Prince and Family: റാനിയയുടെ അഭിനയം കണ്ട് ഓവറായെന്ന് പറയുന്നവരോട് എനിക്ക് വേണ്ടത് അതായിരുന്നു: ബിന്റോ സ്റ്റീഫന്‍
Binto Stephen Talks About Raniya: ദിലീപിന്റെ 150ാമത്തെ സിനിമയാണ് പ്രിന്‍സ് ആന്റ് ഫാമിലി. താരത്തിന്റേതായി ഈയടുത്തിടെ ഇറങ്ങിയ ചിത്രങ്ങളെ അപേക്ഷിച്ച് മികച്ച പ്രതികരണമാണ് പ്രിന്‍സ് ആന്റ് ഫാമിലിക്ക് ലഭിക്കുന്നത്. കുടുംബ പ്രേക്ഷകര്‍ ഇരുകയ്യും നീട്ടിയാണ് ചിത്രത്തെ സ്വീകരിച്ചത്.

ദിലീപ് നായകനായ പ്രിന്‍സ് ആന്റ് ഫാമിലി എന്ന ചിത്രത്തില്‍ പുതുമുഖ താരം റാനിയ ആണ് നായികയായെത്തിയത്. റാനിയയുടെ വേഷത്തിന് മികച്ച അഭിപ്രായങ്ങള്‍ ലഭിക്കുന്നുണ്ടെങ്കിലും വിമര്‍ശനങ്ങളും നേരിടേണ്ടതായി വരുന്നുണ്ട്. (Image Credits: Instagram)

അക്കാര്യത്തെ കുറിച്ച് സംസാരിക്കുകയാണ് സംവിധായകനായ ബിന്റോ സ്റ്റീഫന്‍. ചിഞ്ചു റാണി എന്ന കഥാപാത്രം തങ്ങള്‍ ഉണ്ടാക്കിയെടുത്തതാണ്. ബിനോയിയും ഷാരിസും മനുവുമെല്ലാം ചേര്‍ന്നാണ് ചിഞ്ചു റാണിയായി ആ കുട്ടിയെ മാറ്റിയെടുത്തത്.

അവള്‍ക്ക് സിനിമയില്‍ അഭിനയിച്ചുള്ള എക്‌സ്പീരിയന്‍സ് ഇല്ലല്ലോ. വര്‍ക്ക് ഷോപ്പ് കൊടുത്തിരുന്നു. ഒരു കുഞ്ഞിനെ വളര്‍ത്തിയെടുക്കുന്നത് പോലെയാണ് റാനിയയെ ചിഞ്ചു റാണിയാക്കി മാറ്റിയത്.

അവള്‍ വളരെ ഓവറായിരുന്നു എന്ന് പറഞ്ഞാല്‍ അവരോട് പറയാനുള്ളത് തനിക്ക് വേണ്ടത് അത്രയും ഓവറായിട്ടുള്ള ആളെയായിരുന്നു. ഡാന്‍സര്‍ ആയതുകൊണ്ട് ഡാന്‍സ് രംഗങ്ങള്‍ അവര്‍ തകര്‍ത്തഭിനയിച്ചു.

റാനിയ സോഷ്യല്‍ മീഡിയ അധികം ഉപയോഗിക്കാത്ത ആളാണ്. വ്‌ളോഗ് ഒന്നും കാണുക പോലും ചെയ്യാറില്ലെന്നും ബിന്റോ സ്റ്റീഫന്‍ പറയുന്നു.