെയാണ് അതെന്നും, ആരെല്ലാമാണ് അവരുടെ സ്വാധീനത്തിലുള്ളതെന്ന് അറിയാമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. (Image Credits: Instagram)

Related Photo Gallery
Namma Metro: ഓരോ നാല് മിനിറ്റിലും ട്രെയിന്‍; ബെംഗളൂരു നമ്മ മെട്രോ യാത്രക്കാരുടെ ടൈം ബെസ്റ്റ് ടൈം
Plum Cake Recipe: മുട്ട വേണ്ട, പ്ലം കേക്ക് ഇനി വീട്ടിൽ ഉണ്ടാക്കാം
JioHotstar: ക്രൈം ഫയൽസ് സീസൺ 3, 1000 ബേബീസ് സീസൺ 2; ജിയോ ഹോട്ട്സ്റ്റാർ ഒരുക്കിവച്ചിരിക്കുന്നത് കലക്കൻ വിഭവങ്ങൾ
Cooking Tips: പ്രഷർ കുക്കിംഗ്, വീണ്ടും ചൂടാക്കുക; ഇങ്ങനെയാണ് പാചകമെങ്കിൽ എല്ലാ ​ഗുണങ്ങളും നഷ്ടമാകും
U19 Asia Cup: കണ്ണില്‍ ചോരയില്ലാതെ വൈഭവ് സൂര്യവംശി, യുഎഇ ബൗളര്‍മാരെ പഞ്ഞിക്കിട്ട് നേടിയത് 171 റണ്‍സ്; ഇന്ത്യയ്ക്ക് കൊടൂരജയം
Singer Aravind Venugopal Wedding: കൂട്ടുകാരി ഇനി ജീവിതപങ്കാളി! ജി വേണുഗോപാലിന്റെ മകനും ഗായകനുമായ അരവിന്ദ് വേണുഗോപാൽ വിവാഹിതനായി; വധു നടി
ക്രിസ്മസ് അവധിയല്ലേ, കണ്ടിരിക്കേണ്ട കെ-ഡ്രാമകൾ ഇതാ
തലവേദനയ്ക്ക് കാരണം ബിപിയോ? എങ്ങനെ മനസ്സിലാക്കാം
യേശു ജനിച്ചത് ഡിസംബര്‍ 25ന് അല്ല, പിന്നെ ക്രിസ്മസ്?
ഇന്ത്യന്‍ ഫുട്‌ബോള്‍ കോച്ച് ഖാലിദ് ജമീലിന്റെ ശമ്പളമെത്ര?
മെസിയെ കാണാൻ സാധിച്ചില്ല, സ്റ്റേഡിയം തകർത്ത് ആരാധകർ
പട്ടിക്കുട്ടിയുടെ വിട വാങ്ങൽ സഹിക്കാൻ കഴിഞ്ഞില്ല
വലയിലെത്തിയ സാധനത്തെ കണ്ട് ഞെട്ടി
പശുവിൻ്റെ വയറിൽ നിന്നെത്തിയത്