ഒക്ടോബര്‍ 11ന് മാത്രം അവധി; മഹാനവമിയും വിജയദശമിയും ശനിയും ഞായറും | Pooja holiday 2024 in Kerala October 11, mahanavami and vijayadashami on saturday and sunday Malayalam news - Malayalam Tv9

Pooja Holidays: ഒക്ടോബര്‍ 11ന് മാത്രം അവധി; ഈ അവധിയും ചതിച്ചു; ആകെ ഒന്ന് മാത്രം

Updated On: 

10 Oct 2024 14:41 PM

Pooja Holidays in Kerala: ഈ വര്‍ഷത്തെ അവധികളില്‍ ഭൂരിഭാഗവും വന്നെത്തിയിരിക്കുന്നത് ശനി ഞായര്‍ ദിവസങ്ങളിലാണ്. അതുകൊണ്ട് തന്നെ സ്‌കൂളുകള്‍ക്കും അവധി കുറവാണ്. പൂജാ അവധികളും കുറവ് തന്നെ, സാധാരണ ഗതിയില്‍ മൂന്നും നാലും ദിവസം അടുപ്പിച്ച് കിട്ടുന്ന അവധിക്കാണ് മാറ്റം വന്നിരിക്കുന്നത്.

1 / 5പുജ വെപ്പുമായി ബന്ധപ്പെട്ട് സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഒക്ടോബര്‍ 11ന് അവധി. മുന്‍ വര്‍ഷങ്ങളിലെല്ലാം ദുര്‍ഗാഷ്ടമി ദിനത്തിലാണ് പൂജയ്ക്ക് വെക്കാറുള്ളതെങ്കിലും ഇത്തവണ രണ്ട് ദിവസങ്ങളിലായി സൂര്യോദയത്തിന് തൃതീയ വരുന്നതുകൊണ്ട് അഷ്ടമി സന്ധ്യയ്ക്ക് വരുന്ന ഒക്ടോബര്‍ 10നാണ് പൂജയ്ക്ക് വെക്കുന്നത്. (Image Credits: PTI)

പുജ വെപ്പുമായി ബന്ധപ്പെട്ട് സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഒക്ടോബര്‍ 11ന് അവധി. മുന്‍ വര്‍ഷങ്ങളിലെല്ലാം ദുര്‍ഗാഷ്ടമി ദിനത്തിലാണ് പൂജയ്ക്ക് വെക്കാറുള്ളതെങ്കിലും ഇത്തവണ രണ്ട് ദിവസങ്ങളിലായി സൂര്യോദയത്തിന് തൃതീയ വരുന്നതുകൊണ്ട് അഷ്ടമി സന്ധ്യയ്ക്ക് വരുന്ന ഒക്ടോബര്‍ 10നാണ് പൂജയ്ക്ക് വെക്കുന്നത്. (Image Credits: PTI)

2 / 5

നേരത്തെ കലണ്ടറില്‍ ഉണ്ടായിരുന്നത് ഒക്ടോബര്‍ 10നാണ് അവധി എന്നായിരുന്നു. എന്നാല്‍ പുസ്തകങ്ങള്‍ പൂജ വെച്ചതിന് ശേഷമുള്ള ദിവസം സര്‍ക്കാര്‍ അവധി ദിനമായി പ്രഖ്യാപിക്കണമെന്ന് കാണിച്ച് അധ്യാപക സംഘടനയായ എന്‍ടിയു മന്ത്രിക്ക് നിവേദനം നല്‍കിയതിന് പിന്നാലെയാണ് ഉത്തരവിറങ്ങിയത്. (Image Credits: PTI)

3 / 5

മാത്രമല്ല, ഈ വര്‍ഷം മഹാനവമിയും വിജയദശമിയും വരുന്നത് പ്രവൃത്തിദിനങ്ങളില്‍ അല്ലാത്തതിനാല്‍ ഒരേയൊരു അവധി മാത്രമാണ് പൂജവെപ്പുമായി ബന്ധപ്പെട്ട് ലഭിക്കുന്നത്. (Image Credits: PTI)

4 / 5

പൂജാ ചടങ്ങുകള്‍ക്ക് ഒക്ടോബര്‍ 10ന് വൈകീട്ട് തുടക്കമാകും. ദുര്‍ഗാഷ്ടമി ദിനത്തില്‍ സന്ധ്യാ സമയത്ത് നടക്കുന്ന ചടങ്ങുകള്‍ അഷ്ടമി വൈകുന്നേരം നടക്കും. (Image Credits: PTI)

5 / 5

രണ്ട് ദിവസങ്ങളില്‍ സൂര്യോദയത്തോടൊപ്പമുള്ള തൃതീയയുടെ മാറ്റം കാരണമാണ് ഈ ക്രമീകരണം വേണ്ടി വന്നത്. (Ami Vitale/Getty Images)

കളങ്കാവലിനായി മമ്മൂട്ടി വാങ്ങിയ പ്രതിഫലം?
മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും