Supriya Menon: പൃഥ്വിരാജിന് മാത്രമല്ല സുപ്രിയയ്ക്കും മുംബൈയിൽ ആഢംബര ഫ്ലാറ്റുണ്ട്; വില കോടികൾ!
Supriya Menon Luxury Apartment in Mumbai: പൃഥ്വിരാജിന് മുൻപ് തന്നെ സുപ്രിയയ്ക്ക് ഫ്ലാറ്റ് ഇവിടെ ഉണ്ടെന്നാണ് അടുത്തിടെയായി പുറത്ത് വരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. 17 കോടി രൂപ വിലമതിക്കുന്നതാണ് ഫ്ലാറ്റ്.

മലയാള സിനിമയിലെ മാതൃക താരദമ്പതികളാണ് സുപ്രിയ മേനോനും പൃഥ്വിരാജ് സുകുമാരനും. ദാമ്പത്യ ജീവിതത്തിന്റെ പതിനാല് വർഷത്തിനിടെയിൽ തന്റെ ഭാര്യയുടെ പിന്തുണ കരിയറിൽ എത്രത്തോളം ഉണ്ടെന്ന് പൃഥ്വിരാജ് തന്നെ പലതവണ തുറന്നുപറഞ്ഞിട്ടുണ്ട്. (Image Credits:Instagram)

ഭാര്യയുടെ ത്യാഗമാണ് തന്റെ ജീവിതമെന്നാണ് പൃഥ്വിരാജ് പറയുന്നത്.കഴിഞ്ഞ ഒരു വർഷമായി താര കുടുംബം മുംബൈയിലാണ് താമസം. ഇവിടെ 30 കോടിയുടെ ഫ്ലാറ്റ് പൃഥ്വിരാജിനുണ്ടെന്ന വാർത്ത സോഷ്യൽ മീഡിയയിൽ മുൻപ് നിറഞ്ഞിരുന്നു. ബാന്ദ്ര വെസ്റ്റിലെ പാലി ഹില്ലിലെ നരെയ്ന്‍ ടെറേസസിലാണ് ഫ്ലാറ്റ്.

ബോളിവുഡിൽ നിന്നും നിരവധി അവസരങ്ങൾ പൃഥ്വിരാജിന് ലഭിച്ച് തുടങ്ങിയതോടെയാണ് കുടുംബം മുംബൈയിലേക്ക് താമസം മാറിയത്. മകൾ അലംകൃത ബോളിവുഡിലെ സൂപ്പർ താരങ്ങളുടെ മക്കൾ പഠിക്കുന്ന അംബാനി സ്കൂളിലാണ് പഠിക്കുന്നത്. ഇവിടെ ലക്ഷങ്ങളാണ് മാസം ഫീസ്.

എന്നാൽ പൃഥ്വിരാജിന് മുൻപ് തന്നെ സുപ്രിയയ്ക്ക് ഇവിടെ ഫ്ലാറ്റ് ഉണ്ടെന്നാണ് അടുത്തിടെയായി പുറത്ത് വരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. 17 കോടി രൂപ വിലമതിക്കുന്നതാണ് ഫ്ലാറ്റ്.

റിപ്പോർട്ടുകൾ ശരിയാണെങ്കിൽ സുപ്രിയ-പൃഥ്വിരാജ് താരദമ്പതികൾക്ക് രണ്ട് ആഢംബര ഫ്ലാറ്റുകളാണ് മുംബൈയിലുള്ളത്. സൽമാൻ ഖാൻ, ആമിർ ഖാൻ, സഞ്ജയ് ദത്ത്, നീതു കപൂർ, രൺബീർ കപൂർ, കരീന കപൂർ ഖാൻ, ടൈഗർ ഷ്രോഫ് തുടങ്ങിയ പ്രമുഖ താരങ്ങൾ ഇവിടെയാണ് താമസം